TopTop
Begin typing your search above and press return to search.

ഗുജറാത്തില്‍ ബിജെപി നിലം തൊടില്ല; രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ ബിജെപി നിലം തൊടില്ല; രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

ആനന്ദിബെന്നിനെ ബലിയാടാക്കിയാലും ഗുജറാത്തില്‍ ഇനി ബിജെപിക്ക് രക്ഷപ്പെടാനാവില്ല എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം ആനന്ദിബെന്നിന്റെ രണ്ട് വര്‍ഷത്തെ ഭരണമല്ലെന്നും 13 വര്‍ഷം നീണ്ട മോദി ഭരണമാണെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.

ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

ബിജെപിക്ക് ഗുജറാത്തില്‍ അടിത്തറ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ആനന്ദിബെന്‍ പട്ടേലിന് രാജിവെക്കേണ്ടിവന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അടുത്ത വര്‍ഷം ഡിസംബറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്നതിന്റെ സൂചനയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.


Next Story

Related Stories