TopTop
Begin typing your search above and press return to search.

മൂന്നാര്‍ ദേശീയ തലത്തില്‍ എത്തിക്കാനുള്ള നീക്കം സജീവമാക്കി ബിജെപി; എംപിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും

മൂന്നാര്‍ ദേശീയ തലത്തില്‍ എത്തിക്കാനുള്ള നീക്കം സജീവമാക്കി ബിജെപി; എംപിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും

മൂന്നാര്‍ ദേശീയ തലത്തില്‍ എത്തിക്കാനുള്ള നീക്കം സജീവമാക്കി ബിജെപി. അതിന്റെ ഭാഗമായി ഈ മാസം പതിനാലാം തിയ്യതി ബിജെപി എംപിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരോടൊപ്പം ഒ. രാജഗോപാല്‍ എം എല്‍ എ യും സംഘത്തില്‍ ഉണ്ടാവും. കേരളത്തില്‍ നിന്നുള്ള എം പിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചതാണ് ഈ കാര്യം.

മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രിബ്യൂണലില്‍ കക്ഷി ചേരാനും ബിജെപി തീരുമാനിച്ചു. മൂന്നാര്‍ കൈയേറ്റ പ്രശനം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നു.

മൂന്നാര്‍ സന്ദര്‍ശിക്കുന്ന എംപിമാര്‍ വസ്തുതാ വിവര റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് കൈമാറും. സാധാരണക്കാരായ കുടിയേറ്റക്കാര്‍ക്ക് എത്രയും വേഗം ഭൂമി നല്‍കണമെന്നാണ് ബിജെപിയുടെ അഭിപ്രായം എന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞു. എംപിമാരുടെ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ കേന്ദ്ര പരിസ്ഥിതി മന്ത്രി മൂന്നാര്‍ സന്ദര്‍ശിക്കും എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories