UPDATES

ന്യൂസ് അപ്ഡേറ്റ്സ്

5000 വര്‍ഷം മുന്‍പ് വരണ്ടുപോയ ഒരു നദി പൊക്കിയെടുക്കുന്നതിന് പിന്നിലെ ബിജെപി അജണ്ട

Avatar

ടീം അഴിമുഖം

രാഷ്ട്രീയത്തിന്റെ നദിയാണത്.

എല്ലാ തവണയും ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ 4000-5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരണ്ടുപോയെന്ന് കരുതുന്ന ഒരു നദിയെ ജീവന്‍ വെപ്പിക്കാനുള്ള അന്വേഷണങ്ങള്‍ വലിയ തോതില്‍ തുടങ്ങും. ഈ അപ്രത്യക്ഷയായ നദിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഋഗ്വേദം, മഹാഭാരതം, രാമായണം മറ്റ് പുരാണങ്ങള്‍ എന്നിവയില്‍ കാണാം. പ്രയാഗില്‍ ഗംഗയും യമുനയുമായി സംഗമിച്ചിരുന്ന നഷ്ടപ്പെട്ട നദിയായാണ് ഇതിനെ കണക്കാക്കുന്നത്. ആദി ബദ്രി മുതല്‍ ഹരിയാനയിലെ സീര്‍സ വരെ 300 കിലോമീറ്റര്‍ കുഴിക്കാനുള്ള പദ്ധതിയായിരുന്നു അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റേത്. എന്നാല്‍ ഒന്നും നടന്നില്ല. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആ പദ്ധതി പൊടിതട്ടിയെടുത്തിരിക്കുന്നു.

നദിയുടെ പ്രവാഹമാര്‍ഗമെന്ന് സര്‍ക്കാര്‍ കരുതുന്ന ഇടത്തിലൂടെ വെള്ളം തുറന്നുവിടാനുള്ള പദ്ധതിയുമായി ഹരിയാന സര്‍ക്കാരാണ് മുന്‍കൈ എടുത്തിരിക്കുന്നത്. സരസ്വതിയുടെ ഉത്ഭവസ്ഥാനം എന്നു കരുതുന്ന ആദി ബദ്രിയില്‍ ഒരു അണക്കെട്ട് നിര്‍മ്മിക്കാനും ദീര്‍ഘകാല പദ്ധതിയുണ്ട്. ഈ ചാല്‍ ഏതാണ്ട് ഘഗര്‍ നദിയുടെ വരണ്ടുപോയ പ്രവാഹവഴികളിലൊന്നാണ്.

സര്‍ക്കാര്‍ പദ്ധതിയുടെ പ്രാധാന്യം ഭൂതകാലത്തെ മനസിലാക്കുന്നതിലല്ല. പുരാവസ്തുശാസ്ത്രവും ഉപഗ്ര ചിത്രങ്ങളും ഭൌമശാസ്ത്രവുമൊക്കെയായി കൂടിക്കലരുന്ന സരസ്വതി പുനരുജ്ജീവനപദ്ധതി 4000 കൊല്ലം പഴക്കമുള്ള ഒരു ഭൌമ-സാമൂഹ്യ, സാംസ്കാരിക പ്രതിഭാസത്തെ വെളിവാക്കുന്നതിനുമപ്പുറം ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ്. സരസ്വതിയുടെ തീരങ്ങളെ സിന്ധു നാഗരികതയുടെ കളിത്തൊട്ടിലായി അവതരിപ്പിക്കാനുള്ള ആഗ്രഹത്തിന് ഏറെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വൈദിക  നാഗരികതയുടെ മുന്‍ഗാമിയായാണ് അവരതിനെ കാണുന്നത്. ഈ രാജ്യത്തെ ആദിമനിവാസികള്‍ ആരെന്ന രാഷ്ട്രീയ ഭിന്നതയുണ്ടാക്കുന്ന പ്രതിലോമകരമായ ചോദ്യത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണിത്.

ഹിന്ദുത്വ സൈദ്ധാന്തികര്‍ പൊക്കിപ്പിടിക്കുന്ന സരസ്വതിയെക്കുറിച്ചുള്ള ഒരു സിദ്ധാന്തം ഭൌമപാളികളിലെ ചലനങ്ങള്‍ നദിയുടെ രണ്ടു കൈവഴികളെ രണ്ടു വഴികളിലാക്കി വേര്‍പിരിച്ചു എന്നാണ്. സത്ലജ് പടിഞ്ഞാറോട്ടും യമുന കിഴക്കോട്ടും നീങ്ങി.

ഈ രണ്ടു നദികളും സരസ്വതിയുടെ പോഷകനദികളായിരുന്നോ എന്ന് ഉറപ്പില്ലെങ്കിലും ഭൌമപാളികളുടെ ചലനം നടന്നിരിക്കാം. നദികള്‍ അത്തരം മാറ്റത്തിന് വിധേയമാകാറുണ്ട്. അത് ഗതി മാറ്റുകയും പോഷകനദികളെ നഷ്ടപ്പെടുത്തുകയും ഇതിന്റെയൊക്കെ ഫലമായി നദികള്‍ വരണ്ടുപോവുകയും ചെയ്യാം. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ എന്തിനെയാണ് പുനരുജ്ജീവിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്? ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുനടന്ന ഭൌമപാളി മാറ്റങ്ങള്‍ പുനഃസ്ഥാപിക്കാനാകുമോ? നദിയെ അതിന്റെ പഴയ രണ്ടു കൈവഴികളുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമോ? ഈ കൈവഴികളുടെ ജലാരോഗ്യം തീര്‍ത്തും ദുര്‍ബലമാണ് എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍