ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജയില്‍ മോചിതനായി. വന്‍ വരവേല്‍പ്പാണ് ബിജെപി സുരേന്ദ്രന് ഒരുക്കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തുറന്ന ജീപ്പില്‍ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലില്‍ എത്തിക്കും.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള പൂജപ്പുരയിലെത്തി സുരേന്ദ്രനെ സ്വീകരിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ശേഷം മാത്രമാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിയത്. അതിനാലാണ് സുരേന്ദ്രന്റെ മോചനം വൈകിയത്. തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 23-ാം ദിവസമാണ് സുരേന്ദ്രന് ജയില്‍ മോചിതനാകുന്നത്. സുരേന്ദ്രന്റെ അറസ്റ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിന് കാരണമായിരുന്നു. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി മുരളീധരന് അടക്കമുള്ളവരുടെ വിമര്‍ശനം. സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാവും ആലോചനയുണ്ട്.
ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും നിലപാടെടുക്കുമെന്ന് ജയില്‍ മോചിതനായ ശേഷം സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞമാസം 17നാണ് നിലയ്ക്കലില്‍ നിന്നും സുരേന്ദ്രന് അറസ്റ്റിലായത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് സുരേന്ദ്രന്റെ ജാമ്യ വ്യവസ്ഥയിലെ നിബന്ധന.
അതേസമയം ശബരിമലയില്‍ ആചാരലംഘനം ന
ത്തുന്നതിരെ എ എന്‍ രാധാകൃഷ്ണന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാരം ആറാം ദിവസത്തേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്.