TopTop
Begin typing your search above and press return to search.

സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബിജെപി

സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബിജെപി

സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബിജെപി. ഐഎഫ്എഫ്‌കെയിലെ ദേശീയഗാന വിവാദത്തിന് പിന്നാലെയാണ് കമലിനെതിരെ ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍ ആണെന്ന് ആരോപിച്ചാണ് ബിജെപിയുടെ നടപടി.

ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമല്‍ അറിയാതെ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവില്ല. ദേശീയഗാനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത് ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് കാണികളെ പോലീസ് പിടിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും എഴുന്നേറ്റ് നില്‍ക്കാത്തത് ദേശീയഗാനത്തോട് അനാദരവാണെന്ന് പറയാനാവില്ല എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞിരുന്നു. ഇതും ബിജെപിയെ ചൊടിപ്പിച്ചിരുന്നു.


Next Story

Related Stories