TopTop
Begin typing your search above and press return to search.

താമര കുളത്തില്‍ വാടുമെന്ന് വിഎസ്

താമര കുളത്തില്‍ വാടുമെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിഡിജെഎസും അവരുടെ താമരയും കുളത്തില്‍ വാടുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പൊന്‍കുടത്തില്‍ പൊന്‍ താമര വിരിയുമെന്ന് രാവിലെ ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

ഇടതു മുന്നണിക്ക്‌ നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും കേരളത്തില്‍ നൂറ് സീറ്റ് ലഭിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞ കാര്യത്തിലും മാറ്റമുണ്ടാകില്ലെന്നും വിഎസ് അമ്പലപ്പുഴയില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ ജില്ലയിലും മോശമല്ലാത്ത ഭൂരിപക്ഷം ലഭിക്കും. മലമ്പുഴയിലും വന്‍ ഭൂരിപക്ഷത്തോടെ താനും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസും ശത്രുക്കളും ചേര്‍ന്ന് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിഎസിനെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചുവെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി. അതിനയെല്ലാം അതിജീവിക്കുകയും ചെയ്തിട്ടുണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories