TopTop
Begin typing your search above and press return to search.

കാളിചക്ക് സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിമാരെ തടഞ്ഞു

കാളിചക്ക് സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിമാരെ തടഞ്ഞു

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളില്‍ കലാപം നടന്ന മാള്‍ഡ സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിമാരെ സംസ്ഥാന സര്‍ക്കാര്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചയച്ചു. ബിജെപി പ്രസിഡന്റ് അമിത് ഷായാണ് എംപിമാരെ ബംഗാളിലേക്ക് അയച്ചത്.

എസ് എസ് അലുവാലിയ, ഭൂപേന്ദ്ര യാദവ്, ബിഡി റാം എന്നിവരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് മാള്‍ഡയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് തിരികെ അയച്ചത്.

ഡിസംബറില്‍ ഒരു ആര്‍എസ്എസ് നേതാവ് കമലേഷ് തിവാരി യുപിയില്‍ പ്രവാചകനെ അപമാനിച്ച് നടത്തിയ പ്രസ്താവനയെ തുര്‍ന്ന് ജനുവരി മൂന്നിനാണ് മാള്‍ഡയിലെ കാളിയാചക്കില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത്. ഒരു ലക്ഷത്തില്‍ അധികം മുസ്ലിംങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക് തിരിയുകയായിരുന്നു.


Next Story

Related Stories