TopTop
Begin typing your search above and press return to search.

പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ ബ്ലാക്ക്ബെറിയുടെ തലവര തിരുത്തിയെഴുതുമോ?

പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ ബ്ലാക്ക്ബെറിയുടെ തലവര തിരുത്തിയെഴുതുമോ?

അഴിമുഖം പ്രതിനിധി

തകര്‍ന്നടിയുന്നതിനു മുന്‍പ് ബ്ലാക്ക്ബെറിയ്ക്ക് കിട്ടിയ അവസാന കച്ചിത്തുരുമ്പ് ആണ് ഇപ്പോള്‍ കമ്പനി ലോഞ്ച് ചെയ്ത DTEK50 എന്ന സ്മാര്‍ട്ട്‌ഫോണ്‍. ഒരുപക്ഷേ ലോകത്ത് ഏറ്റവും സെക്യോര്‍ ആയ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്ലാക്ക്ബെറി ഒഎസിലല്ല ഈ ഫോണ്‍ പുറത്തിറങ്ങുക. ആന്‍ഡ്രോയിഡ് ഒഎസിലാണ്.

എന്നാല്‍ ബ്ലാക്ക്ബെറി ഒഎസിന്റെ സുരക്ഷിതത്വം നല്‍കുന്ന ഒന്നായിരിക്കും DTEK50 എന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഒരു പക്ഷേ നിലവിലുള്ള മറ്റേത് ആന്‍ഡ്രോയിഡ് ഫോണിനെക്കാളും (എന്ന് കമ്പനി പറയുന്നു).

ബ്ലാക്ക്ബെറിയുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണല്ല DTEK50. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ പ്രിവ് എന്ന മോഡലിന് പോസിറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും മാര്‍ക്കറ്റില്‍ ചലനം സൃഷ്ടിക്കാന്‍ ‘പ്രിവി’നു സാധിച്ചില്ല.

DTEK50യുടെ വിശേഷങ്ങളിലേക്ക്

ഡിസൈന്‍
ഡിസൈനില്‍ ഇത്തിരി എളുപ്പപ്പണിയാണ് ബ്ലാക്ക്ബെറി കാട്ടിയിരിക്കുന്നത്. സ്വന്തമായി ഒരു മോഡല്‍ ഡിസൈന്‍ ചെയ്യാതെ അല്‍ക്കാടെല്ലിന്റെ ഐഡോള്‍ 4 എന്ന ഫോണിനെ ബ്ലാക്ക്‌ബെറിയുടെ കുപ്പായം അണിയിച്ചിരിക്കുകയാണ് അവര്‍ ഇവിടെ. ഡിസൈനിലും സ്പെസിഫിക്കേഷനിലും ഒരു മാറ്റവുമില്ല. ഒരമ്മ പെറ്റ മക്കള്‍. ഒരാളെ തിരിച്ചറിയാന്‍ ബ്ലാക്ക്ബെറിയെന്ന പൊട്ടു തൊട്ടിട്ടുണ്ട് അത്രമാത്രം.

ഡിസൈനില്‍ രണ്ടു കാര്യങ്ങള്‍ മാത്രമേ പറയാനുള്ളൂ. റബ്ബര്‍ ടെക്സ്ചര്‍ സര്‍ഫസില്‍ ക്ലീന്‍ ഫിനിഷും ഗ്രിപ്പും DTEK50 നല്‍കുന്നു. അതേ സമയം വളരെ സ്ലിം ആയതുമാണ് DTEK50.ഡിസ്പ്ലേ
5.2 ഇഞ്ച്‌ 1080 പിക്സല്‍ എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ ആണ് DTEK50യ്ക്ക് നല്‍കിയിരിക്കുന്നത്. 24ബിറ്റ് കളര്‍ ഡെപ്തും ഒളിയോഫോബിക് കോട്ടിംഗും ഈ ഫോണിനുണ്ട്.

പെര്‍ഫോമന്‍സ്
ഒക്റ്റാകോര്‍ സ്നാപ്ഡ്രാഗണ് 617 പ്രോസസ്സറും 3 ജിബി റാമും DTEK50 നു കരുത്തു പകരുന്നു.16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് കൂടാതെ 2ടിബി വരെ എക്സ്റ്റന്റ് ചെയ്യാവുന്ന മൈക്രോകാര്‍ഡ് സ്ലോട്ടും DTEK50യ്ക്ക് നല്‍കിയിട്ടുണ്ട്. ഡുവല്‍ സിം ഫോര്‍ജി സപ്പോര്‍ട്ടോടു കൂടിയാണ് DTEK50 വരിക. എനര്‍ജിക്കായി 2610 എംഎഎച്ച് ബാറ്ററിയാണ് ബ്ലാക്ക്ബെറി ഇതില്‍ ചേര്‍ത്തിരിക്കുന്നത്.

ക്യാമറ
13 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ ക്യാമറയും എല്‍ഇഡി ഫ്ലാഷും ഈ ഫോണിനുണ്ട്. 60 ഫ്രെയിം പെര്‍ സെക്കന്റില്‍ 1080 പിക്സല്‍ റസൊല്യൂഷന്‍ ഉള്ള വീഡിയോ പകര്‍ത്താന്‍ DTEK50യ്ക്ക് കഴിയും.

ബ്ലാക്ക്ബെറി ഫോണില്‍ സാധാരണയായി കണ്ടുവരാറുള്ള കണ്‍വീനിയന്‍സ് കീ DTEK50യിലും അവര്‍ ചേര്‍ത്തിട്ടുണ്ട്. പല ആവശ്യങ്ങള്‍ക്കായി കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഈ കീ ക്യാമറ ലോഞ്ച് ചെയ്യാനും ഉപയോഗിക്കാം. എന്നാല്‍ ക്യാമറ ആപ്പ് വളരെ പഴഞ്ചന്‍ ആണെന്നാണ് വിമര്‍ശനമുയരുന്നത്.

സോഫ്റ്റ്‌വെയര്‍
ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ആണ് DTEK50യില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്ലാക്ക്ബെറി ഫോണുകള്‍ അറിയപ്പെടുന്നത് അവ നല്‍കുന്ന സുരക്ഷിതത്വത്തിനാണ്. DTEK50യും അക്കാര്യത്തില്‍ ഉപഭോക്താക്കളെ നിരാശപ്പെടുത്തില്ല എന്നാണ് കമ്പനി പറയുന്നത്.

ഫോണില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളെയും മോണിട്ടര്‍ ചെയ്യുന്ന തരത്തിലുള്ള സെക്യൂരിറ്റി സിസ്റ്റമാണ് DTEK50യില്‍ ഉള്ളത്. ഏതൊക്കെ ഹാര്‍ഡ്‌വെയര്‍ ഏതൊക്കെ ആപ്പുകള്‍ ആണ് ഉപയോഗിക്കുന്നത് ഫോണ്‍ പരിശോധിക്കും. അടിക്കടി ഉടമയെ അറിയിക്കുകയും ചെയ്യും.

24000 രൂപ ആണ് DTEK50യ്ക്ക് ഇന്ത്യയില്‍ ബ്ലാക്ക്ബെറി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള വില. ഇന്ത്യയിലെ റിലീസിംഗ് ഡേറ്റ് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

പേള്‍, കര്‍വ്, ബോള്‍ഡ് എന്നിങ്ങനെ കേള്‍ക്കാന്‍ സുഖമുള്ള പേരുകളായിരുന്നു ഇതുവരെ കമ്പനിയുടെ ഫോണുകള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഇത്തിരി വ്യത്യാസമുള്ള ഒരു പേരാണ് ബ്ലാക്ബെറി അവരുടെ പോരാളിയ്ക്ക് നല്‍കിയിരിക്കുന്നത്.

ഈ മാസം 26നാണ് ബ്ലാക്ക്ബെറി DTEK50യെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലിറക്കിയത്. DTEK50 ബ്ലാക്ക്ബെറിയുടെ തലവര തിരുത്തിയെഴുതുമോ എന്നുള്ളത് കണ്ടറിയാം.


Next Story

Related Stories