ഇംഗ്ലണ്ടിലെ പ്രശസ്തമായ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്ഫോടനത്തില്ത്തില് 19 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്ച്ചെയയിരുന്നു സ്ഫോടനം. ഒരു സംഗീത പരിപാടി നടക്കുന്നതിനിടയിലായിരുന്നു ദുരന്തം. സ്ഫോടനത്തിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ലെങ്കിലും ഇതൊരു ഭീകരാക്രമണമായിട്ടാണ് സുരക്ഷകേന്ദ്രങ്ങള് കാണുന്നത്. അതേസമയം ചില അമേരിക്കന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്കുന്ന വിവരം മാഞ്ചസ്റ്ററില്‍ നടന്നത് ചാവേര്‍ സ്ഫോടനമാണെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം; 19 മരണം

Next Story