TopTop
Begin typing your search above and press return to search.

എം എം ലോറന്‍സിനെ തല്ലിചതച്ച പോലീസ്, സത്യനേശൻ എന്ന സത്യന്‍

എം എം ലോറന്‍സിനെ തല്ലിചതച്ച പോലീസ്, സത്യനേശൻ എന്ന സത്യന്‍

ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് 20 വയസ് പ്രായമുള്ള ഒരു ചെറുപ്പക്കാരനെ എറണാകുളം ടൗണില്‍ നിന്നും ഇടപ്പള്ളി വരെ തല്ലിച്ചതച്ച സത്യനേശന്‍ എന്ന പോലീസുകാരനെക്കുറിച്ച് പറയുന്നുണ്ട് പ്രമുഖ നിരൂപകന്‍ കെ പി അപ്പന്‍. ചോരയില്‍ക്കുളിച്ച് അക്ഷോഭ്യനായി നടന്നുപോയ ആ ചെറുപ്പക്കാരന്റെ പേര്.

ചോരയില്‍ കുളിച്ച് നടന്നു പോയ ധീരന്‍. അയാളെ നാം സ്‌നേഹപൂര്‍വം എം.എം.ലോറന്‍സ് എന്നു വിളിക്കുന്നു. സഖാവ് എം.എം.ലോറന്‍സ്. 'ചോര കൊണ്ട് മാത്രം വീട്ടേണ്ടുന്ന ഒരു കടമായിരുന്നു' അതെന്ന് അപ്പന്‍ പറയുന്നു. ഒന്നും സംഭവിച്ചില്ല. സത്യനേശന്‍ എന്ന ഇന്‍സ്‌പെക്ടര്‍ പിന്നീട് മലയാളികളുടെ സ്വന്തം നടനായ സത്യനായി അരങ്ങ് വാണു കടന്നുപോയി.

വള്ളിക്കുന്നത്ത് കമ്യൂണിസ്റ്റുപാര്‍ട്ടിയുണ്ടാക്കിയത് ചേലക്കോട്ടേത്ത് കുഞ്ഞിരാമന്റെ മകള്‍ ഭാര്‍ഗവി കത്തിച്ചുവെച്ച മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണെന്നുപറയുന്നുണ്ട് തോപ്പില്‍ ഭാസി. തന്റെ മൂലധനമെന്ന നാടകം സമര്‍പ്പിച്ചിരിക്കുന്നത് ഭാര്‍ഗവിയെന്ന കൊച്ചുകുട്ടിക്കാണ്. ഒരുപേജുവരാത്ത ആ കുറിപ്പ് കണ്ണീരോടെയല്ലാതെ നമുക്ക് വായിക്കാന്‍ കഴിയില്ല. കുഞ്ഞിരാമന്റെ ഭാര്യയുടെ നരകജീവിതമാണ് 'മൂലധന'മെന്ന നാടകം. അത് സിനിമയാക്കിയപ്പോള്‍ അതില്‍ പ്രധാന റോളില്‍ സത്യനായിരുന്നു.

സത്യന്‍ എന്ന മനുഷ്യന്‍ അങ്ങനെ മറ്റുപലരേയുംപോലെ നിരവധിവേഷങ്ങളാടിക്കടന്നുപോയി. സത്യന്റെ ഓര്‍മ്മദിനമാണിന്ന്.

അനുഭവങ്ങള്‍ പാളിച്ചകളെന്ന സിനിമയില്‍ ഭാര്‍ഗവിക്കുപകരം കുമാരിയെന്ന പേരുകാരിയായ മകളുടെ ശവകുടീരത്തിനരികില്‍ നില്‍ക്കുന്ന സത്യനെന്ന അഛന്‍.


Next Story

Related Stories