നന്നായി, നല്ലതേ വരൂ എന്ന ജാഫര്‍ ഇടുക്കിയുടെ പ്രതികരണമാകും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ടിക്ടോക് നിരോധിച്ച വാര്‍ത്ത കേട്ടപ്പോഴുണ്ടാകുന്നത്.
എന്നാലും എന്തായിരിക്കും കാര്യം. ചൈനീസ് ഉത്പന്നം എന്നൊക്കെയുള്ളത് തമാശയാണ്.
1. മണ്ടത്തരം- ജാര്‍ഖണ്ഡിലും ബിഹാറിലുമെല്ലാം ഗ്രാമങ്ങളില്‍ ടിക്ടോക് ഹിറ്റാണ്. ലോകല്‍ ഡാന്‍സേഴ്സും ലോക്കല്‍ താരങ്ങളും ഇതുമൂലം ഉണ്ടായി വരുന്നുണ്ട്. ഗ്രാമീണ ഫണ്‍ ആണ് ഇത്. ഫണ്‍ നിരോധിക്കുന്നതിലും വലിയ മണ്ടത്തരമില്ല.
2. കരുതല്‍- നമ്മളത്ര ശ്രദ്ധിക്കാത്തതും ഒരു പക്ഷേ ഗ്രാമീണമേഖലകളില്‍ നിന്നുയര്‍ന്ന് വരുന്നതുമായ റെസിസ്റ്റന്‍സുകള്‍ ടിക്ടോക് വീഡിയോകളില്‍ കൂടെ ഉണ്ടായി വരുന്നുണ്ടാകണം. ചെറിയ ചെറിയ തമാശകള്‍ സര്‍ക്കാര്‍ വിമര്‍ശനങ്ങളായി മാറുന്നുണ്ടാകണം. നല്ലതല്ല ഇത് എന്ന് തിരിച്ചറിയുന്നത്.
ഇതല്ലാത്ത മൂന്നാമതോരോപ്ഷന് ഫ്രോഡ് രാംദേവോ മച്ചാന് അദാനിയോ ഭാരതീയ വെജിറ്റേറിയന്‍ ടിക്ടോക് ലോഞ്ച് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നു എന്നതാണ്.
അല്ലെങ്കില്‍ ടിക്ടോകല്ല, സര്‍ക്കാരിനെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റോതോ ആപ്പുണ്ട്. ടിക്ടോക് കൊളറ്ററല്‍ ഡാമേജ് ആണ്.
ഇതിലൊന്നായിരിക്കും സംഭവിച്ചത്. എന്തായാലും ചൈനയേയും കൊറോണയേയും മോദി ശൂവെന്ന് ഓടിക്കുമെന്ന പടക്കം നനഞ്ഞ് പോയി. പാകിസ്താന് അതിര്‍ത്തിയില്‍ ചെന്ന് ന്യൂക്ലിയര്‍ പടക്കം നമ്മള് വച്ചിരിക്കുന്നത് ദീപാവലിക്ക് കത്തിച്ച് രസിക്കാനല്ല എന്ന വീരവാദം ചൈനീസ് അതിര്‍ത്തി സംബന്ധിച്ച് അടിക്കാനുള്ള ധൈര്യം തരിമ്പുണ്ടാകാന് സാധ്യതയില്ല. ഇന്തോ-സിനോ സൈനികാഭ്യാസത്തിന് മേല്‍നോട്ടം വഹിച്ചിട്ടുള്ള ജനറല്‍മാര്‍ വെറുതെ ആ വഴിക്ക് പോകേണ്ട എന്ന ഉപദേശം തീര്‍ച്ചയായും കൊടുത്തിരിക്കും.
നിലവില്‍ ചെയ്യാനുള്ളതിന്റെ അപ്പുറം ചെയ്തതാണ്. ബിഹാര്‍ ഇലക്ഷന് മുന്നോടിയായി ചൈനയുമായി ഏറ്റുമുട്ടി രക്തസാക്ഷികളായ ബിഹാര്‍ റെജിമെന്റിന്റെ വാഴ്ത്തുപാട്ട്. എന്തൊരതിശയം ദൈവമേ, ബിഹാര്‍ ഇലക്ഷന് വരുന്നു, കൃത്യമായി ബഹാര്‍ റെജിമെന്റിന്റെ വീരകൃത്യം! പ്രൈസ് ദ ലോര്‍ഡ്!
പക്ഷേ ടിക്ടോക് ഉപദേശം നല്‍കിയത് ആരാകും! എന്തായാലും നല്ലതേ വരൂ
*ഫെയ്സ്ബുക്ക് പോസ്റ്റ്