TopTop
Begin typing your search above and press return to search.

'കഴിഞ്ഞ നാനൂറു കൊല്ലമായി ആഘോഷിച്ചിരുന്ന വെളുത്തവന്റെ സുപ്പീരിയോരിറ്റിയാണ് ചൈനയിലെ കുട്ടികൾ പൊളിച്ചടുക്കുന്നത്'

കഴിഞ്ഞ നാനൂറു കൊല്ലമായി ആഘോഷിച്ചിരുന്ന വെളുത്തവന്റെ സുപ്പീരിയോരിറ്റിയാണ് ചൈനയിലെ കുട്ടികൾ പൊളിച്ചടുക്കുന്നത്

ചൈനയിൽ പേഴ്സ് കൊണ്ട് നടക്കേണ്ട ആവശ്യമില്ല - വീ ചാറ്റ് എന്ന ഒരു അപ്ലിക്കേഷൻ മതി. നമ്മുടെ വാലറ്റ് അപ്ലിക്കേഷൻ പോലെയല്ല. വീ ചാറ്റ് എന്ന ഒരേ ഒരു അപ്ലിക്കേഷൻ തന്നെ സോമാറ്റോയുടെ, ഫ്ലിപ്കാർട്ടിന്റെ തുടങ്ങി ഫോൺ കാൾ വരെ മിക്കവാറും ഉള്ള എല്ലാ അപ്ലിക്കേഷൻ ചെയ്യുന്ന കാര്യങ്ങളും വീ ചാറ്റ് എന്ന ഒരു ആപ്പ് മാത്രം ചെയ്യും. അതായത് കാശിൽ നിന്നും അമേരിക്ക ക്രെഡിറ്റ് കാർഡിലേക്കു മാറിയപ്പോൾ ചൈനക്കാർ കാശിൽ നിന്നും ഇന്റർനെറ്റ് വഴിയുള്ള മണിയിലേക്കു നേരിട്ട് മാറി. ചൈനയുടെ സെൻട്രൽ ബാങ്ക് ഈ പരിപാടിയിലേക്ക് ഉടനെ എത്തും എന്നാണ് കേൾക്കുന്നത് - അതായത് സെൻട്രൽ ബാങ്കും ആൾക്കാരും - ബാങ്ക് എന്ന സംവിധാനം കൂടി ഇല്ലാണ്ടാകുന്നു.

അതായത് വിസ, മാസ്റ്റർ മുതൽ സ്വിഫ്റ്റ് എന്ന സംവിധാനം വഴി അമേരിക്ക കൺട്രോൾ ചെയ്യുന്ന ഗ്ലോബൽ ഫിനാൻഷ്യൽ നെറ്റ്‌വർക്ക് ഔട്ട്‍റ്റഡ് ആയി ചൈനയിൽ. ഫിനാൻഷ്യൽ ടെക്നോളജിയിൽ അമേരിക്കയുടെ ഒരു ഇരുപതു കൊല്ലം മുമ്പിലാണ് ചൈന.

ഫേസ്ബുക് ഇരുപതു വയസിൽ താഴെയുള്ള ആരെങ്കിലും ഉപയോഗിക്കുന്നതായി അറിയാമോ? അവരൊക്കെ ടിക്‌ടോക്കാണ് ഉപയോഗിക്കുക - പുതിയ തലമുറയെ എക്സൈറ്റ് ചെയ്യുന്ന ഒരു ഇന്റർനെറ്റ് ടെക്നോളജിയും അമേരിക്കയിൽ ഉണ്ടാകുന്നില്ല. ഈ കാണുന്ന ടെക്നോളജിയെല്ലാം ഉണ്ടാക്കിയത് സിറിയക്കാരും (ആപ്പിൾ) മെക്‌സിക്കനും (ആമസോൺ) ഒക്കെയാണ്; ട്രംപിനും അമേരിക്കക്കും അവരൊക്കെ ബുദ്ധിമുട്ടാണല്ലോ; ഇപ്പോൾ അതാണ് പുതിയതൊന്നും ഇല്ലാത്ത അവസ്ഥക്ക് കാരണം.

ഷെൻചെൻ നഗരത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് മുഴുവൻ ബാറ്ററി ആണ്. ടെസ്ല ടെസ്ല എന്ന സൗത്ത് ആഫ്രിക്കൻ ഉണ്ടാക്കിയ കമ്പനിയെ ആണ് ബാറ്ററിയുടെ ദൈവമായി അമേരിക്ക അവതരിപ്പിക്കുന്നത് - പക്ഷെ ചൈനയിലെ അങ്കറും ബി വൈ ഡിയും ഒക്കെ ഒരു പത്തുകൊല്ലം മുമ്പിലാണ് ടെസ്‌ലയെക്കാൾ .,

5 ജി - ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: ലോകത്തിന്റെ പകുതിയിൽ അധികം പേറ്റന്റുകളും ചൈനീസ് കമ്പനികൾ ആണ് രജിസ്റ്റർ ചെയ്യുന്നത്.

പുതിയ ടെക്നോളജികളിൽ മാത്രമല്ല.

ലോജിസ്റ്റിക്: യൂറോപ്പിലേക്ക് ചൈനയിൽ നിന്നും ട്രെയിൻ വഴി കാർഗോ 18 ദിവസം കൊണ്ട് എത്തിക്കുന്ന പരിപാടി തുടങ്ങി കഴിഞ്ഞു. അതുപോലെ ആഫ്രിക്കയും ഏഷ്യയും മുഴുവനായും ഇവർ സാധനങ്ങൾ എത്തിക്കാനുള്ള പുതിയ ചെലവ് കുറഞ്ഞ വഴികൾ ഉണ്ടാകുന്നു.

ചൈന ആഫ്രിക്കയിലെ 59 രാജ്യങ്ങളിലും ബിസിനസ് ചെയ്യുന്നുണ്ട് -കഴിഞ്ഞ മുപ്പതു കൊല്ലമായിട്ട്. ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതായി വായിച്ചിട്ടുണ്ടോ? ഒരെണ്ണം?

ഫ്രാൻസും ഇംഗ്ലണ്ടും ഒക്കെ ഇപ്പോഴും അങ്ങനെയാണോ ആഫ്രിക്കൻ രാജ്യങ്ങളോട്; 60 കൊല്ലം മുമ്പ് സ്വാതന്ത്ര്യം കൊടുത്തുപോയ രാജ്യങ്ങളോട് ഇന്നും ഇടപെടുന്നത്?

അതായത്, കഴിഞ്ഞ നാനൂറു കൊല്ലമായി ആഘോഷിച്ചിരുന്ന വെളുത്തവന്റെ സുപ്പീരിയോരിറ്റിയാണ് ചൈനയിലെ കുട്ടികൾ പൊളിച്ചടുക്കുന്നത്.കഴിഞ്ഞ നാനൂറു കൊല്ലമായി ആഘോഷിച്ചിരുന്ന വെളുത്തവന്റെ സുപ്പീരിയോരിറ്റിയാണ് ചൈനയിലെ കുട്ടികൾ പൊളിച്ചടുക്കുന്നത്. എന്തെങ്കിലും കണ്ടുപിടിക്കാൻ വെളുത്തവനു മാത്രമേ കഴിയൂ എന്ന ലോകബോധം തകരുന്നതിൽ ഉള്ള റേസിസ്റ്റ് ചിന്തയാണ് ചൈനക്കെതിരെയുള്ള അമേരിക്കൻ സാങ്ഷനുകൾ.

(അനീഷ്‌ മാത്യു ഫേസ്ബുക്കില്‍ എഴുതിയത്)


അനീഷ്‌ മാത്യു

അനീഷ്‌ മാത്യു

ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നു

Next Story

Related Stories