TopTop
Begin typing your search above and press return to search.

ചക്ക തലയില്‍ വീണയാള്‍ക്കും കോവിഡ്, കേരള സര്‍ക്കാര്‍ പറയുന്നത് പലതും അമിതാവകാശവാദങ്ങളാണന്നു തെളിയുകയാണ്; സന്ദീപ് വാര്യര്‍

ചക്ക തലയില്‍ വീണയാള്‍ക്കും കോവിഡ്, കേരള സര്‍ക്കാര്‍ പറയുന്നത് പലതും അമിതാവകാശവാദങ്ങളാണന്നു തെളിയുകയാണ്; സന്ദീപ് വാര്യര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പറയുന്നത് പലതും അമിതാവകാശവാദങ്ങളാണെന്നു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കേരളത്തില്‍ സാമൂഹ്യ വ്യാപനം നടക്കുന്നുണ്ടെന്ന സംശയമാണ് ബിജെപി നേതാവ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ചക്ക തലയില്‍ വീണതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സമൂഹിക വ്യാപനം നടക്കുന്നുണ്ടോയെന്ന ചോദ്യം സന്ദീപ് വാര്യര്‍ ഉയര്‍ത്തുന്നത്.

സന്ദീപ് ജി വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

കോവിഡിനെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളം ഇതുവരെ പറഞ്ഞിരുന്ന കാര്യങ്ങളില്‍ പലതും അമിത അവകാശവാദങ്ങളായിരുന്നു എന്ന് തെളിയുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്.

ചക്ക തലയില്‍ വീണ് ആശുപത്രിയില്‍ പോയ ആള്‍ക്ക് പോലും കോവിഡ് ആണത്രേ. ഇത് സാമൂഹ്യ വ്യാപനമാണോ എന്ന സ്വാഭാവികമായ സംശയമാണ് ഉയരുന്നത്.

ഇന്നലെ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ 13 എണ്ണം സമ്പര്‍ക്കത്തിലൂടെ ഉണ്ടായതാണെന്നും അതില്‍ ഏഴുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നുമുള്ളത് ഗൗരവമായി തന്നെ കാണണം.

പാലക്കാട് ജില്ല, അതിര്‍ത്തി ജില്ല എന്ന നിലയ്ക്ക് vulnerable ആയ ജില്ലയാണ്. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ് ഫലപ്രദമായ മുന്‍കരുതല്‍ നടപടികളെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. വാളയാറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വരെ രോഗം ബാധിച്ചത് വീഴ്ചയല്ലാതെ മറ്റെന്താണ്? ഇവര്‍ക്ക് PPE കിറ്റുകള്‍ നല്‍കിയിരുന്നില്ലേ? നല്‍കിയിരുന്നെങ്കില്‍ പിന്നെ എങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിച്ചത്? മുഖ്യമന്ത്രി മറുപടി പറയണം.

ലോക് ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച വിവാദങ്ങളിലേക്ക് കടക്കുന്നില്ല. അതീവജാഗ്രത പുലര്‍ത്തിക്കൊണ്ട് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കട്ടെ. സമൂഹത്തിന് ദോഷം ചെയ്യണമെന്ന് നമ്മളാരും ചിന്തിക്കുന്നില്ലല്ലോ .

പ്രമുഖ മുസ്ലിം പണ്ഡിതര്‍ മുഴുവന്‍ ഇത്തവണത്തെ ആഘോഷങ്ങള്‍ ചുരുക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും ആവശ്യപ്പെട്ടിരിക്കുന്നത് തീര്‍ച്ചയായും വിശ്വാസികള്‍ അനുസരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാമാരിയുടെ കാലത്തും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധമാക്കെ അവര്‍ക്കുണ്ട്.


Next Story

Related Stories