TopTop
Begin typing your search above and press return to search.

ഇത് ട്രോളല്ല, റേപ്പ് ജോക്ക്സ് ആണ്; അതാഘോഷിക്കുന്നത് തമാശയുമല്ല

ഇത് ട്രോളല്ല, റേപ്പ് ജോക്ക്സ് ആണ്; അതാഘോഷിക്കുന്നത് തമാശയുമല്ല

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന വാസു അണ്ണൻ ട്രോളുകളേ കുറിച്ച്.

2002-ലാണ് ദിലീപ്-നവ്യാ നായർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ഞിക്കൂനൻ എന്ന സിനിമ ഇറങ്ങുന്നത്. തിയറ്ററിൽ വെച്ച് കണ്ട ആ സിനിമയിൽ എന്നെ പേടിപ്പിച്ച, ഞാൻ വെറുത്ത കഥാപാത്രം സായ് കുമാർ അവതരിപ്പിച്ച വാസു ആണ്. ആ കഥാപാത്രത്തെ വില്ലൻ എന്ന നിലയിൽ തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ കാണിച്ചിരിക്കുന്നതും. Rape, victim, abuser, power- എന്നീ വാക്കുകൾ ഒന്നും അറിയാത്ത ആ പ്രായത്തിലും ഞാൻ ആ കഥാപാത്രത്തെ ഒരു നിമിഷം പോലും ആസ്വദിച്ചിട്ടില്ല.

സിനിമ ഇറങ്ങി 18 കൊല്ലങ്ങൾക്ക് ശേഷം, റേപ്പും റേപ്പ് ജോക്ക്സും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന; sexist, misogynist കഥാപാത്രങ്ങൾ, ഡയലോഗുകൾ വിമർശനങ്ങൾക്ക് വിധേയമാകുന്ന ഈ കാലത്ത്, ഒരു റേപ്പിസ്റ്റിനേയും അയാളുടെ വിക്ടിമിനേയും കമിതാക്കളാക്കുന്ന, അവരിൽ 'പ്രണയം' ആഘോഷിക്കുന്ന പോസ്റ്റുകൾ വളരെയധികം ഡിസ്റ്റേർബിംഗ് ആണ് എന്ന് പറയാതെ വയ്യ.


കാരണം, നിങ്ങൾ ആ കഥാപാത്രങ്ങളിൽ പ്രണയം ആഘോഷിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നിങ്ങൾ, വിക്ടിമിനെ റേപ്പിസ്റ്റിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു തീർപ്പ് കൽപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ കൂടെ ചേരുന്നു.

ഇത് തമാശയല്ലേ, ട്രോൾ അല്ലേ, സിനിമയെ സിനിമയായി കണ്ടൂടെ എന്നൊക്കെ ചോദിച്ചാൽ, ആ സിനിമയിൽ എവിടെയും വാസു എന്ന കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തിട്ടില്ല. He is arrested for his wrongdoings. He is treated as a rapist, and so is he.

നാളെ സെക്ഷ്വൽ പ്രിഡേറ്റർ ആയി ജയിലിൽ കഴിയുന്ന Harvey Weinstein-നെ ഇത് പോലെ സെലിബ്രേറ്റ് ചെയ്ത്, അയാളുടെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മറ്റ് ആർട്ടിസ്റ്റുകളെ വെച്ച്, അവർക്കിടയിൽ പ്രണയവും വിവാഹവും കൂട്ടിച്ചേർത്ത് ട്രോളുകൾ ഇറക്കിയാൽ, അതിൽ എന്ത് തമാശയാണ് കാണാൻ സാധിക്കുക?

Rape is a crime and rapist, a criminal. He, be a person or a character is not worthy of celebration. He is not funny. And most importantly, celebrating a rapist is not a joke.


NB: Credits: Pictures are taken from ICU. Came to know that the posts are removed from ICU.

(ജെംസി ഫേസ്ബുക്കില്‍ എഴുതിയത്)

ജെംസി ക്ലാരീസ് അലക്സ്

ജെംസി ക്ലാരീസ് അലക്സ്

ന്യൂഡല്‍ഹിയില്‍ താമസിക്കുന്നു

Next Story

Related Stories