TopTop
Begin typing your search above and press return to search.

'ദത്തോപാന്ത് ഠേംഗ്ഡി കമ്മ്യൂണിസ്റ്റ്‌ ട്രേഡ് യൂണിയൻ നേതാവായിരുന്നു, അദ്ദേഹമാണ് യഥാർത്ഥത്തിൽ കേരളത്തിൽ ആർഎസ്എസ് ഉണ്ടാക്കിയത്'

സ്കൂളിൽ പഠിക്കുമ്പോൾ എസ് ആർ പി ശാഖയിൽ പോയിരുന്നു എന്നത് പുതിയ കാര്യമല്ല. അദ്ദേഹം പണ്ടേ പറഞ്ഞിട്ടുള്ളതാണ്.

എന്നാൽ കേരളത്തിൽ ആർഎസ്എസ് യഥാർത്ഥത്തിൽ ഉണ്ടാക്കിയ ദത്തോപാന്ത് ഠേംഗ്ഡി കമ്മ്യൂണിസ്റ്റ്‌ ട്രേഡ് യൂണിയൻ നേതാവായിരുന്നു എന്ന്‌ എത്രപേർക്കറിയാം. BMS തുടങ്ങിയ പല വലിയ സംഘ് സംഘടനകളുടെയും സ്ഥാപകനാണ് അദ്ദേഹം. അതുല്യ സംഘാടകൻ, ബുദ്ധിജീവി.

കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ SA ഡാങ്കെയുടെയും BT രണദിവെയുടെയും കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പോഷക സംഘടനയായ പോസ്റ്റൽ ആൻഡ് റെയിൽവേ വർക്കേഴ്സ് യൂണിയനിൽ ഠേംഗ്ഡി പ്രവർത്തിച്ചിട്ടുണ്ട് എന്നത് Nationalist Pursuit എന്ന അദ്ദേഹം എഴുതിയ പുസ്തകത്തിൽ തന്നെ പറയുന്നുണ്ട്. അതിനുമുമ്പ് INTUC വിലും അദ്ദേഹം അംഗമായിരുന്നു. ഭഗത് സിങ്ങും മറ്റും തുടങ്ങിവെച്ച HSRA യിലും.

ഠേംഗ്ഡി ആണ് ആർഎസ് എസ്സിനെ കേരളത്തിൽ വളർത്തിയത്. പ്രത്യേകിച്ച് മലബാറിൽ. അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം കോഴിക്കോടും തലശ്ശേരിയും ആയതുകൊണ്ടാണ് ആ ഭാഗങ്ങളിൽ സംഘിന്റെ വളർച്ച തെക്കൻ കേരളത്തേക്കാൾ കൂടുതൽ ആയതു. (മനോഹർ ദേവ് ആണ് നാല്പതുകളിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചത്).

ഠേംഗ്ഡിയുടെ പ്രവർത്തനശൈലിയാണ് 1943 കാലത്തു വടക്കേമലബാറിൽ PKM Raja, KT ചന്തു നമ്പ്യാർ എന്നീ പ്രമുഖരെ ആർ എസ് എസിലേക്ക് ആകർഷിച്ചത്. പിന്നീട് പ്രചാരക് ആയി ശങ്കർ ശാസ്ത്രി എത്തുമ്പോഴേക്കും ആർഎസ്സ് എസ്സിന് സവർണ ബുദ്ധിജീവികളിൽ ചിലരിലെങ്കിലും സ്വാധീനമുണ്ടായത് ഠേംഗ്ഡി കാരണമാണ്. പിന്നീടാണ് ഭാസ്കർ റാവു എത്തി ആർഎസ് എസ്സിനെ നാല് പതിറ്റാണ്ടോളം നയിച്ചത്.

സംഘത്തിനകത്ത് മലബാറിന് പ്രാമുഖ്യം കൂടാൻ കാരണം ഠേംഗ്ഡി തന്നെയാണെന്ന് ആർ ഹരി പറയുകയും ചെയ്തിട്ടുണ്ട്. Tornado യോടാണ് അദ്ദേഹത്തിന്റെ പ്രവർത്തനരീതിയെ അറിയുന്നവർ ഉപമിച്ചത്. കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യം ആയിരുന്നു അദ്ദേഹത്തിന്റേത്. .

തനിക്കടുപ്പമുള്ള ആർഎസ്എസ് നേതാക്കളോട് തന്റെ recruitനെ ആണ് നിങ്ങൾ തട്ടിക്കൊണ്ട് പോയ ഠേംഗ്ഡി എന്ന്‌ ഠേംഗ്ഡിയെക്കാൾ ഇരുപതു വയസ്സെങ്കിലും കൂടുതലുള്ള ഡാങ്കെ തമാശ രീതിയിൽ പറഞ്ഞിരുന്നു എന്നും കേട്ടിട്ടുണ്ട്. പിന്നീട് വഴിതെറ്റിപ്പോയി പക്ഷെ നല്ല കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു ഠേംഗ്ഡി എന്ന അർത്ഥത്തിൽ.

---

പിന്നെ വാജ്പേയി aisf പ്രവർത്തകൻ ആയിരുന്നു എന്നതൊക്കെ എല്ലാവർക്കും അറിയാമല്ലോ.

#dattopant Thengadi




എന്‍.പി ഉല്ലേഖ്

എന്‍.പി ഉല്ലേഖ്

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍; War Room: The People, Tactics and Technology behind Narendra Modi's 2014 Win, The Untold Vajpayee: Politician and Paradox, Kannur: Inside India’s Bloodiest Revenge Politics എന്നീ പുസ്തകങ്ങളുടെ രചയിതാവ്

Next Story

Related Stories