റഷ്യൻ പ്രസിഡെന്റ് , ഞങ്ങളുടെ രാജ്യം വാക്സിൻ പുറത്തിറക്കിയിരുന്നുവെന്ന് വാർത്തകളിൽ .
ഈ മഹാമാരിക്ക് ഒരു വാക്സിൻ വരികയെന്നുള്ളത് വളരെയധികം സന്തോഷംമുള്ള കാര്യമാണ്.
എന്നാൽ ഈ വാക്സിൻ അനൗൺസ്മെൻറ് അത്രയ്ക്കും സന്തോഷം തരുന്നില്ലതന്നെ.
കാരണം മറ്റൊന്നല്ല. വാക്സിൻ കണ്ടുപിടിത്തത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ മൂന്നാംഘട്ടം സുദീർഘവും കടുപ്പമുള്ളതും വളരെയധികം രോഗികളിൽ പരിശോധിക്കേണ്ടതുമാണ്.
മനുഷ്യരിൽ പരിശോധിക്കുന്നതിന് മുമ്പുള്ള ഘട്ടവും,
ഒന്നും രണ്ടും ഘട്ടങ്ങളും,
അത്യാവശ്യ സന്ദർഭങ്ങളിൽ ചുരുക്കാം.
ഇവിടെ മൂന്നാംഘട്ടം ചുരുക്കിയതായി റിപ്പോർട്ടുകൾ.
ഈ വാക്സിന് ഓരോഘട്ടത്തിലുമുളള വിവിധ നിരീക്ഷണങ്ങൾ പുറത്തു വരേണ്ടതായിട്ടുണ്ട്.
ഇപ്പോൾ 8 വാക്സിനുകൾ മൂന്നാംഘട്ടത്തിൽ പരീക്ഷണ നിരീക്ഷണങ്ങളിലാണ്.
ഈ 8 വാക്സിനുകളും നിലവിലുള്ള സാഹചര്യങ്ങളിൽ റഷ്യൻ വാക്സിന്റെ അതെ ഘട്ടത്തിൽ
വാക്സിനുകൾ ഫലപ്രദമാകണമെങ്കിൽ ദൂഷ്യവശങ്ങൾ ഉണ്ടാകരുത്
ഏത് കാലാവസ്ഥയിലും നിലനിൽക്കുന്നതാകണം.
എല്ലാ ദേശക്കാരിലും ഒരുപോലെ ഗുണം ചെയ്യണം
സർവ്വോപരി വാക്സിൻ വിരുദ്ധർക്ക് ചോദ്യങ്ങൾ ഉന്നയിക്കുവാൻ ഒരു സാഹചര്യവും കൊടുക്കരുത്
കാത്തിരിക്കുന്നു .
ക്ഷമയോടെ
രാഹുൽ ദ്രാവിഡ് വൻമതിൽ തീർത്ത് ക്രീസിൽ കാത്തിരിക്കുന്നതുപോലെ
നല്ല വാക്സിൻ വരും ഉറപ്പായും വരും!