TopTop
Begin typing your search above and press return to search.

'എല്ലാം ശരിക്ക് നടന്നാല്‍ ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ ആമസോൺ, ഗൂഗിൾ പോലെ ലോകത്തെ പത്തിലൊരു ടെക്നോളജി കമ്പനിയാകും ബൈജൂസ്'

എല്ലാം ശരിക്ക് നടന്നാല്‍ ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ ആമസോൺ, ഗൂഗിൾ പോലെ ലോകത്തെ പത്തിലൊരു ടെക്നോളജി കമ്പനിയാകും ബൈജൂസ്

8 മുതൽ 10 ബില്യൺ ഡോളർ, അതായത് ഏതാണ്ട് 75,000 കോടി രൂപയോളമാണ് ബൈജൂസ്‌ ആപ്പ് എന്ന കമ്പനിയുടെ മൂല്യം. അതായത് ഒരു മലയാളിയുടെ ഏറ്റവും വലിയ സ്ഥാപനം - അഞ്ചു കൊല്ലം കൊണ്ട് വളർന്ന സ്ഥാപനം. മിനിമം കൂലി കൊടുക്കാതെയോ ഇരിക്കാൻ ഒരു സ്റ്റൂളോ മൂത്രമൊഴിക്കാൻ ഒരു അഞ്ചു മിനിറ്റ് കൊടുക്കാതെയോ നടത്തുന്ന വേദനിക്കുന്ന റീട്ടെയ്ൽ കച്ചവടങ്ങളിലൂടെ ഉണ്ടാക്കിയതല്ല. അല്ലെങ്കിൽ ഇൻഫോസിസ് പോലെ അമേരിക്കയ്ക്കു കുറഞ്ഞ കൂലിക്കു കൂലിത്തൊഴിലാളികളെ (ബോഡി ഷോപ്പിംഗ്) കൊടുക്കുന്ന പരിപാടിയും അല്ല ബൈജൂസ്‌ ആപ്പ് ചെയ്യുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മൂല്യമുള്ള എഡ്യൂക്കേഷൻ ടെക്നോളജി / ഇ ലേണിങ് സ്ഥാപനമാണ് ബൈജൂസ്‌.

ഇന്റർനെറ്റ് കമ്പനികൾക്ക് ഒരു പ്രശ്നമുണ്ട് - winner takes all എന്ന് പറയും - അതായത്, ഒരു യൂബർ പിന്നെ ഡിഡി, കഴിഞ്ഞു ഓൺലൈൻ ടാക്സി ബിസിനസ്. അല്ലെങ്കിൽ ഒരു ആമസോൺ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്... കഴിഞ്ഞു വീഡിയോ സ്ട്രീമിംഗ് ബിസിനസ്.

അതുപോലെ 174 കോടി വെബ്സൈറ്റുകൾ ഉണ്ട് ഇൻറർനെറ്റിൽ - പക്ഷെ നമുക്ക് ഇന്റര്‍നെറ്റ് എന്നത് മൂന്നു ഗൂഗിൾ വെബ്സൈറ്റുകളും (ഗൂഗിൾ, യൂട്യൂബ്, മാപ്‌സ്) രണ്ടു മൂന്നു ഫേസ്ബുക് പ്രൊഡക്ടുകൾ (ഫേസ്ബുക്, ഇൻസ്റ്റാ, വാട്സാപ്പ്); പിന്നെ ഒന്നോ രണ്ടോ പ്രാദേശിക ആപ്പുകളും മാത്രമാണ്. അല്ലെങ്കിൽ നോക്ക്, നിങ്ങൾക്ക് എത്ര ഓപ്ഷൻ ഉണ്ട് ഓൺലൈൻ പര്‍ച്ചേസ് നടത്താൻ - ആമസോൺ, ഫ്ലിപ്കാർട്; കഴിഞ്ഞില്ലേ?

അതായത്, ജീവൻമരണ പോരാട്ടമാണ് ഓൺലൈൻ കമ്പനികള്‍ നടത്തുന്നത്.

ഇങ്ങനെയുള്ള എക്സ്ട്രീം ഇന്‍ഇക്വാലിറ്റിയില്‍ മത്സരിച്ചാണ് ബിജു രവീന്ദ്രൻ എന്ന കണ്ണൂരുകാരൻ മലയാളി; അതും രണ്ടു സ്കൂൾ ടീച്ചർമാരുടെ മകൻ കാലിഫോർണിയയിലേയും ഷെന്‍ഴേനിലെയും കമ്പനികളെ പുറകിലാക്കി ഈ കമ്പനിയെ വളർത്തി ഇത്ര വലുതാക്കിയത്.

ബൈജൂസ്,‌ ഇംഗ്ലീഷിന് പുറമെ പ്രാദേശിക ഭാഷകളിലും പിന്നെ വേറെ രാജ്യങ്ങളിലേക്കും വളരാനുള്ള പ്രവർത്തനത്തിലാണ് ഇപ്പോള്‍. എല്ലാം ശരിക്കും നടന്നാൽ ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ ആമസോൺ പോലെ ഗൂഗിൾ പോലെ ലോകത്തിലെ പത്തിലൊരു ടെക്നോളജി കമ്പനി ആകും ബൈജൂസ്.

ചൈനയോ കൊറിയയോ അമേരിക്കയോ ഒക്കെയാണെങ്കിൽ ഇങ്ങനെയുള്ള കമ്പനികളെ പരമാവധി സംരക്ഷിക്കും - ഹ്യൂണ്ടായ്, സാംസങ്, ടെൻസെന്റ്‌ (വീചാറ്റ് ഉടമ) ട്രാൻഷ്യൻ (ആഫ്രിക്കയിലെ ഏറ്റവും വലിയ മൊബൈൽ കമ്പനികളായ ടെക്നോ ഇൻഫിനിക്സ്- ന്റെ ഉടമ) ഒക്കെ അങ്ങനെയാണ് വലുതായത്.

അങ്ങനത്തെ ഒരു നാഷണൽ ട്രെഷര്‍ ആയി കാണേണ്ട കമ്പനിക്കെതിരെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിച്ച; എൻക്രിപ്‌ഷൻ, ഡീക്രിപ്‌ഷൻ എന്ന രണ്ടു വാക്കുമായിട്ട് ഡേറ്റ അനലിറ്റിക്‌സ് തകർക്കാനിറങ്ങിയ ഊളകൾ വീണ്ടും വന്നിട്ടുണ്ട്.

ഇപ്പോള്‍ മനസിലായില്ലേ, കേരളത്തിൽ ആരാണ് ടെക്നോളജിക്കെതിരെന്ന്?

കോൺഗ്രസുകാർക്ക് ടെക്നോളജി എന്നാൽ അവർക്ക് ബ്രോക്കർ കമ്മീഷൻ കൊടുക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ് - തൊഴിൽ ഉണ്ടാക്കുന്ന, മനുഷ്യരുടെ ജീവിതം എളുപ്പമാക്കുന്ന സ്ഥാപനങ്ങൾ സമൂഹത്തില്‍ വെല്‍ത്ത് ക്രിയേറ്റ് ചെയ്യുന്ന എന്തും തകർക്കാൻ അവർ എന്തും ചെയ്യും - എന്ത് വൃത്തികേടും പറയും

എൻക്രിപ്‌ഷൻ, ഡീക്രിപ്‌ഷൻ എന്ന് കേട്ടാലേ ഇപ്പോ കലി വരുന്ന അവസ്ഥയായി.

(അനീഷ്‌ മാത്യു ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories