TopTop
Begin typing your search above and press return to search.

'ജീവിതത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം ചിരിച്ച, വളരെ കുറച്ച് മാത്രം കരഞ്ഞതില്‍ സന്തുഷ്ടനായിരുന്ന മനുഷ്യന്‍'

ജീവിതത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം ചിരിച്ച, വളരെ കുറച്ച് മാത്രം കരഞ്ഞതില്‍ സന്തുഷ്ടനായിരുന്ന മനുഷ്യന്‍

എങ്ങനെയാണ് വ്യക്തിപരമായി പരിചയമില്ലാത്ത ഒരാളുടെ മരണം നമ്മളെ ഇത്രമേല്‍ ബാധിക്കുന്നത്. ഒരു തളര്‍ച്ച വന്ന് നമ്മളെ മൂടുന്നത്?

"I tell life: "Lag Jaa Gale Ki Phir Yeh Haseen Shaam Ho Naa Ho, Shayad Is Janam Mein Mulaqaat Ho Na Ho [Embrace and hug me life, for your never know if we will ever have this magical evening like this or not, Perhaps we may meet or never meet again in my lifetime]

"ഒരിക്കലുമില്ലാത്തിവിധമെന്നെ പുണരൂ ജീവിതമേ, ഈ മാസ്മരിക സായാഹ്നം പോലൊന്നിനി ഒരിക്കലെങ്കിലും ഉണ്ടാകുമോ എന്ന് നമുക്കറിയില്ല. ഒരുപക്ഷേ നമ്മളിനിയൊരിക്കലും എന്റെയീ ജീവിതകാലത്ത് കാണുകപോലുമില്ല" - ഗള്‍ഫ് ന്യൂസിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ ഇര്‍ഫാന്‍ പറഞ്ഞത്, 2019 മുഴുവന്‍ രോഗവുമായി പടപൊരുതുമ്പോള്‍ ചുണ്ടത്തെപ്പോഴും ഉണ്ടാകുമായിരുന്ന ഈരടി ഇതായിരുന്നുവെന്നാണ്.

തന്റെ കൂട്ടുകാരിക്ക് വേണ്ടി കൂടുതല്‍ കാലം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ജീവിതത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം ചിരിച്ചതില്‍, വളരെ കുറച്ച് മാത്രം കരഞ്ഞതില്‍ സന്തുഷ്ടനായിരുന്ന മനുഷ്യനായിരുന്നുവത്രേ.

എന്തൊരു കഥാപാത്രങ്ങളായിരുന്നു. നമുക്കരികില്‍ എത്രയോ അടുത്ത്, എത്രയോ ചേര്‍ന്ന് അയാളുണ്ടായിരുന്നു. എന്തൊരു വിടവാങ്ങലായി പോയി. ഒരു ക്ലബ്ബിലോ മറ്റോ, നിറയെ ജീവിതം ഉല്ലസിച്ച് നിന്നിരുന്ന ഒരിടത്ത്, ഉച്ചസ്ഥായില്‍ കേട്ടിരുന്ന പാട്ട്, ജീവിതാമോദത്തിനൊപ്പം നമ്മളെല്ലാം ഒരു പോലെ ഏറ്റുപാടുന്നത്, പൊടുന്നനെ പതറി നിന്നുപോയതാണ്. ആ ശബ്ദം പതുക്കെ പതുക്കെ കാലത്തില്‍ ലയിച്ച് ഫെയ്ഡ് ഓഫ് ചെയ്യേണ്ടതായിരുന്നു.

(ശ്രീജിത്‌ ഫേസ്ബുക്കില്‍ കുറിച്ചത്)


Next Story

Related Stories