TopTop
Begin typing your search above and press return to search.

'ഐസിസിന് ശേഷം ഫ്രഞ്ച് തീവ്രവാദികൾ തലവെട്ട് ഏറ്റെടുത്തിരിക്കുകയാണ്'

ഐസിസിന് ശേഷം ഫ്രഞ്ച് തീവ്രവാദികൾ തലവെട്ട് ഏറ്റെടുത്തിരിക്കുകയാണ്

സൂയിസൈഡ് ബോംബിങ് ആദ്യം നടപ്പിലാക്കിയത് ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന കത്തോലിക്കരുടെ തീവ്രവാദസംഘടനയാണ്. അയർലണ്ടിലെ കത്തോലിക്കരും ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ ക്രിസ്ത്യാനികളും തമ്മിലുണ്ടായിരുന്ന ആഭ്യന്തരയുദ്ധത്തിൽ സ്വയം പൊട്ടിത്തെറിക്കുന്ന ആത്മഹത്യ സ്‌ക്വാഡുകൾ. 1998-ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് കഴിഞ്ഞ് അവർ ആ പരിപാടി നിർത്തിയപ്പോൾ ശ്രീലങ്കൻ തമിഴരുടെ ഈഴം ഈ പരിപാടി ഏറ്റെടുത്തു . ശ്രീലങ്കയുടെയും ഇന്ത്യയുടെയും തലവന്മാർ അടക്കം നൂറുകണക്കിന് പേരെ എൽടിടിഇയുടെ ബ്ലാക്ക് ടൈഗർ എന്ന ആത്മഹത്യ സ്‌ക്വഡ് കൊന്നു. രാജീവ് ഗാന്ധിയെ കൊന്ന ധനു എന്ന ബ്ലാക്ക് ടൈഗർ ആയിരുന്നു ചരിത്രത്തിലെ ആദ്യ സ്ത്രീ സൂയിസൈഡ് ബോംബർ . 2014-ൽ എൽടിടിഇയെ ഇല്ലാണ്ടാക്കി. അത് കഴിഞ്ഞപ്പോൾ വെസ്റ്റ് ആഫ്രിക്കയിലെ ബൊക്കോ ഹറാം ഈ പരിപാടി ഏറ്റെടുത്തു. ഐആർഎയും എൽടിടിയും ഈ മരണബോംബുകളുടെ കുടുംബങ്ങൾക്ക് എന്തെങ്കിലും ഒരു തുക കൊടുത്തിരുന്നു എങ്കിൽ ബൊക്കോ ഹറാം തട്ടിക്കൊണ്ടു പോയ 15 വയസിൽ താഴെയുള്ള പെൺകുട്ടികളെയാണ് ബോംബാക്കി മാറ്റിയത്. ബൊക്കോ ഹറാമും ഏതാണ്ട് ഒതുങ്ങി.

മരിക്കാൻ റെഡിയായി ഒരു മനുഷ്യൻ തന്നെ ബോംബ് ആയി വന്നാൽ തടയാൻ വലിയ ബുദ്ധിമുട്ടാണ്. അതായിരുന്നു സൂയിസൈഡ് ബോംബിന്റെ പ്രധാന പ്രശ്നം. അതുകൊണ്ടു തന്നെ ഈ ആക്രമണം സമൂഹത്തിൽ ഉണ്ടാക്കുന്ന ഭീകരതയും വലുതാണ്.

ഇതേ പോലെ പരസ്യമായി തല വെട്ടുക, അല്ലെങ്കിൽ തല വെട്ടി അതിന്റെ വീഡിയോ ഇൻറർനെറ്റിൽ ഇടുക എന്ന പരിപാടി ആദ്യം വ്യാപകമായി നടപ്പിലാക്കിയത് ഐസിസ് ആണ്. ഐസിസിന്റെ ശിക്ഷാ രീതിയാണ് ഇപ്പോൾ ഫ്രാൻസിൽ കാണുന്നത്.

ഭീകരതയാണ് ഇതിന്റെ പ്രശ്നം.

ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന കത്തോലിക്കാ തീവ്രവാദസംഘടനയിൽ തുടങ്ങി ശ്രീലങ്കൻ തമിഴർ മുതൽ ബൊക്കോ ഹറാം വരെ നടപ്പിലാക്കയതാണ് സൂയിസൈഡ് ബോംബിങ്.

ഐസിസിന് ശേഷം ഫ്രഞ്ച് തീവ്രവാദികൾ തലവെട്ട് ഏറ്റെടുത്തിരിക്കുകയാണ്.

*****

തൊണ്ണൂറുകളിൽ, ഐറിഷ് റിപ്പബ്ലിക്കൻ ആർമി ലണ്ടനിൽ - ബെൽഫാസ്റ്റീൽ ബോംബ് വച്ചിരിന്ന കാലത്ത് ഞാൻ കത്തോലിക്കാ പള്ളിയിൽ ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും പോയിരുന്നു. അതുകൊണ്ട് എനിക്കെന്തെങ്കിലും ഉത്തരവാദിത്തം ഈ തീവ്രാദത്തിന് ഉണ്ടോ? ഇല്ലെന്നു മാത്രമല്ല, അങ്ങനെ ഉണ്ടെന്നു പറയുന്നവരെ തെറി വിളിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നാണ് എന്റെ പക്ഷം.

ശ്രീലങ്കൻ തമിഴരുടെ പ്രശ്നത്തോട് മിക്കവാറും എല്ലാ തമിഴർക്കും സഹതാപം ഉണ്ടായിരുന്നു. പക്ഷെ പ്രഭാകരന്റെ അധികാരക്കൊതിയുടെ ഭാഗമായ മനുഷ്യബോംബുകളുടെ കാര്യത്തിൽ ഇന്ത്യയിലെ തമിഴർക്കെന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ? തലമുടിയുടെ തമിഴ് വാക്കാണ് അങ്ങനെ പറയുന്നവർക്കുള്ള മറുപടി.

ഇതേപോലെ തന്നെയാണ് ഐസിസിന്റെ ഖലീഫറ്റ് ഉണ്ടാക്കുന്ന പരിപാടി ഫ്രാൻസിൽ കൂടി നടപ്പാക്കുന്ന ഫ്രാൻസിലെ ഊളകളെപ്പറ്റിയുള്ള പോസ്റ്റുകളിൽ, ഇതെല്ലം ലോകത്തുള്ള എല്ലാ മുസ്ലീങ്ങളുടെയും മനസ്സിൽ ഉള്ളതാണെന്ന് കണ്ടുപിടിക്കുന്നവരോടും എനിക്ക്പറയാനുള്ളത്: നിങ്ങള്‍ക്ക് നട്ടപ്രാന്താണ്.

പിന്നെന്തിനാണ് ഇതൊക്കെ എഴുതുന്നത്?

രണ്ടു കാരണങ്ങൾ

ഒന്ന്: നമ്മൾ ചർച്ച ചെയ്യാതിരിക്കുമ്പോഴാണ് ഇസ്‌ലാമോഫോബിയ്ക്ക് വളം വയ്ക്കുക. ഇതൊക്കെ ചർച്ച ചെയ്യുന്നത് പ്രശ്നമാണ് എന്ന് 'പൊതുബോധം' ഉണ്ടാക്കപ്പെടുന്നത്. അവിടെയാണ് 'നമ്മളും അവരും' എന്ന് പറഞ്ഞ് ജമാ അത്തെ ഇസ്ലാമി അവതരിക്കുന്നത്.

ഐആർഎയുടെ ബോംബുകളിൽ ആ കാലഘട്ടത്തിൽ നാട്ടിലെ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച കുർബാനക്ക് അൾത്താര ബാലനായിരുന്ന എനിക്കുണ്ടായിരുന്ന അതെ ഉത്തരവാദിത്തം മാത്രമേ ഇസ്ലാമിക തീവ്രവാദത്തിൽ കേരളത്തിലെ മുസ്ലീങ്ങൾക്കുള്ളൂ എന്നും അതുകൊണ്ടു തന്നെ അതേ മനോഭാവത്തോടെ എല്ലാവരും ഇതൊക്കെ ചർച്ച ചെയ്യണം എന്നുമാണ് എന്റെ പക്ഷം. മുസ്ലീങ്ങളും ക്രിസ്താനികളും നിരീശ്വരവാദികളും എല്ലാവരും ചർച്ച ചെയ്യണം.

രണ്ട്: ഭയമില്ലായ്മ ഒരു കളക്ടീവ് അവസ്ഥയാണ്. ബീഫ് കഴിച്ചാൽ പേടിപ്പിക്കുന്ന ആർഎസ്എസുകാരെ വാലും ചുരുട്ടി ഓടിക്കാൻ ഡിഫി ഉണ്ടെന്നൊരു തോന്നലിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള കേരളത്തിലെ മിക്കവാറും എല്ലാ റെസ്റ്റോറന്റുകളും ബീഫ് വിളമ്പുന്നത്.

(അനീഷ്‌ ഫേസ്ബുക്കില്‍ എഴുതിയത്)


അനീഷ്‌ മാത്യു

അനീഷ്‌ മാത്യു

ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നു

Next Story

Related Stories