TopTop
Begin typing your search above and press return to search.

ഐടി സെക്രട്ടറിയുടെ സ്പ്രിംഗ്ളര്‍ അഭിമുഖം; മറുപടി ആവശ്യമുള്ള ചില ചോദ്യങ്ങള്‍

ഐടി സെക്രട്ടറിയുടെ സ്പ്രിംഗ്ളര്‍ അഭിമുഖം; മറുപടി ആവശ്യമുള്ള ചില ചോദ്യങ്ങള്‍

സ്പ്രിംഗ്ലര്‍ ഡാറ്റ വിവാദം കേരളത്തില്‍ ശക്തമാവുകയാണ്. സംസ്ഥാന ഐടി സെക്രട്ടറി ഇന്ന് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനു പിന്നാലെ ചാനലിനു നല്‍കിയ അഭിമുഖവും വിവാദം അവസാനിപ്പിക്കുകയല്ല, കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തിട്ടുളളത്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് സ്പ്രിംഗ്ളര്‍ ഡാറ്റ വിവാദം അത്ര ചെറിയൊരു വിഷയമല്ല എന്ന് വ്യക്തമാക്കുകയാണ് ബെല്‍ജിയത്തില്‍ ഗവേഷകനായടോം സോയര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ടെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഐടി സെക്രട്ടറിയുടെ ഇന്റർവ്യൂ

1. എന്തൊക്കെ ഡാറ്റ എന്നതിന് കൃത്യമായ ഡാറ്റ ഉത്തരം കിട്ടിയില്ലെങ്കിലും ഒരു ഏകദേശ രൂപം കിട്ടി. ആളുകളുടെ ട്രാവൽ ഹിസ്റ്ററി എടുക്കുപ്പോൾ വരുന്ന അണ്‍സ്ട്രക്ചേര്‍ഡ് ഡാറ്റ എടുത്ത് ഡാഷ്ബോർഡിൽ വ്യക്തമായ ഡാറ്റയാക്കി കൊടുക്കുക. ഇതിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് കിട്ടുന്ന ഡാറ്റ സ്ട്രക്ചേര്‍ഡാണ്. മറ്റു പലയിടത്തും നിന്നും വരുന്ന ഡാറ്റ അങ്ങനെയല്ലെന്നും അതുകൊണ്ട് അത് അനലൈസ് ചെയ്യാൻ വിദഗ്ദരായ സ്പ്രിംഗ്ളറെ പരിഗണിച്ചെന്ന്‌ പറയുന്നു. ഇതിൽ ഒരു പ്രശ്നമുണ്ട്. ഈ പറയുന്ന കാര്യത്തിൽ സ്പ്രിംഗ്ളര്‍ക്ക് പരിചയമില്ല. സോഷ്യൽ മീഡിയ ഡാറ്റയാണ് അവർ മാനേജ് ചെയുന്നത്. സോഷ്യൽ മീഡിയ ഡാറ്റയൊക്കെ സ്ട്രക്ച്റലായി തന്നെ കിട്ടും. എന്നാൽ നമ്മൾ കൊടുക്കുന്ന ഡാറ്റ അങ്ങനെയല്ല. പല വിധത്തിലുള്ള ഫോം സ്കാൻ ചെയ്ത് ഡാറ്റയാക്കി nlp വഴി അനലൈസ് ചെയ്യാൻ സ്പ്രിംഗ്ളറിനു പരിചയം ഉണ്ടെങ്കിൽ സ്പ്രിംഗ്ളർ അത് തെളിയിക്കണം. ഐടി സെക്രട്ടറിക്കു മുൻപിൽ കൊടുത്ത പ്രസന്റേഷന്‍ പുറത്തു വിടട്ടെ. ഇതൊന്നും അത്ര വല്യ ടെക്‌നിക്കൽ ചലഞ്ചല്ല. കേരളത്തിലെയോ ഇന്ത്യയിലെയോ സർക്കാരിനോ ഗവേഷണ സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ എന്തുകൊണ്ട് ഇത് ചെയ്യാൻ പറ്റില്ല എന്ന് കൂടി തെളിയിക്കേണ്ട ബാധ്യത കൂടിയുണ്ട്. വെറുതെ ഡാറ്റ സയന്‍സ് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. എന്താണ് പ്രോസസ്, ടെക്നോളജി എന്നൊക്കെ കൂടി വിശദമാക്കണം.

2. ഇനി പ്രധാനപ്പെട്ട കാര്യം ഡാറ്റയാണ്: ട്രാവൽ ഡാറ്റ (എയർ ട്രാവൽ ഉൾപ്പടെ) പ്രോസസ് ചെയ്യാറുണ്ട്. ഇത് സാധാരണ സംസ്ഥാന സർക്കാരിന് കൂടി കൊടുക്കാത്ത ഡാറ്റയാണ്. ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചത് പ്രകാരം ഏവിയേഷൻ വകുപ്പ് ഡാറ്റ കൊടുക്കുന്നു എന്ന് ഐടി സെക്രട്ടറി പറയുന്നുണ്ട്. This data is gold. ഇതു വെച്ച് കാശുണ്ടാക്കുനുള്ള പണി ഡാറ്റ കമ്പനികളെ ആരും പറഞ്ഞു പഠിപ്പിക്കണ്ട.

3. മാർച്ച് 24-നു തന്നെ ഡാറ്റ (ക്വാറന്റൈനിൽ ഉള്ളവരുടെ) കമ്പനിക്ക് കൊടുത്തു എന്നാണ് പറയുന്നത്. കരാറിന് വേണ്ട ഫയൽ നിയമ വകുപ്പ് കണ്ടിട്ടില്ല. ഐടി സെക്രട്ടറി പറയുന്നത്, നിയമ വകുപ്പ് ഉപദേശക വകുപ്പാണ്, അവരുടെ ഉപദേശം സ്വീകരിക്കുന്നത് മൂപ്പരുടെ വിവേചനാധികാരമാണ് എന്നാണ്. കൂടാതെ സ്പ്രിംഗ്ളര്‍ കമ്പനിക്ക് വേണ്ടിയാണ് അടുത്ത 30 മിനിറ്റ് സംസാരിക്കുന്നത്. "കമ്പനി നല്ലതാണ്, അതിനു ഞാൻ ഗ്യാരണ്ടി". എന്തുകൊണ്ട് നിയമവകുപ്പിനു പരിശോധിക്കാൻ പോലും കൊടുത്തില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. അവർ വന്നു പ്രസന്റേഷൻ നടത്തുന്നു, പിറ്റേന്ന് തന്നെ ഉത്തരവ് വന്നു. സ്വന്തം ഉത്തരവാദിത്തത്തിൽ ജനങ്ങളുടെ ഡാറ്റ എടുത്തു കൊടുക്കാൻ സെക്രട്ടറിക്ക് പറ്റുമോ? വകുപ്പ് മന്ത്രിയോ മന്ത്രിസഭയോ അറിയണ്ടേ?

4. ഇന്ത്യയിൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ഇല്ലാത്തതു കൊണ്ട് അമേരിക്കാൻ നിയമം. പക്ഷേ, അത് വാലിഡ്‌ ആകുന്നത് ആ നാട്ടിൽ എടുക്കുന്ന ഡാറ്റയ്ക്കാണ്‌. ഇന്ത്യയിൽ നിന്ന് എടുക്കുന്ന ഡാറ്റയ്ക്ക് ഈ പ്രൊട്ടക്ഷൻ ഉണ്ടോ? ഇല്ല എന്നാണ് അറിവ്. ഉണ്ടേൽ സെക്രട്ടറി ആ യു.എസ് നിയമവകുപ്പ് ഒന്ന് പറഞ്ഞു തരണം. ഇനി GDPR ആണ് യൂറോപ്യൻ ഡാറ്റയ്ക്ക്, അത് വാലിഡാകുന്നത് യൂറോപ്പിൽ നിന്ന് എടുക്കുന്ന ഡാറ്റയ്ക്കാണ്‌. അമേരിക്കയിൽ കേസ് പറയാൻ പോയാൽ അവർ ചോദിക്കുക ഇന്ത്യൻ നിയമപ്രകാരം ഏതേലും ഡാറ്റാ നിയമം ലംഘിച്ചോ എന്നാണ്. അപ്പോൾ സെക്രട്ടറി പറഞ്ഞ പോലെ ഇന്ത്യയിൽ നിയമം ഇല്ലാത്തതു കൊണ്ട് അവർ രക്ഷപ്പെടും. സുപ്രീം കോടതി വിധി പ്രകാരം പ്രൈവസി മൗലികാവകാശമാണ്. അതുകൊണ്ട് തന്നെ പ്രൈവസി പ്രൊട്ടക്ട് ചെയ്യാനുള്ള ക്ലോസ് എഴുതി ചേർക്കണമായിരുന്നു. ഇനി അവർക്ക് അംഗീകരിക്കാൻ പറ്റില്ല എങ്കിൽ, ഇറങ്ങിപ്പോകാൻ പറയണം. സ്പ്രിംഗ്ളർ അല്ല ഇവിടെ കാര്യം തീരുമാനിക്കേണ്ടത്. ഇനി, ഡാറ്റാ പ്രൊട്ടക്ഷന്‍ കാര്യം പറഞ്ഞപ്പോൾ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കാര്യം ജിമ്മി (ഏഷ്യാനെറ്റ് അഭിമുഖം) പറഞ്ഞു. ആ കമ്പനി പിടിക്കപ്പെട്ടപ്പോൾ അവര് പൂട്ടിപ്പോയി. പിന്നിലുള്ളവർ പുതിയ കമ്പനി തുടങ്ങി. അതുപോലെ ഡാറ്റ കിട്ടിയ ശേഷം സ്പ്രിംഗ്ളർ കമ്പനി പൂട്ടിപ്പോയാൽ എന്ത്‌ ചെയ്യും?

ഇന്ത്യയിൽ ഇല്ലാത്ത പല നിയമവും അമേരിക്കയിലും യൂറോപ്പിലും ഉണ്ട്, :)

5 ഇനി കൺസെന്റ് വാങ്ങുന്ന കാര്യം. കണ്‍സന്റ് കൃത്യമായി അതാതു ഭാഷയിൽ പറഞ്ഞു മനസ്സിലാക്കിയാണ് ഒപ്പു വാങ്ങേണ്ടത്. അതിൽ നിന്ന് പിന്‍വാങ്ങാനുള്ള അധികാരം വ്യക്തികൾക്കുണ്ട്. ഇവിടെ അതില്ല, അവർക്കു ഡാറ്റ കൊടുത്തേ മതിയാകൂ. കൂടാതെ ഡാറ്റ ആര് പ്രോസസ് ചെയ്യും, എപ്പോൾ ഡിലീറ്റ് ചെയ്യും എന്നൊന്നും പറയുന്നില്ല. ഇതൊക്കെ വെളിപ്പെടുത്തേണ്ടതുണ്ട്.

6 പിന്നെ കാശ്. അവര് ബില്ല് തരും. നമ്മൾ കൊടുക്കണ്ട. ഫ്രീയായാണ് പണിയെങ്കിൽ അത് ഫ്രീയാണ് എന്ന് പറയട്ടെ. ഇനി അവർ ലോകത്തൊന്നും ഇല്ലാത്ത ബില്ല് ഇടുന്നു എന്ന് കരുതട്ടെ. നമുക്ക് കൊടുക്കേണ്ട ബാധ്യതയില്ല. പക്ഷേ, കള്ളപ്പണം വെളുപ്പിക്കാൻ ഇതിൽപ്പരം എളുപ്പം മാർഗ്ഗമുണ്ടോ? സർക്കാരിന് നേരിട്ട് ഇടപാടുള്ള മണി ലോണ്ടറിംഗ് ആയിരിക്കും അത്.

PS 1: സ്പ്രിംഗ്ളറിന്റെ കാര്യം വരുമ്പോൾ WHO-യുടെ ഡാഷ്ബോർഡ് സൈറ്റ് എടുത്തു വരുന്ന ന്യായീകരണതൊഴിലാളികളോട്; അവിടെ WHO-യ്ക്ക് കിട്ടുന്ന ഡാറ്റ അതാതു രാജ്യങ്ങൾ അനോണിമൈസ് ചെയ്തു കൊടുക്കുന്നതാണ്. അത് ഡാഷ്ബോർഡിൽ ആക്കുന്ന പരിപാടി മാത്രമാണ് സ്പ്രിംഗ്ളര്‍ ചെയുന്നത്. കേരളത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. വ്യക്തിപരമായ ഹെൽത്ത് ഡാറ്റയാണ്. അത് ഹാൻഡിൽ ചെയ്യുന്നതിന് ഈ പറഞ്ഞ ഉപാധികൾ പോരാ.

PS 2: വ്യക്തിപരമായി ഡാറ്റ പ്രൊട്ടക്ഷൻ എടുക്കാത്ത ഗൂഗിളിനും ഫേസ്ബുക്കിനും ഒക്കെ തലവെച്ച് കൊടുക്കുന്ന ആളുകൾ ഉണ്ടാകും. പക്ഷേ, അതൊന്നും സർക്കാരിന് ജനങ്ങളുടെ ഡാറ്റ ഉത്തവാദിത്തമില്ലാതെ കൈകാര്യം ചെയ്യാനുള്ള ന്യായീകരണമല്ല.


Next Story

Related Stories