TopTop
Begin typing your search above and press return to search.

'കിം ജോംഗ് ഉൻ സ്വിറ്റ്സർലാന്‍ഡിൽ പഠിച്ച ഒരു ഫ്യൂഡൽ മുതലാളി പയ്യൻ മാത്രമാണ്; രണ്ടരക്കോടി അടിമകൾ ഉള്ള ഏക മുതലാളി'

കിം ജോംഗ് ഉൻ സ്വിറ്റ്സർലാന്‍ഡിൽ പഠിച്ച ഒരു ഫ്യൂഡൽ മുതലാളി പയ്യൻ മാത്രമാണ്; രണ്ടരക്കോടി അടിമകൾ ഉള്ള ഏക മുതലാളി

കോമ്രേഡ് പ്രചണ്ഡയെപ്പറ്റി ഒരു കഥ വായിച്ചിട്ടുണ്ട്. പണ്ട് പുള്ളി ചെറിയ നേതാവായിരുന്നപ്പോൾ, ബോംബൈയിലേക്ക് സെക്സ് ട്രാഫിക് ചെയ്യപ്പെട്ടിരുന്നത് കൂടുതലായും നേപ്പാളി പെൺകുട്ടികൾ ആയിരുന്നു - അകന്ന ബന്ധക്കാർ ഒക്കെ ആയിരിക്കും ഏജന്റുമാർ. വീട്ടുവേലയ്ക്കാണ് എന്നൊക്കെ പറഞ്ഞാണ് കുട്ടികളെ കടത്തുന്നത്. ബ്രോത്തലുകളിലേക്കാണ് അയയ്ക്കുന്നത് എന്ന് അറിയാമെങ്കിലും...

ഈ വാര്‍ത്തകള്‍ സാധ്യമാകണമെങ്കില്‍ സ്വതന്ത്ര വരിക്കാരുടെ പിന്തുണ കൂടിയേ തീരൂ

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

അഴിമുഖം പ്ലസില്‍ നിങ്ങളെ കാത്തിരിക്കുന്നു-

എക്സ്ക്ളൂസീവ് സ്റ്റോറീസ്, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍,
അഴിമുഖം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍,

അഴിമുഖം ആര്‍ക്കൈവ്സ്
കൂടാതെ മാറിയ വായനയുടെ പുത്തന്‍ അനുഭവങ്ങള്‍ നിരവധി

Support Azhimukham >

നിലവില്‍ വരിക്കാര്‍ ആണോ?


കോമ്രേഡ് പ്രചണ്ഡയെപ്പറ്റി ഒരു കഥ വായിച്ചിട്ടുണ്ട്. പണ്ട് പുള്ളി ചെറിയ നേതാവായിരുന്നപ്പോൾ, ബോംബൈയിലേക്ക് സെക്സ് ട്രാഫിക് ചെയ്യപ്പെട്ടിരുന്നത് കൂടുതലായും നേപ്പാളി പെൺകുട്ടികൾ ആയിരുന്നു - അകന്ന ബന്ധക്കാർ ഒക്കെ ആയിരിക്കും ഏജന്റുമാർ. വീട്ടുവേലയ്ക്കാണ് എന്നൊക്കെ പറഞ്ഞാണ് കുട്ടികളെ കടത്തുന്നത്. ബ്രോത്തലുകളിലേക്കാണ് അയയ്ക്കുന്നത് എന്ന് അറിയാമെങ്കിലും ഒരുമിച്ച് ഒരു തുക കിട്ടും, ദാരിദ്ര്യമാണ്; അതുകൊണ്ടാണ് വിടുന്നത്.

പ്രചണ്ഡയും സഖാക്കളും അങ്ങനെ കേട്ടാൽ ആ ഗ്രാമത്തിൽ ചെല്ലും - പെൺകുട്ടിയുടെ അപ്പനെയും അമ്മയെയും ഒരു മരത്തിൽ പിടിച്ചു കെട്ടിയിട്ടു അടിക്കും. അങ്ങനെ പതുക്കെ പതുക്കെ പ്രചണ്ഡയേയും സഖാക്കളേയും പേടിച്ചിട്ടായിരിക്കാം, നേപ്പാളി പെൺകുട്ടികളുടെ വരവ് കുറഞ്ഞു; ബംഗ്ലാദേശ് ആയി പിന്നെ.

*******

"എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെടുന്നു. ജീവൻ, സ്വാതന്ത്ര്യം, സന്തോഷം തേടൽ ഇവ എല്ലാ മനുഷ്യരുടെയും ജന്മാവകാശമായിട്ടാണ് സൃഷ്ടാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്" - 1945 സെപ്റ്റംബർ 2-ന് ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഹനോയിയിൽ ഒരു ലക്ഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട് സഖാവ് ഹോ ചി മിൻ അമേരിക്കയുടെ ഫൗണ്ടിങ് ഫാദർ ആയ ജെഫേഴ്സണെ ഉദ്ധരിച്ചാണ് സ്വാതന്ത്ര്യപ്രഖ്യാപനം ആരംഭിച്ചത്.

ഒരു കൊല്ലം കഴിഞ്ഞ് ഫ്രഞ്ചുകാർ സതേൺ വിയറ്റ്നാം ആക്രമിച്ചപ്പോൾ ഹോ ചി മിൻ പ്രസിഡന്റ് ട്രൂമാനോട് സഹായം തേടി. സ്വാതന്ത്ര്യം, സമത്വം മുതലായ തങ്ങളുടെ സ്ഥാപക മൂല്യങ്ങൾക്കായി അമേരിക്കക്കാർ നിലകൊള്ളുമെന്ന് സഖാവ് ഹോ ചി മിൻ കരുതി. അമേരിക്ക യൂറോപ്പിനെ ഫാസിസ്റ്റുകളിൽ നിന്ന് മോചിപ്പിച്ചു, ഒരിക്കലും ഏഷ്യക്കാരെ ദുരുപയോഗം ചെയ്തില്ല എന്നൊക്കെ കരുതിയ ഹോ ചി മിനെ അമേരിക്ക ചതിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ നിരസിക്കപ്പെട്ടു. അങ്ങനെ 9 വർഷത്തിനുശേഷം, അമേരിക്കയുടെ സുഹൃത്തിന് അതേ അമേരിക്കയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു - സ്വാതന്ത്ര്യത്തിനു വേണ്ടി - അടുത്ത ഇരുപത് വർഷത്തേക്ക് വിയറ്റ്നാമിന്റെ ചരിത്രത്തിലെ ഏറ്റവും മോശം യുദ്ധം. ആത്യന്തികമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിയറ്റ്നാമീസ് ലോകശക്‌തിയായ അമേരിക്കതിരെ യുദ്ധം ജയിച്ചു - മൂന്നരലക്ഷം - അതായത്, അന്നത്തെ ജനസംഖ്യയുടെ പത്തിലൊന്ന് ആളുകൾ മരിച്ചു - സ്വാതന്ത്ര്യത്തിനു വേണ്ടി, സമത്വത്തിനുവേണ്ടിയുള്ള ആ യുദ്ധത്തിൽ.

ഹോ ചി മിന്റെ വിയറ്റ്നാമില്‍ ആഡംബരകാറുകൾ കാണാൻ കിട്ടില്ല. പക്ഷെ ചേരികളും ഇല്ല; ദാരിദ്രം ഇല്ല എന്ന് തന്നെ പറയാം. പക്ഷെ കേരളത്തിൽ ഉള്ള പോലെ വലിയ വീടുകളും ഇല്ല. എല്ലാ ഗ്രാമങ്ങളിലും നല്ല റോഡുകൾ ഉണ്ട്. കേരളത്തിന്റെ മൂന്നിലൊന്നു ചിലവിൽ ജീവിക്കാം. പൊതുവെ സത്യസന്ധരായ മനുഷ്യർ. കേരളത്തേക്കാൾ വൃത്തിയുള്ള ഗ്രാമങ്ങളും; വിദ്യാഭ്യാസവും പൊതു ആരോഗ്യവും സൗജന്യം. നമ്മുടെ പോലെ 96 ശതമാനം സാക്ഷരത.

കൊറോണ വന്നിട്ട് ചൈനയുടെ ഉപദ്വീപായ, ചൈനീസ് ആളുകൾ ഒത്തിരിയുള്ള വിയറ്റ്നാമില്‍ ഒരാൾ പോലും മരിച്ചില്ല. കഴിഞ്ഞയാഴ്ച മുതൽ എല്ലാം തുറന്നു തുടങ്ങുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് എന്നത് ഹോ ചി മിൻ ആണ് - പ്രചണ്ഡയാണ് (പുള്ളി റോളക്സ് മാത്രേ കെട്ടൂ എന്ന് കേട്ടിട്ടുണ്ട്... ഒരാഗ്രഹമല്ലേ :) ).

കിം ജോംഗ് ഉൻ സ്വിറ്റ്സർലാന്‍ഡിൽ പഠിച്ച ഒരു ഫ്യൂഡൽ മുതലാളി പയ്യൻ മാത്രമാണ്; രണ്ടരക്കോടി അടിമകൾ ഉള്ള ഏക മുതലാളി.

(അനീഷ്‌ മാത്യു ഫേസ്ബുക്കില്‍ എഴുതിയത്)

Next Story

Related Stories