TopTop
Begin typing your search above and press return to search.

'നെഹ്‌റു പിന്തുടരാൻ അത്ര എളുപ്പമുള്ള നേതാവല്ല, എങ്കിലും നേതാക്കന്മാർക്കും നേതാക്കന്മാരായിപ്പോയവർക്കും ഒന്ന് ശ്രമിച്ചുനോക്കാവുന്നതാണ്'

നെഹ്‌റു പിന്തുടരാൻ അത്ര എളുപ്പമുള്ള നേതാവല്ല, എങ്കിലും നേതാക്കന്മാർക്കും നേതാക്കന്മാരായിപ്പോയവർക്കും ഒന്ന് ശ്രമിച്ചുനോക്കാവുന്നതാണ്

അൻപതുകളുടെ തുടക്കത്തിൽ നേപ്പാളിൽ നടന്ന അധികാരക്കളിയെത്തുടർന്നു രാജാവ് ത്രിഭുവനു നാടുവിട്ടു ഇന്ത്യയിലേക്ക് പോരേണ്ടിവന്നു. അദ്ദേഹം ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളെ ചെറുതായെങ്കിലും പിന്തുണയ്ക്കുന്നു എന്ന് കണ്ടു പ്രധാനമന്ത്രി മോഹൻ ബഹാദൂർ റാണ നടത്തിയ നീക്കങ്ങളെത്തുടർന്നായിരുന്നു അത്.

അന്ന് സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന ഡോ. രാം മനോഹർ ലോഹ്യയും സംഘവും നേപ്പാളിലെ റാണാമാരുടെ അപ്രമാദിത്യത്തെ എതിർത്തുകൊണ്ട് കർഫ്യൂ ലംഘിച്ചു ഡൽഹിയിൽ പ്രകടനം നടത്തി. പോലീസ് അദ്ദേഹത്തെയും കൂട്ടരെയും അറസ്റ്റ് ജയിലിലാക്കി.

ജയിലിലായിരുന്ന ഡോ. ലോഹ്യയ്ക്ക് പ്രധാനമന്ത്രി ഒരു കുട്ട മാമ്പഴം അയച്ചുകൊടുത്തു. അതറിഞ്ഞ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ പ്രധാനമന്ത്രിയോട് മുഷിഞ്ഞു. നമ്മൾ അവരെ ജയിലിൽ ഇട്ടിരിക്കുമ്പോൾ പ്രധാനമന്ത്രി മാമ്പഴ ഡിപ്ലോമസി നടത്തുന്നു എന്നായിരുന്നു പട്ടേലിന്റെ പരാതി.

സൗഹൃദങ്ങളും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ട എന്നായിരുന്നു നെഹ്രുവുവിന്റെ ഉറച്ച മറുപടി.

അന്തസ്സുള്ള രാഷ്ട്രീയം പറയാനറിയുമായിരുന്ന, രാജ്യത്തിന്റെ ഭാവി ശാസ്ത്രീയ ചിന്തയിലാണെന്നു ഉറച്ചു വിശ്വസിച്ചിരുന്ന, വിശ്വമാനവനായിരുന്ന പണ്ഡിറ്റ് നെഹ്‌റു പിന്തുടരാൻ അത്ര എളുപ്പമുള്ള നേതാവല്ല. എങ്കിലും നേതാക്കന്മാർക്കും നേതാക്കന്മാരായിപ്പോയവർക്കും ഒന്ന് ശ്രമിച്ചുനോക്കാവുന്നതാണ്.

ചിന്തയുടെ പ്രകാശം എങ്ങും പരത്തിയിരുന്ന പണ്ഡിറ്റ് നെഹ്രുവിന്റെ ജന്മദിനത്തിന്റെയും ദീപാവലിയുടെയും ആശംസകൾ.


അൻപതുകളുടെ തുടക്കത്തിൽ നേപ്പാളിൽ നടന്ന അധികാരക്കളിയെത്തുടർന്നു രാജാവ് ത്രിഭുവനു നാടുവിട്ടു ഇന്ത്യയിലേക്ക് പോരേണ്ടിവന്നു....

Posted by KJ Jacob on Friday, November 13, 2020



കെ.ജെ ജേക്കബ്

കെ.ജെ ജേക്കബ്

സീനിയര്‍ ജേര്‍ണലിസ്റ്റ്

Next Story

Related Stories