TopTop
Begin typing your search above and press return to search.

ജസ്റ്റിസ് എസ് മുരളീധർ - കലാപത്തിന് ഒരുക്കം കൂട്ടുന്നവർക്ക് നിലപാടുള്ള ഒരു ജഡ്ജി വലിയ തടസമാണ്

ജസ്റ്റിസ് എസ് മുരളീധർ - കലാപത്തിന് ഒരുക്കം കൂട്ടുന്നവർക്ക് നിലപാടുള്ള ഒരു ജഡ്ജി വലിയ തടസമാണ്

നീതിയുടെ ഒറ്റയായ ശബ്ദം ഇക്കാലത്ത് കേൾക്കുന്നത് പോലെ സമാധാനമുള്ള ഒന്നില്ല. Lone sane voice in the insane time- ജസ്റ്റിസ് എസ് മുരളീധർ. "Can't let another 1984 happen. Not under our watch!- മറ്റൊരു എൺപത്തിനാല് സംഭവിക്കുന്നത് അനുവദിക്കാനാവില്ല എന്ന ജുഡീഷ്യറിയുടെ ഉറപ്പ്.

കൂടാതെ കലാപത്തിനാഹ്വാനം ചെയ്യുന്ന ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ എഫ്.ഐ.ആർ ഇടാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമിക്യസ് ക്യുറിയായി മുതിർന്ന അഭിഭാഷക സുബേദ ബീഗത്തെ നിയമിച്ചതിലും പ്രാർത്ഥനയും നിഷ്ക്രിയത്വവുമായി ഭരിക്കുന്നതായി ഭാവിക്കുന്ന ഡൽഹി മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും - സംഘി ക്രിമിനലുകൾ മുസ്ലീങ്ങളെ, കൊന്നൊടുക്കിയ ,ആക്രമിച്ച -കലാപം സൃഷ്ടിച്ച പ്രദേശങ്ങൾ സന്ദർശിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നുകൂടി ഓർക്കണം , ഇന്ത്യൻ മനുഷ്യാവകാശ ചരിത്രത്തിലെ ലാൻഡ് മാർക്ക് ജഡ്ജ്മെന്റുകളിൽ ഒന്നായ നാസ് ഫൗണ്ടേഷൻ വേഴ്സസ് ഗവേൺമെന്റ് ഓഫ് എൻ.സി.റ്റി ഡൽഹി എന്ന കേസിൽ വിധി പറഞ്ഞ രണ്ടംഗ ബഞ്ചിലെ ഒരാൾ കൂടിയാണ് ജസ്റ്റിസ് മുരളീധർ . പിന്നീട് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഓവർ റൂൾ ചെയ്തുവെങ്കിലും പ്രായപൂർത്തിയായവർ തമ്മിലുള്ള ഹോമോ സെക്ഷ്വൽ ആക്ടിവിറ്റി ക്രൈം ആയി കണക്കാക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തിന് എതിരാണ് എന്ന് 2009 ജൂലായ് രണ്ടിന് ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷായും ജസ്റ്റിസ് എസ് മുരളീധറും ചേർന്ന് വിധിച്ചു. ഡൽഹി ഹൈക്കോടതിയിൽ വിധി വായിച്ച് തീർന്ന മുഹൂർത്തം ഇന്ത്യയിലെ എൽ ജി ബി റ്റി സമൂഹത്തിന്റെ നൂറ്റാണ്ടിലേറെ കാലം നീണ്ട വിവേചനത്തിനെതിരായ ജുഡീഷ്യറിയുടെ ആദ്യ നിലപാടായിരുന്നു.. 2018 സെപ്തംബർ 6 ലെ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ അധിക വിധിയിലേക്കുള്ള ചുവട് വയ്പു കൂടിയായിരുന്നു അത്.

അഥവാ, വെറുതെയല്ല എസ് മുരളീധറിനെ ഡൽഹി ഹൈകോടതിയിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാൻ സുപ്രീം കോടതി തിടുക്കം കൂട്ടിയത്. കലാപത്തിന് ഒരുക്കം കൂട്ടുന്നവർക്ക് നിലപാടുള്ള ഒരു ജഡ്ജി വലിയ തടസമാണ്.

(ശ്രീജിത്ത് ദിവാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്)


Next Story

Related Stories