TopTop
Begin typing your search above and press return to search.

ഞാന്‍ കോവിഡിനെ തോല്‍പ്പിച്ചത് ഇങ്ങനെ - ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ ഷാ പറയുന്നു

ഞാന്‍ കോവിഡിനെ തോല്‍പ്പിച്ചത് ഇങ്ങനെ - ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ ഷാ പറയുന്നു

എനിക്കുണ്ടായ ആദ്യത്തെ രോഗലക്ഷണം ഓഗസ്റ്റ് 16നുണ്ടായ ഒരു ചെറിയ പനിയായിരുന്നു. ജൂണ്‍ ആദ്യം എനിക്ക് ഇത് പോലൊരു അനുഭവമുണ്ടാവുകയും ഞാന്‍ കോവിഡ് പരിശോധന നടത്തുകയും ചെയ്തു. ഫലം നെഗറ്റീവ് ആയിരുന്നു. അതുകൊണ്ട് ഞാന്‍ ഒരു ക്രോസിന്‍ ഗുളിക മാത്രം കഴിച്ചു. അടുത്ത ദിവസവും എനിക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ശരീര ഊഷ്മാവ് അളന്നുനോക്കിയപ്പോള്‍ 99 ഡിഗ്രി ഫാരന്‍ ഹീറ്റ്. അപ്പോഴാണ് ഞാന്‍ എനിക്കും എന്‌റെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും കൂടി ടെസ്റ്റ് നടത്താമെന്ന് കരുതിയത്. വീട്ടില്‍ 89 വയസ്സ് പ്രായമായ എന്റെ അമ്മയും 71കാരനായ ഭര്‍ത്താവും ഉണ്ടായിരുന്നു. ഞാന്‍ വളരെ പെട്ടെന്ന് തന്നെ ഒരു മുറിയില്‍ സ്വയം ക്വാറന്റൈന്‍ ചെയ്യുകയും റിസല്‍ട്ടിനായി കാത്തിരിക്കുകയും ചെയ്തു.

വൈകുന്നേരം അഞ്ച് മണിക്കാണ് ടെസ്റ്റ് റിസല്‍ട്ട് വന്നത്, എന്‌റെ ഫലം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ വീട്ടിലുണ്ടായിരുന്ന ജോലിക്കാരടക്കമുള്ള മറ്റുള്ളവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്റെ അമ്മയെയും ഭര്‍ത്താവിനെയും ബാധിക്കാതെയിരിക്കാനുള്ള കാരുണ്യം വൈറസ് കാണിച്ചു. ശരീരത്തിലെ വൈറല്‍ ലോഡ് എത്രത്തോളം ഉണ്ടെന്ന് കാണുന്നതിനുള്ള സൈക്കിള്‍ ത്രെഷോല്‍ഡ് അഥവാ CT പരിശോധിച്ചപ്പോള്‍ അത്ര കൂടുതലായിട്ടില്ലായിരുന്നതിനാല്‍ വീട്ടില്‍ തന്നെ ടെലി സൂപ്പര്‍ വിഷനോട് കൂടി ക്വാറന്റൈന്‍ ചെയ്യപ്പെട്ടാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ബംഗളൂരുവിലെ നാരായണ ഹെല്‍ത്തില്‍ നിന്നുള്ള ഡോ. മുരളി മോഹന്‍, മുംബൈയിലെ ലീലാവതി ആശുപത്രിയിലെ ഡോ. ശശാങ്ക് ജോഷി എന്നിവരായിരുന്നു എന്റെ പ്രധാന മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാര്‍. ഫാവിപിരാവിര്‍, അസിട്രോമിസൈന്‍, പാരസെറ്റമോള്‍ എന്നീ മരുന്നുകളുടെ ഒരു കോഴ്‌സ് ഞാന്‍ പിന്തുടര്‍ന്നു. ഇതുകൂടാതെ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി, സിങ്ക്, ബേബി ആസ്പിരിന്‍, ച്യവന്‍പ്രാശ് എന്നിവയുടെ ദൈനംദിന ഡോസ് ഞാന്‍ തുടര്‍ന്നു! പിന്നെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ 200 മില്ലിഗ്രാം ഡോസ്. ഇത്രയുമാണ് ഞാന്‍ കഴിച്ച മരുന്നുകള്‍.

രണ്ടാം ദിവസവും മൂന്നാം ദിവസും കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. ഒരു ദിവസം ആറ് പ്രാവശ്യം ഞാന്‍ എന്റെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ പരിശോധിച്ചപ്പോള്‍, ഒരു ആറു മിനുട്ട് നടത്തത്തിനു ശേഷം പോലും, അത് 96-98% ആയിരുന്നു. ശരീര ഊഷ്മാവും സാധാരണ നിലയിലായിരുന്നു. പക്ഷേ മൂന്നാം ദിവസം വൈകുന്നേരം അതിനു ചെറിയ വ്യത്യാസം വരുകയും നാലാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളില്‍ അത് അങ്ങനെ തന്നെ തുടരുകയും ചെയ്തു. വലിയ താപനിലയൊന്നുമില്ല. പക്ഷേ ഇടയ്ക്കിടയ്ക്ക് വിയര്‍ത്തിരുന്നത് ശരീരം വൈറസിനെതിരെ പോരാടുകയാണെന്നുള്ള സൂചന നല്‍കി. എന്റെ സൈറ്റോകൈന്‍ നിലയും ഞാന്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ആറാം ദിവസമായപ്പോള്‍ എനിക്ക് ആശ്വാസമാകുന്നത് പോലെ തോന്നി. പത്താം ദിവസം RT-PCR പരിശോധന നടത്തിയപ്പോളും ഫലം പോസിറ്റീവ് ആയിരുന്നു, പക്ഷേ CT മൂല്യം 33 ആയിരുന്നു, ഇത് വളരെ കുറഞ്ഞതും പകര്‍ച്ചവ്യാധിയല്ലാത്തതുമായ വൈറല്‍ ലോഡിനെയാണ് സൂചിപ്പിക്കുന്നത്.

എനിക്കുണ്ടായ അനുഭവം അത്ര ക്രിട്ടിക്കല്‍ ആയിരുന്നില്ല. മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെട്ടിരുന്നില്ല. ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ കുറഞ്ഞിരുന്നില്ല. ചെറിയ പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരും ഒരു ടെസ്റ്റ് നടത്തി നോക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ അഭിപ്രായം. CT വാല്യൂ ഇരുപതില്‍ താഴെയായിരിക്കുന്നവര്‍ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യുന്നത് അത്ര ഉചിതമായിരിക്കില്ല. ഇടക്കിടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ പരിശോധിക്കുന്നത് വൈറസിനെ ശരീരം എങ്ങനെ നേരിടുന്നു എന്ന് പരിശോധിക്കുന്നതിന് സഹായിക്കും. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതും കുറച്ചു ദൂരം നടക്കുന്നതുമൊക്കെ നിങ്ങളെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. എനിക്ക് വിശപ്പില്ലാതെയാകുന്നത് പോലെയുള്ള അനുഭവങ്ങള്‍ ഒന്നുമുണ്ടായില്ല. പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് നന്നായിരിക്കും. സൂപ്പുകളും സാലഡുകളും ഞാന്‍ എന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നെറ്റ്ഫ്‌ലിക്‌സും, ആമസോണ്‍ പ്രൈമും ആയിരുന്നു എന്റെ കൂട്ടുകാര്‍. ടെലിവിഷനും, സോഷ്യല്‍ മീഡിയയും ഒഴിവാക്കുന്നതാണ് നല്ലത്.

എന്റെ ചില കണ്ടെത്തലുകള്‍

ടെസ്റ്റില്‍ പോസിറ്റീവ് ആയെന്നു കരുതി ഭയപ്പെടാതിരിക്കുക.

സിടി മൂല്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ വൈറല്‍ ലോഡ് വിലയിരുത്തിയെന്ന് ഉറപ്പാക്കുക.

മിതമായ ലക്ഷണങ്ങളോട് കൂടിയ മിതമായ വൈറല്‍ ലോഡ് ആണെങ്കില്‍ വീട്ടില്‍ തന്നെ ക്വാറന്റൈന്‍ ചെയ്താല്‍ മതിയാകും.

നിങ്ങളുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തില്‍ താഴില്ലെന്ന് ഉറപ്പാക്കാന്‍ ദിവസത്തില്‍ ഒന്നിലധികം തവണ നിരീക്ഷിക്കുക.

ഒരു ടെലിഹെല്‍ത്ത് പ്രോഗ്രാമിലൂടെ നിങ്ങളെ ഒരു ഡോക്ടര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

യോഗ ചെയ്യുകയും നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം നടക്കുകയും ചെയ്യുക.

ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ ശരീരം വൈറസിനെ നേരിട്ടിരിക്കും.

ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ ലക്ഷണങ്ങളെ മാത്രമല്ല, ലക്ഷണങ്ങളുടെ കാരണത്തേയും ചികിത്സിക്കണം.

നേരത്തെയുള്ള ഇടപെടലിന്റെ അഭാവം കോവിഡ് -19 ന് ശേഷമുള്ള ക്ഷീണത്തിനും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.

അവസാനമായി, നിങ്ങള്‍ക്ക് നേരിയ ലക്ഷണങ്ങള്‍ തോന്നിയാലുടന്‍ ദയവായി പരിശോധിച്ച് സ്വയം ചികിത്സ തേടുക., കൂടുതല്‍ ലക്ഷണങ്ങള്‍ക്കായി കാത്തിരിക്കരുത്.

കോവിഡ് ചികിത്സക്കായി ശാസ്ത്ര - സാങ്കേതിക വിദ്യകളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ഈ രോഗത്തെ ചികിത്സിക്കാനുള്ള ശരിയായ മാര്‍ഗം.


Next Story

Related Stories