TopTop
Begin typing your search above and press return to search.

വാഹനങ്ങളുടെ സുരക്ഷ എന്നത് അവനവന്റെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷ കൂടിയാണെന്ന കാര്യം അവിനാശി അപകടം വീണ്ടും ഓർമ്മിപ്പിക്കുന്നു

വാഹനങ്ങളുടെ സുരക്ഷ എന്നത് അവനവന്റെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷ കൂടിയാണെന്ന കാര്യം അവിനാശി അപകടം വീണ്ടും ഓർമ്മിപ്പിക്കുന്നു

വാഹനങ്ങളുടെ സുരക്ഷ എന്നത് അവനവന്റെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷ കൂടിയാണെന്ന കാര്യം അവിനാശി അപകടം വീണ്ടും ഓർമിപ്പിക്കുന്നു. അപകടത്തിൽപെട്ട വോൾവോ ബസും ഭാരത് ബെൻസിന്റെ ലോറിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് കഴിയുന്നത്ര പ്രാമുഖ്യം കൊടുത്ത് നിർമിച്ചിട്ടുള്ളവയാണ്. വോൾവോയുടെ ഡിസൈനിംഗ് നമ്മുടെ നാടിന് പറ്റിയ രീതിയിലുള്ളതല്ല എന്ന ആരോപണങ്ങളുയരുന്നുണ്ടെങ്കിൽപോലും മറ്റു യാത്രാ ബസുകളെ അപേക്ഷിച്ച് അവ സുരക്ഷാക്രമീകരണങ്ങളിൽ മുന്നിൽ തന്നെയാണ്. ടൺ കണക്കിന് ഭാരം കയറ്റിയ കണ്ടെയ്‌നർ വൻ വേഗതയിൽ വന്ന് ഇടിച്ചു കയറിയതുമൂലമുണ്ടായ അപകടം തന്നെയായിരുന്നു അത്. ഏതാനും വർഷം മുൻപ് ആയൂർ ഭാഗത്ത് വച്ച് മറ്റൊരു ലോറി ഇടിച്ചു കയറി സാധാരണ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഒന്നിലേറെ പേർ മരിച്ച സംഭവം കൂടി ഈ സാഹചര്യത്തിൽ ഓർത്തുപോകുകയാണ്. അപകടത്തിൽപെട്ട ഭാരത് ബെൻസ് ലോറി 2019 ഓഗസ്റ്റ് മാസത്തിൽ രജിസ്റ്റർ ചെയ്തതാണ്. 2021 വരെ ഇതിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ട്. ക്യാബിൻ ക്രൂവിന് പൂർണ സുരക്ഷ ഉറപ്പാക്കുന്ന ലോറിയാണിത്. അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ അപകടമുണ്ടായിട്ടും അതോടിച്ചിരുന്ന ഡ്രൈവർക്ക് ഒരു പോറൽ പോലും ഏൽക്കാതിരുന്നത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്യാബിനിൽ കഴിഞ്ഞ ഒക്ടോബർ മുതൽ, കൃത്യമായി പറഞ്ഞാൽ ദീപാവലി മുതൽ ഭാരത് ബെൻസ് കമ്പനി പുതിയൊരു ഫീച്ചർ കൂടി ചേർത്തിരുന്നു. ലോറി ഓടിക്കുന്ന ആളിന്റെ ശാരീരിക സ്ഥിതി മനസ്സിലാക്കി പ്രവർത്തിക്കുന്ന സെൻസറായിരുന്നു അത്. - Driver State Monitoring System. ഡ്രൈവർ ഉറക്കം തൂങ്ങുന്നുവെന്നു കണ്ടാൽ ഈ സെൻസർ ജാഗ്രത്താകുകയും അപകട അലാറം മുഴക്കി ഡ്രൈവറെ ജാഗരൂകനാക്കുകയും ചെയ്യുന്ന സംവിധാനമാണിത്. അത് സ്ഥാപിക്കുന്നതിന് രണ്ടുമാസം മുൻപ് മാത്രം വാങ്ങി രജിസ്റ്റർ ചെയ്ത ലോറിയാണ് അപകടത്തിൽപെട്ടതെന്നത് മരിച്ചവരുടെ ദൗർഭാഗ്യം. അപകടത്തിൽപെട്ട റോഡിന്റെ സ്ഥിതിയെപ്പറ്റി എനിക്കത്ര പിടിപാടില്ല. നാലു വരിയാണോ ആറു വരിയാണോ മീഡിയന് എത്ര വീതിയും ഉയരവുമുണ്ട് എന്നൊന്നും ഒരിടത്തും കൃത്യമായി കണ്ടില്ല. ഇതൊക്കെ റോഡ് സുരക്ഷയിൽ മാത്രം താൽപര്യമുള്ളവരുടെ വിഷയമായതിനാലാകാം അധികം മാധ്യമങ്ങളൊന്നും അവ രേഖപ്പെടുത്താത്തത്. കണ്ടെയ്‌നറുകൾക്ക് ഓവർ ടേക്ക് ചെയ്യുമ്പോഴല്ലാതെ പോകാൻ അനുമതിയില്ലാത്ത വലതുവശത്തെ സ്പീഡ് ട്രാക്കിലൂടെയാണ് അപകടത്തിനിടയാക്കിയ കണ്ടെയ്‌നർ പോയതെന്ന് ടൈംസ് ഓഫ് ഇൻഡ്യയിൽ വായിച്ചു. അപകടത്തിനു തൊട്ടു മുൻപ് ചെറിയൊരു വളവാണ്. ഒരു പക്ഷേ, ഈ വളവ് മുന്നിൽ കണ്ട് ലോറി വലതു ട്രാക്കിലേക്കു കയറിയതാകാനും മതി. ഉറക്കം എന്നു പറയുന്നത് ഏതു സമയത്തും കടന്നുവരാമല്ലോ. അത്തരത്തിൽ ചിന്തിക്കുമ്പോൾ ദൗർഭാഗ്യങ്ങളുടെ ഒരു നിര തന്നെയാണ് ഉണ്ടായത്. കണ്ടെയ്‌നറുകളുൾപ്പെടെയുള്ള ചരക്കു ലോറികളിൽ ഡ്രൈവർ മാത്രം മതിയെന്നത് ഉടമകളുടെ ദുശ്ശാഠ്യമാണ്. ഇവിടെ ഡ്രൈവർ മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളുവെന്നതും അമിത ഭാരവും വേഗതയും ഹൈവേ പോലീസ് രാത്രി നിശ്ചിത ദൂരത്തിനുള്ളിൽ നിന്ന് ഡ്രൈവർമാരെ ജാഗ്രത്താക്കാൻ മെനക്കെടാത്തതുമൊക്കെ അപകടത്തിന്റെ രൂക്ഷത വർധിപ്പിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ബെൻസ് കമ്പനി ഒരുക്കിയ സുരക്ഷാ ക്രമീകരണം ലോറിയിലെ ഡ്രൈവറുടെ ജീവൻ രക്ഷിച്ചു. വോൾവോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഇത്തരമൊരു അപകടത്തെ ചെറുക്കാൻ ശേഷിയുള്ളതല്ലെന്നും തെളിഞ്ഞു. ഇപ്പോഴും തിരുവനന്തപുരത്ത് തിരുവല്ലത്ത് ദേശീയപാതയിലൂടെ റോംഗ് സൈഡിൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നു തന്നെ കരുതട്ടെ. (ലിങ്ക് കമന്റ് ബോക്‌സിൽ) ഒരപകടം വരുന്നതുവരെ നമുക്ക് കാക്കാം. എന്നിട്ട് സുരക്ഷയെപ്പറ്റി സംസാരിക്കാം.


Next Story

Related Stories