TopTop
Begin typing your search above and press return to search.

ലോകാരോഗ്യത്തിന് കേരളത്തിന്റെ ഇടതുപക്ഷ ബദൽ

ലോകാരോഗ്യത്തിന് കേരളത്തിന്റെ ഇടതുപക്ഷ ബദൽ

ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നുമെത്തിയ മൂന്നു വിദ്യാർത്ഥികൾക്കാണു കൊറോണ ബാധിച്ചത്. എന്നാൽ നമ്മുടെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയോടുള്ള പ്രവർത്തനം വൈറസിനെ തുരത്തി. രണ്ടിടത്തും സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സർക്കറുകളാണ് അധികാരത്തിൽ ഇരിക്കുന്നത്. എന്താണ് ഇതിന്റെ പ്രാധാന്യം എന്ന് മനസ്സിലാക്കണമെങ്കിൽ ലോകത്തിലെ വികസിതമെന്ന് പറയുന്നതും മുതലാളിത്വം പിന്തുടരുന്നതുമായ രാജ്യങ്ങൾ എങ്ങനെയാണു കൊറോണയെപ്പോലുള്ള മാരക വിപത്തുകളെ നേരിടുന്നത് എന്ന് മനസിലാക്കിയാൽ മതി. 2009-10 കാലഘട്ടത്തിൽ ലോകത്ത് ഏറ്റവും സമ്പന്നവും ജനാധിപത്യം നിലനിൽക്കുന്ന രാജ്യവുമായ യുണൈറ്റഡ് സ്റ്റേറ്റ്സിൽ 6.08 കോടി ആളുകൾക്ക് പന്നിപനി പടർന്നുപിടിച്ചപ്പോൾ 12,469 പേർ മരണമടഞ്ഞു. ഐഡന്റിഫിക്കേഷൻ കിറ്റ് വികസിപ്പിക്കാൻ ഒന്നര മാസമെടുത്തു. എന്നാൽ കൊറോണ പൊട്ടിപുറപ്പെട്ടപ്പോൾ ഒന്നര ആഴ്ച്ച കൊണ്ട് ചൈന ഐഡന്റിഫിക്കേഷൻ കിറ്റ് വികസിപ്പിച്ചു. രണ്ട് ഭീമൻ ആശുപത്രികളാണ് പത്ത് ദിവസത്തിനുള്ളിൽ അവർ നിർമ്മിച്ചത്. അത് ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാനാകില്ലെന്ന് നമുക്കറിയാം. ഇത്തരത്തിൽ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും ആസൂത്രണത്തിന്റെയും ശക്തിയും കാര്യക്ഷമതയും വിളിച്ചോതുന്നതാണ് ചൈന കൊറോണയെ നേരിടുന്ന രീതി. ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് വ്യാപിച്ച മഹാമാരിയെ പിടിച്ചുകെട്ടാൻ മനുഷ്യസാധ്യമായതെല്ലാം അവർ ചെയ്തുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനു ജനങ്ങളെ അണിനിരത്തിയുള്ള ഒരു ജനകീയ യുദ്ധം തന്നെയാണ് കൊറോണാ ബാധയ്‌ക്കെതിരെ ചൈന നടത്തുന്നത്. രണ്ട് സിസ്റ്റങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. എങ്ങനെയാണു മുതലാളിത്ത സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഒരു ക്രൈസിസ് സിറ്റുവേഷനിൽ പ്രവർത്തിക്കുന്നത് എന്നത് ഈ ഉദാഹരണത്തിലൂടെ മനസിലാക്കാം. ആരോഗ്യ രംഗത്ത് കേരളം നേടിയ നേട്ടത്തിന് പിന്നിൽ ഈ പ്രത്യയശാസ്ത്രത്തിനു വലിയ പങ്കുണ്ട്. അത് ഓരോ ഇടതുപക്ഷ സർക്കാരും വികസനത്തിൽ നൽകുന്ന പ്രയോറിറ്റി പരിഗണിച്ചാൽ അത് മനസിലാകും. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യ ക്ഷേമം, അവസര സമത്വം തുടങ്ങിയ മേഖലകൾക്ക് ഇടതു സർക്കാരുകളുടെ സമയത്ത് കിട്ടുന്ന പരിഗണന നമുക്ക് ഇന്ന് വേർതിരിച്ചു അറിയാനാകും. നിപ്പ, പ്രളയം എന്നിവയെ കേരളത്തിലെ ആരോഗ്യവകുപ്പ് നേരിട്ടതെങ്ങനെയെന്ന് നാം കണ്ടതാണ്.

"ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ ഉണ്ടായ വിവരം ഞാൻ എലെക്ട്രോണിക്‌ മാധ്യമങ്ങളിലൂടെ അറിഞ്ഞു, എനിക്ക് നല്ല പേടിയായി ഉടൻ ഞാൻ ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖബ്‌റഖോട ഐ ഏ എസിനെ വിളിച്ചു, രാജ ഉറപ്പായും കൊറോണ കേരളത്തിൽ വരും, ഒരുപാടു മലയാളി കുട്ടികൾ വുഹാനിൽ പഠിക്കുന്നുണ്ട്, അവരിൽ രോഗ ബാധയുള്ളവർ വരാനുള്ള സാധ്യതയുണ്ട്. നമുക്ക് ഉടനെ ആക്ട് ചെയ്യണം. വൈകാതെ തന്നെ ആർ ആർ ഡി ചേരുന്നു, കണ്ട്രോൾ റൂം ഓപ്പൺ ചെയ്യുന്നു, വിമാനത്താവളങ്ങളിൽ പുറത്തുനിന്നു വരുന്നവരെ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിലെ ആളുകളെ കാവൽ നിർത്തുന്നു, അവർ ഇവിടെ എത്തുന്നതിനു വളരെ മുൻപ് തന്നെ… " കെ കെ ശൈലജ ടീച്ചർ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിൽ പ്രസംഗിച്ചതാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെയും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെയും ട്രീറ്റ്മെന്റ് പ്രോട്ടോകോൾ പ്രകാരം പ്രത്യേകം ട്രെയിനിങ് നേടിയ ആരോഗ്യ വകുപ്പ് പ്രവർത്തകർ വൈറസ് ബാധിത പ്രദേശത്തുനിന്നും ആളുകൾ എത്തും മുൻപേ സർവ്വ സന്നാഹവുമായി സജ്ജമായിരുന്നു. എയർപോർട്ടിൽ ആളുകൾ എത്തിയപ്പോൾ തന്നെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുകയും ഹോം - ഹോസ്പിറ്റൽ ഐസൊലേഷനിലേക്ക് ആളുകളെ അവിടെനിന്നു തന്നെ തരം തിരിച്ചു വിടുകയുമായിരുന്നു. ചൈനയിൽ നിന്നും എഴുപത്തിരണ്ട്‍ ആളുകൾ എത്തിയതിൽ മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. അവരുടെ കൂടെ യാത്ര ചെയ്തവർ, വീട്ടുകാർ, അടുത്ത് ഇടപെഴുകിയവർ തുടങ്ങിയ വലിയ രീതിയിലുള്ള ഒരു ലിസ്റ്റ് തയ്യാറാക്കപ്പെടുകയും, രോഗബാധിതരോ അവരുമായി ബന്ധപ്പെട്ടവരെയോ ലൊക്കേറ്റ് അവരെ കേന്ദ്രീകരിച്ചു പഴുതടച്ചുള്ള പ്രതിരോധ പ്രവർത്തനമാണ് കേരളത്തിലെ സർക്കാർ സംവിധാനം ചെയതത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ചു സംസ്ഥാനത്തെ 4378 ആളുകളെ നിരീക്ഷണത്തിനും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ഐസൊലേഷനും കോറെന്റിനും വിധേയമാക്കി. ദേശീയ ശരാശരിയായ 14 ദിവസം എന്നതിൽനിന്നും വ്യത്യസ്തമായി 28 ദിവസം കേരളത്തിലെ കോറോന്റെന് കാലാവധി നീണ്ടു നിന്നു. ഓരോരുത്തരെയും ദിവസേന കണ്ട് ആരോഗ്യ വിവരങ്ങളുടെ റിവ്യൂ എടുക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ടിരുന്നു. ആ റിവ്യൂ അനുസരിച്ചു കൃത്യമായി കാര്യങ്ങളെ മോണിറ്റർ ചെയ്ത് വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ ഡോക്ടർമാരുടെ സംഘവും സജ്ജമായിരുന്നു. മാത്രമല്ല, ഐസൊലേഷന് വിധേയമായവരുടെ മനസികാരോഗ്യത്തെയും സർക്കാർ പരിഗണിച്ചിരുന്നു. അവരുടെയും കുടുംബക്കാരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും തളരാതെ പിടിച്ചു നിർത്തുന്നതിനും മോട്ടിവേഷണൽ ക്ലാസുകളും SMS സന്ദേശങ്ങളും സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇതിനായി 215 ആളുകളെയും 3646 ടെലി മെസ്സേജുകളും നൽകുകയുണ്ടായി. ഇത്തരത്തിൽ വ്യാപകമായ രീതിയിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് നമ്മെ മുന്നോട്ട് നയിച്ചത്. ഗ്രൗണ്ട് തലം മുതൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും മുഖ്യമന്ത്രി പിണറായി വിജയനും വരെ വരെ നീണ്ടു നിൽക്കുന്ന അതോറിറ്റി അവരവരുടെ പണി നന്നയി ചെയ്തു എന്നതാണ് ദേശീയ അന്തർദേശീയ അംഗീകാരങ്ങൾക്ക് കേരളത്തിലെ ആരോഗ്യ വകുപ്പ് അർഹമാകാൻ കാരണം. അരാഷ്ട്രീയവാദികൾ ഓർത്തുവെക്കേണ്ട ഒരു കാര്യം മെഡിക്കൽ സയൻസ് ഒരുപക്ഷെ പരാജയമായി പോകേണ്ടിടത്ത് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം നൽകിയ സമാനതകളില്ലാത്ത പിന്തുണയാണ് ഇന്ന് നമ്മളെ ഈ നേട്ടത്തിന് അർഹമാക്കിയത്. WHO അതിന്റെ ടോപ് ടെൻ പ്രിയോറിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിപ്പ വൈറസ് കോഴിക്കോട് പേരാമ്പ്രയിൽ റിപ്പോർട്ട്‌ ചെയ്തപ്പോൾ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത അവ്യെക്തതയും ആശങ്കയും പടർന്നിരുന്നു. കൃത്യമായ ട്രീറ്റ്മെന്റ് പ്രോട്ടോക്കോളോ വാക്സിനേഷനോ ഇല്ലാത്ത നിപ്പയെ പ്രതിരോധിക്കാൻ ആരോഗ്യമേഖല പ്രതീക്ഷവെച്ചത് കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തെ ആയിരുന്നു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിന്റെ ഭരണപാടവവും കാര്യശേഷിയും നാം അന്ന് കണ്ടു. അടുത്ത വർഷം എറണാകുളത്ത് നിപ്പ വീണ്ടും റിപ്പോർട്ട്‌ ചെയ്യുമ്പോൾ നാം പൂർണ സജ്ജമായിരുന്നു. രണ്ട് മഹാ പ്രളയത്തെ നാം നേരിട്ടതും ഇത്തരത്തിൽ ഓർമ്മിക്കേണ്ടവയാണ്. പ്രളയാനന്തര കേരളത്തിൽ പകർച്ച വ്യാധികളോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ സമഗ്രമായ രീതിയിൽ റിപ്പോർട്ട്‌ ചെയ്തില്ല എന്നത് ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിതാന്ത ജാഗ്രതയുടെ ഫലമായാണ്. ഈ നേട്ടങ്ങൾ ആരോഗ്യ വകുപ്പിന് നേടാനായത്, ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഇവിടെയുണ്ട് എന്നുള്ളതുകൊണ്ടാണ്. ശൈലജ ടീച്ചർ കൊള്ളാം പക്ഷെ പിണറായിയും സർക്കാരും കൊള്ളില്ല എന്ന് പറയുന്ന പുരോഗമന നിഷ്പക്ഷ ഇടതുവിരുദ്ധ നിഷ്ക്കുകളോട് ഒന്നേ പറയാനുള്ളു, ശൈലജ ടീച്ചർ അല്ല മറ്റാരായിരുന്നാലും പൊതുജനാരോഗ്യം ടോപ് പ്രിയോറിട്ടി ആക്കിയ ഒരു സർക്കാരിന്റെ കാലത്ത് ഇങ്ങനെയേ പ്രതികരിക്കൂ; കാരണം അത് ഈ സർക്കാരിന്റെ നയമാണ്, പിന്തുടരുന്ന പ്രത്യയശാസ്ത്രമാണ്. വിപുലമായ ആരോഗ്യ രക്ഷ സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ ഇതിനോടകം കൊറോണ ബാധിച്ചു ആളുകൾ മരിക്കുന്ന സാഹചര്യം ഉണ്ടായി. അമേരിക്കയിലും സ്ഥിതി മറ്റൊന്നല്ല. സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തിയില്ല എന്ന് പറയുന്ന ഒരു കാലത്താണ് ലോകത്തിനു തന്നെ മാതൃകയായി ഒരു സംസ്ഥാനവും അവിടത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരും മുന്നോട്ടു പോകുന്നത്. ഒന്നാമത്തെ നിപ്പ റിപ്പോർട്ട് ചെയ്തതിനു ശേഷം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എട്ടുമാസങ്ങൾ കൊണ്ട് യാഥാർഥ്യമായത് നാം കണ്ടതാണ്. ഇന്നിപ്പോൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നും മൂന്നു ദിവസമെടുത്ത് കിട്ടിയിരുന്ന റിസൾട്ടിന് പകരം ഇവിടെ ആലപ്പുഴയിലെ നമ്മുടെ സ്വന്തം ലാബിൽ പരിശോധിച്ച് ഫലമറിയാനുള്ള സ്ഥിതിയിലേക്ക് നമ്മുടെ നാട് വളർന്നു. അവസാനമായി BBC യുടെ ചാനൽ ചർച്ചയിലാണ് കേരളം വാർത്തയായിരിക്കുന്നത്. കേരളത്തിന്റെ അതിജീവന പാഠം ലോകം കാണുകയാണ്. അനുകരിക്കുകയാണ്. ഇങ്ങനെയൊക്കെയാണ് ഇടതുപക്ഷം ബദൽ തേടുന്നത് ഇങ്ങനൊക്കെയാണ് നാം മാതൃകയാകുന്നത്‌.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories