ഏതൊരു സോഫ്റ്റ്വെയർ പ്രോഡക്റ്റ് വിപണിയിൽ ഇറങ്ങിയാലും ആദ്യ നാളുകളിൽ അതിനു കിട്ടുന്ന സ്വീകാര്യത വളരെ കുറവായിരിക്കും, ആളുകൾ അതിനനുസരിച്ചു അഡ്ജസ്റ്റ് ആകും വരെ. അതുകൊണ്ട് OTP കിട്ടുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ലോഡ് ഒന്ന് സ്റ്റെബിലൈസ് ആകുമ്പോ താനെ ആയിക്കോളും.
പക്ഷെ ഒരു ബുക്കിങ് ആപ്പിന് വേണ്ട ഏറ്റവും അടിസ്ഥാന തത്വം എൻഡ് യൂസെറിന് തീയതിയും ഇഷ്ടമുള്ള സ്ഥലവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൊടുക്കുക എന്നതാണ്. അതിൽ #BevQ അമ്പേ പരാജയപെട്ടു എന്ന് പറയാതെ വയ്യ. തിരുവനന്തപുരം വട്ടിയൂർക്കാവ് പിൻകോഡ് ഉപയോഗിച്ച ആൾക്ക് കിട്ടിയ സ്ലോട്ട് വഞ്ചിയൂരിലെ ഏതോ ബാർ ആണ്. അതുപോലെ പലതവണ പലരും ഇന്നലെ തന്നെ ടെസ്റ്റ് ചെയ്തു ഡെവലപ്പർസ്നെ അറിയിച്ച കാര്യമാണ് ഇപ്പോഴത്തെ സമയത്തിന് മുന്നേയുളള ബുക്കിങ് സ്ലോട്ട് കിട്ടുന്നു എന്നത്. ഈ ബേസിക് വാലിഡേഷൻ ഇടാൻ അറിഞ്ഞു കൂടാത്തവരാണോ ആപ്പ് ഉണ്ടാക്കൻ ഇറങ്ങിയത്
അതുപോലെ requirement gathering എന്നത് സോഫ്റ്റ്വെയർ ഡെവലൊപ്മെന്റ്ലെ ഒരു വലിയ കടമ്പയാണ്. Requirement കറക്റ്റ് ആയി പറഞ്ഞു കൊടുക്കാനും ആരുമില്ലേ അവിടെ.
ആപ്പ് ഒരു എൻഡ് യൂസറിന്റെ കാഴ്ചപ്പാടിൽ താഴെ പറയും പോലെ ആകണമായിരുന്നു.
1. പേരും മൊബൈൽ നമ്പറും കൊടുത്തു OTP കിട്ടി, അത് വഴി ലോഗിൻ ചെയ്തു.
2. ഒരു ഡേറ്റ്പിക്കർ വയ്ക്കുക - യൂസെറിന് ഇഷ്ടമുള്ള തിയതി തിരഞ്ഞെടുക്കാനുള്ള സൗകര്യം.
3. പിൻകോഡ് അടിക്കാനുള്ള സൗകര്യം - ഇത് നിലവിലെ ആപ്പിലും ഉണ്ട്
4. സെർച്ച് ക്ലിക്ക് ചെയുമ്പോൾ നിലവിൽ ആ തിയതിയിലും പിൻകോഡിലും(വേണമെങ്കിൽ അടുത്ത ഒന്നോ രണ്ടോ പിൻകോഡുകൾ കൂടി ഉൾപ്പെടുത്താം) സ്ലോട്ടുകൾ ഉള്ള എല്ലാ കടകളും ലിസ്റ്റ് ചെയ്യുക. യൂസർ താല്പര്യമുള്ള ഒരെണ്ണം സെലക്ട് ചെയ്തു സബ്മിറ്റ് ചെയ്താൽ ടോക്കൺ ജെനറേറ്റ് ചെയ്തു കൊടുക്കുക.
5. ഒരിക്കൽ ടോക്കൺ ജെനറേറ്റ് ചെയ്തു കഴിഞ്ഞാൽ 4ദിവസം കഴിഞ്ഞേ അടുത്ത സെർച്ച് അനുവദിക്കാവൂ എന്ന ഒരു വാലിഡേഷൻ കൂടി വയ്ക്കുക.
കഴിഞ്ഞു, ശുഭം. അവൈലബിൾ ആയ അല്ലെങ്കിൽ ലഭ്യമായ സ്ലോട്ട് മാത്രം യൂസെറിന് സെർച്ച് റിസൾട്ട് ആയി കാണിക്കുക. അപ്പോൾ അവർക്ക് ഇതിൽ ഏതെങ്കിലും എടുത്താലെ സാധനം കിട്ടു എന്ന് മനസിലാകും. വേണമെങ്കിൽ ബുക്ക് ചെയാം, ഇല്ലെങ്കിൽ അടുത്ത നാളത്തേക്ക് വെയിറ്റ് ചെയ്യാം.
ഇത്രയും മാത്രമേ ഉള്ളൂ ഈ ആപ്പിന്റെ യൂസ്കേസ് ആയിട്ട് (usecase എന്നത് സോഫ്റ്റ്വെയർ ഭാഷയാണ്, അർത്ഥം എൻഡ് യൂസർ അഥവാ ഉപഭോക്താവിന്റെ ആപ്പ് ഉപയോഗിക്കുന്ന ഒരു സന്ദർഭം)
ഇത് ചെയ്യുന്നതിന് പകരം ഇപ്പോഴത്തെ ദുരന്തം ആപ്പ് ചെയ്യുന്നത് ഇതാണ്
1. പേരും മൊബൈൽ നമ്പറും കൊടുത്തു OTP കിട്ടി, അത് വഴി ലോഗിൻ ചെയ്തു.
2.പിൻകോഡ് അടിക്കാനുള്ള സൗകര്യം.
3. തീർന്നു, സബ്മിറ്റ് ചെയുന്നു. അപ്പോൾ ആപ്പിന് തോന്നിയ സമയത്തു തോന്നിയ സ്ഥലത്തെ(കൊടുത്ത പിൻകോഡിൽ സ്ലോട്ട് ഇല്ലെങ്കിൽ അടുത്തുള്ള മറ്റൊരു പിൻകോഡിൽ പെട്ട ഒരു സ്ഥലം, ഒരുപക്ഷെ അത് പത്തു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലമാവാം) ഒരു കട ബുക്ക് ചെയുന്നു.
എന്തോന്നടെയ് ഇതൊക്കെ, കസ്റ്റമർ സാറ്റിസ്ഫാക്ഷൻ എന്ന ഒന്നുണ്ട് ഗഡികളെ, അതിനു ആദ്യം പ്രിയോറിറ്റി കൊടുക്കാൻ നോക്ക് 臘♂️
എഡിറ്റ് - ഒരിക്കൽ പിൻകോഡ് സെറ്റ് ചെയ്തു കഴിഞ്ഞാൽ അടുത്ത തവണ ബുക്ക് ചെയ്യാൻ പിൻകോഡ് മാറ്റേണ്ടി വന്നാൽ അത് ചെയ്യാൻ പറ്റുമോ എന്നത് ഇതുവരെ വ്യക്തമല്ല. എന്തായാലും ഒരിക്കൽ മേടിച്ചു കഴിഞ്ഞവർക്കെല്ലാം നാലു ദിവസം കഴിഞ്ഞല്ലേ അടുത്തത് ബുക്ക് ചെയ്യാൻ പറ്റു, ആ സമയത്തിനകം ഇതിനൊരു ഫിക്സ് എങ്കിലും ആദ്യം ഇടൂ
എഡിറ്റ് 2 - അതുപോലെ ഇത് പറഞ്ഞത് സർക്കാരിന്റെ പോളിസിക്കു എതിരായി അല്ല, പകരം ഈ സന്നാഹങ്ങൾ കാരണം ഇന്ത്യയിലെ തന്നെ ഒരുപക്ഷെ ഏറ്റവും നന്നായി പോസ്റ്റ്-കോവിഡ്കാല മദ്യവിതരണ പുനഃസ്ഥാപനം നടക്കാൻ പോകുന്നത് നമ്മുടെ സംസ്ഥാനത്തിലാകും എന്ന് ഞാൻ കരുതുന്നു. പറഞ്ഞത് ആപ്പ് ഉണ്ടാക്കിയവരെ കുറിച്ചാണ്. ഒരു ബേസിക് അണ്ടർസ്റ്റാന്റിംഗ് പോലും അവർക്കില്ലയിരുന്നു എന്ന് മനസിലായത് കൊണ്ടാണ്.