പ്രായാധിക്യമുള്ളവര്‍ പ്രത്യേക ശ്രദ്ധ വേണം. മാസ്കിട്ടാല്‍ മെല്ലെമെല്ലെ നടന്നാല്‍ മതിയെന്നാണ് പ്രായാധിക്യമുള്ളവരോട് ഉപദേശം. വീഴ്ചകളുടെയും ഏല്ലിന്റെഒടിവുകളുടെ യും മറ്റ് മുറിവുകളുടെയും എണ്ണം കുറയ്ക്കുന്നതിന് മാസ് ഉപയോഗിച്ചാല്‍ മെല്ലെ നടക്കുന്നതാണ് നല്ലതെന്ന് പഠനം. പ്രത്യേകിച്ച് പ്രായാധിക്യമുള്ളവരുടെ കാരൃത്തില്‍.
മാസ്ക് ഉപയോഗിക്കുമ്പോ താഴെക്കുള്ള പെരിഫറല്‍ വിഷന്‍ കുറയുന്നതായി കാണുന്നു. കണ്ണാടി ഉപയോഗിക്കുന്ന പ്രായാധിക്യമുള്ളവരുടെ കണ്ണടകള്‍ ഫൊഗ് ചെയ്യുന്നതുംകൂടിയാകുമ്പോള് അപകടസാധ്യത കൂടുതല്‍. ഇതൊഴിവാക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ വിവരിക്കപ്പെടുന്നു. കൃത്യമായ അളവില്‍ മുഖത്ത് മൂക്കും വായയും പരിപൂര്‍ണ്ണമായും രോഗാണു സമ്പര്‍ക്കത്തില്‍ നിന്നും ചെറുക്കുന്ന കൃത്യമായ അളവിലുള്ള മാസ്ക് തിരഞ്ഞെടുക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കണ്ണടയിലെ ഫൊഗിഗ് തടയുവാനായി മാസ്കിന് മുകള്‍വശം മൂക്ക് നോട് കൃത്യമായി ചേര്‍ത്തുവയ്ക്കുക.
പ്രായാധിക്യമുള്ളവര്‍ക്കും അതോടൊപ്പം കേള്വിക്കുറവുളളവര്ക്കും ട്രാന്‍സ്പാരെന്റ് മാസ്കുകള്‍ വളരെ ഉപയോഗപ്രദമാകും. കണ്ണടയിലെ ഗ്ലാസ്സുകളില്‍ തന്നെയുള്ള ആന്റി ഫോഗിംഗ്ങ് മാര്‍ഗ്ഗങ്ങളും ആരായവുന്നതാണ്. അതോടൊപ്പം എപ്പോഴും തൊട്ടു താഴേക്ക് നോക്കി നടക്കണം എന്ന ഉപദേശം അപകടകരമാണ്. പ്രായാധിക്യമുള്ളവരില്‍ പൊതുവേ എല്ലാ ഭാഗങ്ങളും കാണുന്ന തരത്തില്‍ തന്നെ നോക്കി നടക്കുന്ന രീതി അവലംബിക്കുകയാണ് നല്ലത്. മാസ്ക് വെയ്ക്കുമ്പോള്‍ മറഞ്ഞുപോകുന്ന താഴെയുള്ള ഭാഗം കൂടുതല്‍ കാണുവാനായി അവിടേക്ക് കൂടുതല്‍ ശ്രദ്ധിക്കുന്ന്ത്, മറ്റു ഭാഗങ്ങള്‍ കാഴ്ചയില്‍ പെടാതെ പോകാനും കൂടുതല്‍ അപകടം ഉണ്ടാക്കുമത്രേ.
ഒരു കാര്യം ഉറപ്പ്. പ്രായാധിക്യമുള്ളവര്‍ മെല്ലെ തന്നെ നടക്കണം. പ്രത്യേകിച്ച് മാസ്ക് ഉപയോഗിക്കുമ്പോള്‍.