TopTop
Begin typing your search above and press return to search.

'പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് മസ്തിഷ്‌ക മരണാനന്തരമുള്ള അവയവദാനം മാത്രമാണ്, മറ്റുള്ളവ കച്ചവട താല്‍പ്പര്യങ്ങളില്‍ കുടുങ്ങും'

പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് മസ്തിഷ്‌ക മരണാനന്തരമുള്ള അവയവദാനം മാത്രമാണ്, മറ്റുള്ളവ കച്ചവട താല്‍പ്പര്യങ്ങളില്‍ കുടുങ്ങും

അവയവ കച്ചവടം കോവിഡ്-19നിടയില്‍,

പ്രസിദ്ധ സംവിധായകന്‍ ശ്രീ സനല്‍ കുമാര്‍ ശശിധരന്റെ അടുത്ത ബന്ധുവിന്റെ മരണവും അവയവദാനവുമായിട്ട് ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. ശ്രീ സനല്‍ കുമാറിന്റെ അടുത്ത ബന്ധുവിന്റെ മരണത്തിലുള്ള ദുഃഖം മനസ്സിലാക്കുന്നു. മരണം അങ്ങനെയാണ്. പലപ്പോഴും മരണം ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിയില്ല കടുത്ത ദുഃഖത്തില്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവാനും നാം വൈകും. അപ്രതീക്ഷിതമായി മരണങ്ങളില്‍ പലപ്പോഴും പലരും ഇങ്ങനെയൊക്കെ പ്രതികരിച്ചു പോകാറുണ്ട്.

2018 അവയവദാനം നടത്തിയെന്നും അതുമായി ബന്ധപ്പെട്ട എന്തോ കാര്യങ്ങള്‍ മൂലമാണ് ദുരൂഹസാഹചര്യത്തില്‍ ബന്ധു മരിച്ചത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ, വാര്‍ത്തയിലെ ചുരുക്കം. 2018 നടന്ന അവയവദാനത്തില്‍ അതായത് ജീവിച്ചിരിക്കുന്ന ആളില്‍ നിന്നും നടന്ന അവയവദാനത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരിക്കുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അത്തരം ഇടപാടുകളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. അത്തരം അന്വേഷണങ്ങള്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും 2019 തന്നെ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ ഇവിടെ മറ്റ് ചില കാര്യങ്ങളാണ് വ്യക്തമാക്കേണ്ടത്. രോഗിയെ അപസ്മാരം അല്ലെങ്കില്‍ സീഷര്‍ ബാധിച്ച അവസ്ഥയിലാണ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്വാഭാവികമായും മരണകാരണം വ്യക്തമായി കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതിനാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടു പോവുകയും ചെയ്തു. മരണത്തില്‍ ദുരൂഹതയുള്ള സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് ഒരു സ്ത്രീയുടെ മരണം ഒരു ഫോറന്‍സിക് സര്‍ജന്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ് ഉചിതമെന്ന പോലീസ് നിലപാട് ശരിയായിരുന്നുവെന്ന് വേണം പറയാന്‍.

രോഗി അത്യാഹിതവിഭാഗത്തില്‍ എത്തുമ്പോള്‍ രക്തത്തിലെ ഷുഗറിന്റെ അളവ് അല്പം മുകളില്‍ ആയിരുന്നു. കൂടാതെ സീഷര്‍ രോഗവും. മരണശേഷം അവിടെ ചെയ്ത ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ്19 നെഗറ്റീവ് ആയിരുന്നു. ആര്‍ട്ടി പിസിആര്‍ ചെയ്യുവാന്‍ സാമ്പിള്‍ ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. അതിന്റെ റിസള്‍ട്ട് വരേണ്ടതയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടതിന് മുന്‍പുള്ള ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോള്‍ പോലീസ് മാത്രമാണ് ഉണ്ടായിരിക്കേണ്ടത്.

അവിടെ ഡോക്ടര്‍ ഉണ്ടായിരിക്കേണ്ട കാര്യമില്ല അങ്ങനെ ഒരു ആരോപണം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടു. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. സ്വാഭാവികമായും ഇന്‍ക്വസ്റ്റ്‌ലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അവ രേഖപ്പെടുത്തും. സീഷര്‍ ബാധിച്ച ഒരു രോഗിക്ക് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകാം എന്നുള്ള വസ്തുത മറക്കുന്നില്ല.

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയ പലര്‍ക്കും ആര്‍ടിപിസി ആര്‍ ടെസ്റ്റ് പോസിറ്റീവ് ആകാറുണ്ട്. സ്വാഭാവികമായ ഈ ഒരു കാര്യവും ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണത്തിലുണ്ട്. പ്രസ്തുത രോഗിക്ക് മുന്‍പ് കോവിഡ്-19 ബാധിച്ചിരുന്നതായും പിന്നീട് അത് നെഗറ്റീവ് ആയതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കി. അപ്പോള്‍ 2018 നടന്ന അവയവദാനവും ഇപ്പോഴുള്ള മരണവും തമ്മില്‍ ബന്ധപ്പെടുത്താന്‍ സ്വാഭാവിക ചിന്ത അനുവദിക്കുന്നില്ല.

ഒരു കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നു. മസ്തിഷ്‌ക മരണാനന്തരമുള്ള അവയവദാനം മാത്രമാണ് ശക്തമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും. ജീവിച്ചിരിക്കുന്ന ആള്‍ക്കാരുടെ അവയവദാനം തീര്‍ച്ചയായും കച്ചവട താല്‍പര്യങ്ങളില്‍ പെട്ടു പോകും. പക്ഷേ ഇവിടെ ഈ മരണവുമായി അതിനുള്ള ബന്ധം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇത്തരം ബന്ധങ്ങള്‍ ജോസഫ് പോലെയുള്ള സിനിമകളിലും നോവലുകളിലും മാത്രം കാണുന്നതെന്നാണ് അനുഭവം. എന്തായാലും ഇത്തരം കാര്യങ്ങള്‍ അവയവദാനം കാത്തു കഴിയുന്ന പതിനായിരക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ വച്ച് പന്താടി പോകുന്നത രീതിയില്‍ ആകരുതെന്ന് നിര്‍ബന്ധമുണ്ട്.

ഡോ സുല്‍ഫി നൂഹു


അവയവ കച്ചവടം കോവിഡ്-19 നിടയിൽ _____________________________________ പ്രസിദ്ധ സംവിധായകൻ ശ്രീ സനൽ കുമാർ ശശിധരന്റെ അടുത്ത...

Posted by Drsulphi Noohu on Monday, November 9, 2020Next Story

Related Stories