TopTop
Begin typing your search above and press return to search.

കോളനിക്കാർ മാത്രമാണോ കേരളത്തിൽ ഇനി ബോധവാൻമാരാകാനുള്ളത്? എന്താണ് കോട്ടയത്ത് സംഭവിച്ചത്?

കോളനിക്കാർ മാത്രമാണോ കേരളത്തിൽ ഇനി ബോധവാൻമാരാകാനുള്ളത്? എന്താണ് കോട്ടയത്ത് സംഭവിച്ചത്?

കോട്ടയത്തെ ആദ്യത്തെ കോവിഡ് പോസിറ്റീവ് രോഗിയുടെ ബോഡി സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു മണിക്കൂറോളം അവിടെ നടന്ന ചർച്ചയിൽ പങ്കെടുത്ത ഒരാളെന്ന നിലയിൽ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ കണ്ടപ്പോൾ ചില കാര്യങ്ങൾ കുറിക്കണം എന്ന് തോന്നുന്നു. കോട്ടയം മുനിസിപ്പാലിറ്റി പത്തൊൻപതാം വാർഡായ കളക്ട്രേറ്റ് വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി നടന്ന തർക്കമാണ്. ആ വിഷയം നിഷ്പക്ഷമായി നോക്കി കാണുന്ന ഒരാൾക്ക് മനസ്സിലാകുന്നത് പ്രാഥമികമായി ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ജാഗ്രത കുറവാണ് അത്തരം ദൗർഭാഗ്യകരമായ ഒരു സംഭവത്തിൽ കലാശിച്ചത് എന്നാണ്.

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചാൽ ജോലിക്ക് വരണ്ട എന്ന് കോളനിവാസികളോട് അവർ വീട്ടിൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും ഫോൺ വന്നത് മുതലാണ് ആളുകൾ പരിഭ്രാന്തരായത്. വീണത് വിദ്യയാക്കിയ സംഘപരിവാർ കൗൺസിലർ ഭീതിയെ വളർത്തി. മുനിസിപ്പാലിറ്റി ആരോഗ്യവകുപ്പ് ജിവനക്കാർക്കോ മുനിസിപ്പാലിറ്റിക്കോ ആളുകൾ വിശ്വാസത്തിലെടുക്കാനായില്ല. സ്ഥലം എം എൽ എ ആദ്യം മുതൽ ജനങ്ങളെ ദ്രോഹിക്കരുത് എന്നാണ് നിലപാടെടുത്തത്. ജില്ലാ കളക്ടർ ക്വാറന്റൈനിൽ ആയതാണ് വിഷയം അത്രയും ഗുരുതരമായത്.

കോവിഡ് ഒരു യാഥാർഥ്യമായി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ വിദ്യാസമ്പന്നരായ ആളുകൾപോലും അതിൽ ശരിയായ രീതിയിൽ ബോധവാന്മാരാകാതിരിക്കുന്ന സാഹചര്യത്തിൽ കോളനിവാസികളെ ഇന്നലെ മുതൽ ഈ നിമിഷം വരെ അപരിഷ്‌കൃതർ, അധമ ജന്മങ്ങൾ തുടങ്ങി ബിജെപിയെ ജയിപ്പിച്ചവർ ഇന്നുവരെയുള്ള ആരോപണങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്ത അഴിച്ചു വിടുന്ന സിപിഎം അനുകൂല സർക്കാർ ജീവനക്കാർ അടക്കമുള്ളവർ ചിലകാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. ചില പുരോഗമന ഇടതുപക്ഷ ദുരന്തങ്ങളായവരുടെ പോസ്റ്റുകൾ ബിജെപി അവിടെ ജയിച്ചത്‌ സമരം ചെയ്ത കോളനിയിലെ ആളുകളുടെ വിവരമില്ലായ്മ എന്നാണ്. എന്താണ് യാഥാർഥ്യം? കോട്ടയം മുനിസിപ്പാലിറ്റി പത്തൊൻപതാം കളക്ട്രേറ്റ് വാർഡ് കേവലം അൻപത്താറ് വീടുകളെ കോളനിക്കാരുടെ ഉള്ളൂ, അവരെല്ലാം സഖാക്കളാണ്. ബാക്കി ഭുരിഭാഗവും കോട്ടയത്തെ അധികാരവും സമ്പന്നരുമായ പുരോഗമന ഇടതുപക്ഷ വലതുപക്ഷ ജനവിഭാഗങ്ങൾ ആണ് വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവർ വലിയ വില്ലകളിൽ താമസിക്കുന്നവർ അവരിൽ ബിജെപി എങ്ങനെ സ്വാധീനം ഉണ്ടാക്കി എന്ന് പറയേണ്ടത് ഇടതുവലതു പാർട്ടിക്കാരാണ്.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ബിജെപി കൗൺസിലർ ഒറ്റയ്ക്ക് ഒരു മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു എന്ന് പറയുന്നതെ പരിഹാസ്യമല്ലേ. ഏറ്റവും അവസാനം എന്താണ് നടന്നത്? ഇത് അവസാനത്തേതാണ്, ഇനി ഒരു ബോഡിയുമായി ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞു 300 പൊലീസുകാരെ അണിനിരത്തി. അതിവേഗം കൊണ്ടുവന്ന് മൃതദേഹം സംസ്കരിച്ചു മുഖം രക്ഷിച്ചു സർക്കാർ. നാളെകളിൽ എന്താണ് മാർഗം. അത് പൊതുശ്മശാനമാണ്, എന്നും പോലീസിനെ കൊണ്ടുവരുമോ?അതിനിടയിൽ ഒരു കാര്യം കൂടി കോവിഡ് മൂലം മരണപ്പെട്ട എല്ലാ സവർണ്ണ ക്രിസ്ത്യാനികളുടെയും ബോഡി കുഴിച്ചിട്ടപ്പോൾ ദളിത്‌ ക്രിസ്ത്യാനിയുടെ ബോഡി മാത്രം കത്തിച്ചുകളഞ്ഞതിന്റെ ഉത്തരവാദിത്വവും സർക്കാരിനാണ്.

പ്രതിഷേധം അവസാനിക്കാതിരുന്നപ്പോൾ മറ്റൊരു മാർഗവും കാണാതെ എം എൽ എ കളക്ടറെ വിളിച്ച് 275 ഏക്കർ സ്ഥലമുള്ള കോട്ടയം മെഡിക്കൽ കോളേജിന്റെ ക്യാമ്പസിൽ സൗകര്യം ചെയ്യാൻ കഴിയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക്‌ പേടിയാണ് എന്നാണ്. ആ സ്ഥാനത്ത് എങ്ങനെയാണ് അക്ഷരഭ്യാസം പോലും ഇല്ലാത്ത പാവപ്പെട്ട ജനങ്ങൾക്ക് ഭീതി ഉണ്ടാകരുതെന്ന് ഗവൺമെൻറും സിപിഎമ്മും പറയുന്നത്. എന്ന് മാത്രമല്ല സ്വന്തം വീട്ടിൽ ക്വാറന്‍റൈനില്‍ ൽ ഇരിക്കാൻ വന്ന വിദ്യാർത്ഥിനിയെ ആക്രമിച്ച മലയാളി പ്രവാസിയെ തല്ലിയവരാണ് മലയാളി. ഇവരെക്കെ കോളനിക്കാരാണോ? തിരുവനന്തപുരത്ത് പ്രവാസി മരണപ്പെട്ട് ചീത്ത് കഴിഞ്ഞതിന് ശേഷമാണല്ലോ ഭാര്യയും മക്കളും പോലും അന്വേഷിച്ചത്, ഇതെല്ലാം കോളനിക്കാരായിരുന്നോ? മത്സ്യത്തൊഴിലാളികൾ പൂന്തുറയിൽ അവർക്ക് ജോലി ഇല്ല ഭക്ഷണം ഇല്ല എന്നു പറഞ്ഞു സംഘടിച്ചപ്പോൾ അവരെ നിയന്ത്രിക്കാനായി തോക്കേന്തിയ കമാൻഡോസ് വിളിച്ച് കേരള ഗവൺമെൻറ്. അതിനെ കേരളത്തിലെ ഏറ്റവും ഡെയിഞ്ചർ സോൺ എന്ന് വിളിച്ചാണ് ന്യായീകരിച്ചത്. അപരിഷ്കൃതർ എന്നും ജനദ്രോഹികൾ എന്നും തീവ്രവാദികളെന്നു വരെയും വിളിച്ചു. ഇതേ ഇടതുപക്ഷ അനുകൂലികളായ മനുഷ്യർ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സമയം KEAM എക്സാം എഴുതാൻ വന്ന കുട്ടികളും അവരുടെ മാതാപിതാക്കളും കൂടി ആയിരങ്ങൾ റോഡിൽ അണിനിരന്നപ്പോൾ പരീക്ഷ എഴുതാനാകാതെ വന്നാല്‍ കുട്ടികളുടെ ഭാവി പോകും എന്നു ആശങ്കപ്പെട്ടത്.

ഇതു തിരുത്താൻ ഈ കപട ഇടതുപക്ഷ സവർണ്ണ പൊതുബോധം തിരുത്താൻ മലയാളി തയ്യാറാകണം.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories