TopTop
Begin typing your search above and press return to search.

"കാക്ക കൊത്താതിരിക്കുക", അഥവാ മുസ്‌ലിം തീണ്ടാതിരിക്കുക എന്നതാണ് ആ സിന്ദൂരത്തിന് പിന്നില്‍

"കാക്ക കൊത്താതിരിക്കുക", അഥവാ മുസ്‌ലിം തീണ്ടാതിരിക്കുക എന്നതാണ് ആ സിന്ദൂരത്തിന് പിന്നില്‍

24- ചാനലില്‍ മുന്‍ ഡിജിപി സെന്‍ കുമാര്‍ പങ്കെടുത്ത ജനകീയ കോടതി എപ്പിസോഡ് കണ്ടുകാണും.സിവില്‍ സര്‍വീസ് ഡിഗ്രി നേടിയ സംസ്ഥാനത്തിന്റെ അഭ്യന്തര സുരക്ഷയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനം കയ്യാളിയിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ആ പരിപാടിയിലെ ചെറിയ സമയത്തിനുള്ളില്‍ എത്ര തവണയാണ്,അവര്‍,ആ വിഭാഗക്കാര്‍,ആ മതക്കാര്‍ എന്ന നിലയില്‍ ഈ രാജ്യത്തിന്റെ അഭിമാന പരിധിയില്‍ ജീവിക്കുന്ന ഒരു വലിയ സമുദായത്തെ അഭിസംബോധന ചെയ്തത്.ആരുടെ കയ്യിലാണ് ബിസിനസുകള്‍ മുഴുവന്‍ ഉള്ളത്,ആരാണ് സമ്ബത്ത് മുഴുവന്‍ കയ്യില്‍ വെക്കുന്നത്,ആരാണ് അവസരങ്ങള്‍ മുഴുവന്‍ കയ്യടക്കുന്നത് തുടങ്ങി അവതാരകനോടുള്ള സകല ചോദ്യങ്ങള്‍ക്കും അയാള്‍ക്ക് ലഭിക്കേണ്ട ഒറ്റ ഉത്തരമേ ഉള്ളൂ.മുസ്ലീങ്ങള്‍.

ആ സ്ത്രീ അവരുടെ വാക്കുകളില്‍ നൂറു ശതമാനം സത്യസന്ധയായിരിക്കണം.

നിശ്ചയമായും കാക്ക കൊത്തുക അഥവാ മുസ്‌ലിം തീണ്ടാതിരിക്കുക എന്ന വ്യക്തമായ പ്രബോധനം തന്നെയാകണം അവരുടെ സിന്ദൂരമടങ്ങുന്ന മത വിശ്വാസത്തിന് പിന്നില്‍.

ആ സ്ത്രീ ഒരു നീണ്ട വരയിലെ ഒരു ബിന്ദു മാത്രമാണ്.കാലമിത്രയായി ഒളിഞ്ഞും തെളിഞ്ഞും പൊതു സമൂഹം നിര്‍മ്മിച്ചെടുത്ത മുസ്‌ലിം വിരുദ്ധ നറേറ്റിവിന്റെ പ്രകടമായ ഉദാഹരണം മാത്രം.

ഇതേ വാര്‍ത്താ ചാനലുകളിലടക്കം സാമൂഹിക പ്രവര്‍ത്തകരായും രാഷ്ട്രീയ നിരീക്ഷകരായുമൊക്കെ വീണ്ടും വീണ്ടും അവതരിപ്പിക്കുന്ന കാവി മുഖങ്ങള്‍ അപര വിദ്വേഷം തുപ്പി തുപ്പി കൂടി ഉണ്ടാക്കിയതാണ് കാക്ക തീണ്ടാത്ത കുങ്കുമം.

യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ക്ക് ചരിത്രപരമായി തന്നെ ഏതെങ്കിലും ശത്രുക്കള്‍

നിലവിലുണ്ടെങ്കില്‍ അത് രാഷ്ട്രീയ ഹിന്ദുത്വ വാദികള്‍ മാത്രമാണ്,സംഘ് പരിവാറുകാരാണ്.

തങ്ങളോട് വിയോജിക്കുന്ന ഹിന്ദു മതത്തില്‍ പെട്ട മനുഷ്യരെ മുഴുവന്‍ സംഘികള്‍ അഭിസംബോധന ചെയ്യുന്നത് ഇടത് ജിഹാദികള്‍ എന്ന പേരിലാണ്.ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് രൂപംകൊണ്ട വെയ്മര്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും നാസികള്‍ 'മാര്‍ക്സിസ്റ്റുകള്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ഭീകരതയെ ഒരു ഭരണ രീതിയാക്കി വികസിപ്പിക്കുക എന്നതായിരുന്നു മറ്റു സ്വേച്ഛാധിപത്യ ഭരണ സമ്ബ്രദായങ്ങളില്‍ നിന്ന് നാസി ജര്‍മനിയ്ക്കുണ്ടായ വ്യത്യാസം.അതായത് ഓരോ ലോക്കല്‍ പ്രദേശങ്ങളിലേയും നാസികള്‍ സ്വയമേ ഓരോ ഹിറ്റ്‌ലര്‍മാരായി മാറിക്കഴിഞ്ഞിരിക്കും.ജര്‍മന്‍ രാഷ്ട്രത്തിന്റെയും ജനതയുടെയും തകര്‍ച്ചയ്ക്കു കാരണക്കാര്‍ ജൂതവംശജരാണെന്നും അതിനാല്‍ ജൂതരെ ജര്‍മനിയില്‍ നിന്നു തുരത്തുകയോ ഉന്മൂലനം ചെയ്യുകയോ മാത്രമാണ് ജര്‍മന്‍കാരുടെ മുമ്ബിലുള്ള ഏക പോംവഴിയെന്നുമാണ് നാസിസം പ്രചരിപ്പിച്ചത്. ജൂതരെയും കമ്യൂണിസ്റ്റുകളെയും അനാര്യവംശജരെയും തുടച്ചുനീക്കുകയെന്നത് തങ്ങളുടെ ആത്യന്തികലക്ഷ്യവുമാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ നാസികള്‍ ഒരിക്കലും ശ്രമിച്ചില്ല. അത്രത്തോളം സുതാര്യവും കുറ്റബോധരഹിതവുമായാണ് അവര്‍ പെരുമാറിയിരുന്നത്.വേണ്ടി വന്നാല്‍ നിന്നെയും കൊല്ലുമെന്ന് അലറിയ ആ സ്ത്രീയും അത്രമേല്‍ തന്നെ കുറ്റബോധ രഹിതയായ സത്യസന്ധയാണ്.

ഹിറ്റ്ലര്‍ തന്റെ ആത്മകഥയായ മെയിന്‍ കാഫില്‍ പെരും നുണകള്‍ എന്ന പ്രോപ്പഗണ്ടാ രീതികളെ കുറിച്ചു വിവരിക്കുന്നുണ്ട്. നുണയാണെന്ന് അറിയാവുന്നകാര്യവും സത്യമാണെന്നരീതിയില്‍ പലതവണ ആവര്‍ത്തിച്ചാല്‍ അതിനെ ചോദ്യം ചെയ്യുന്നതിലും എളുപ്പത്തില്‍, അതിനെ വിശ്വസിക്കാന്‍ ആള്‍ക്കാര്‍ തയ്യാറാവും.

ആ നുണകളുടെ കൂമ്ബാരം നിര്‍മ്മിച്ചെടുത്ത സമ്മതിയുടെ പുറത്താണ് ആ അലറിയ സ്ത്രീയെ പോലെ ആയിരങ്ങള്‍ ജീവിക്കുന്നത്. അവരുടെ മക്കള്‍ എന്ത് മാത്രം വിഷം ശ്രവിച്ചായിരിക്കും വളരുന്നുണ്ടാകുക.വളര്‍ന്നു വലുതാകുന്ന ആ തലമുറ നയിക്കുന്ന സാമൂഹത്തിന്റെ പരിതസ്ഥിതി ഏതവസ്ഥയിലായിരിക്കും.വീടോ,സ്കൂളോ,ഓഫീസോ,ആരാധനാലയമോ,പീടിക വരാന്തയോ എന്നു വേണ്ട മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കുന്ന സകലയിടത്തും വര്‍ഗ്ഗീയ വിരുദ്ധ രാഷ്ട്രീയം നിരന്തരമായി സംവദിക്കുക എന്നത് മാത്രമാണ് പോം വഴി.വിശേഷിച്ചും വീടുകളില്‍ കുട്ടികളോട് നിരന്തരമായി സെക്കുലര്‍ രാഷ്‌ട്രീയത്തെ കുറിച്ചും, മാനവിക രാഷ്ട്രീയ ചരിത്രത്തെ കുറിച്ചും വിശദമായി സംസാരിക്കുക. പാഠ പുസ്തകങ്ങള്‍ പോലും പ്രോപ്പഗണ്ടാ പുസ്തകങ്ങളാകുന്ന കാലമാണ്. ട്രോളുകള്‍ക്ക് ശേഷമുള്ള കനമുള്ള പണി അതാണ്.

(ശ്രീകാന്തിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്)

Next Story

Related Stories