TopTop
Begin typing your search above and press return to search.

ഭരിക്കുന്നവരെ എതിര്‍ക്കാതെയുള്ള സേഫ് കളി വ്യാവസായിക ബുദ്ധിയല്ലേയെന്ന് സംശയം; ട്വന്റി 20യെക്കുറിച്ച് ഡോ.സി.ജെ. ജോണ്‍

ഭരിക്കുന്നവരെ എതിര്‍ക്കാതെയുള്ള സേഫ് കളി വ്യാവസായിക ബുദ്ധിയല്ലേയെന്ന് സംശയം; ട്വന്റി 20യെക്കുറിച്ച് ഡോ.സി.ജെ. ജോണ്‍

ഭരിക്കുന്നവരെ എതിര്‍ക്കാതെയുള്ള സേഫ് കളി വ്യാവസായിക ബുദ്ധിയല്ലേയെന്ന് സംശയിക്കുന്നതായി പ്രമുഖ മനോരോഗ വിദഗ്ദ്ധനും സാമൂഹ്യ നിരീക്ഷകനുമായ ഡോ. സി.ജെ. ജോണ്‍. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഇട്ട ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. അരാഷ്ട്രീയമായി വിലയിരുത്തി രാഷ്ട്രീയ മുന്നണികളിലെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കൊടുക്കാന്‍ പറയുന്ന വ്യക്തി ട്വന്റി 20 യെ കണ്ണടച്ച് അനുകൂലിക്കാത്തതിന്റെ യുക്തി എന്തെന്ന് ചില സുഹൃത്തുക്കള്‍ ആരായുന്നുണ്ടെന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റ് ആം ആദ്മിയുമായി ട്വന്റി 20യെ ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

''അരാഷ്ട്രീയമായി വിലയിരുത്തി രാഷ്ട്രീയ മുന്നണികളിലെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കൊടുക്കാന്‍ പറയുന്ന വ്യക്തി ട്വന്റി 20 യെ കണ്ണടച്ച് അനുകൂലിക്കാത്തതിന്റെ യുക്തി എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ ചോദിച്ചു. യുക്തി ഉണ്ട്. 1)ട്വന്റി 20 ക്ക് ഉള്ളത് ഒറ്റ നേതാവാണ്. മറ്റ് നേതാക്കള്‍ ആരെന്ന് അറിയില്ല. സംഘടനയുടെ പ്രകൃതവും അറിയില്ല. ചില പ്രമുഖ വ്യക്തികള്‍ ഉപദേശകര്‍ മാത്രമാണ്. പൊതു വിഷയങ്ങളിലെ നയവും അറിയില്ല. 2)ഭരണ സ്വാധീനം ക്ഷയിച്ച കോണ്‍ഗ്രസ്സിന് വോട്ട് കൂടുതല്‍ ഉള്ള എട്ട് മണ്ഡലങ്ങളില്‍ മാത്രം ട്വന്റി 20 ചുറ്റി തിരിയുകയാണ്. ഒരു തത്വ ശാസ്ത്രം ഉയര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ ധര്‍മ്മടം, കോന്നി,മഞ്ചേശ്വരം, ഹരിപ്പാട്, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളില്‍ കൂടി മത്സരിക്കണം. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന കൂട്ടരേ കൂടി പ്രതീകാത്മകമായി എതിര്‍ക്കണം. ഭരിക്കുന്നവരെ എതിര്‍ക്കാതെയുള്ള സേഫ് കളി വ്യാവസായിക ബുദ്ധിയല്ലേയെന്ന് സംശയം.

3.ഇപ്പോള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പൊതു രംഗത്ത് പ്രവര്‍ത്തിച്ചവര്‍ അല്ല. ഓരോ തൊഴില്‍ മേഖലയില്‍ നിന്ന് വന്നവരാണ്. പറഞ്ഞാല്‍ കേള്‍ക്കുന്നവരെ മാത്രം നിര്‍ത്തുന്നു എന്ന ഈ പ്രതീതി നല്ലതല്ല. ആ പ്രതീതി കിഴക്കമ്പലം പഞ്ചായത്തിലും ഉണ്ട്. ഇത് സൃഷ്ടിപരമായ വിമര്‍ശനം മാത്രം. ഇത്രയും കാര്യങ്ങള്‍ പരിഹരിച്ച് കഴിഞ്ഞാല്‍ മാത്രമേ ട്വന്റി 20 പറയുന്നതിനു വിശ്വാസ്യത വരൂ. നന്നായി വരട്ടെ. ആം ആദ്മിയുമായി ഇതിനെ ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല. അവര്‍ക്ക് വ്യവസായം ഉണ്ടായിരുന്നില്ലല്ലോ? കണ്ണടച്ച് വിശ്വസിക്കുന്നവര്‍ വോട്ട് ചെയ്യട്ടെ. അത്തരം രാഷ്ട്രീയ സംസ്‌കാരം നല്ലതാണോയെന്ന്കാലം പറയട്ടെ.''


Next Story

Related Stories