TopTop
Begin typing your search above and press return to search.

സൂപ്പര്‍ സ്‌പ്രെഡ് ശാസ്ത്രീയമായി അംഗീകരിച്ച ഒരു പ്രയോഗമല്ല, ഇത് ഒരുവിഭാഗം ജനങ്ങളെ എത്ര വെറുക്കപ്പെട്ടവരാക്കിയിരുന്നു എന്നോര്‍ക്കുക

സൂപ്പര്‍ സ്‌പ്രെഡ് ശാസ്ത്രീയമായി അംഗീകരിച്ച ഒരു പ്രയോഗമല്ല, ഇത് ഒരുവിഭാഗം ജനങ്ങളെ എത്ര വെറുക്കപ്പെട്ടവരാക്കിയിരുന്നു എന്നോര്‍ക്കുക

കേരളത്തിലെ ആരോഗ്യമന്ത്രിയും, ആരോഗ്യ പ്രവര്‍ത്തകരും, പോലീസ്, തദ്ദേശ സ്വയംഭരണം തുടങ്ങി മറ്റു വകുപ്പുകളും ആത്മാര്‍ത്ഥമായിതന്നെയാണ് കഴിഞ്ഞ അഞ്ചു മാസത്തോളമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവരുടെ പരിശ്രമങ്ങളുടെ ഫലം തന്നെയാണ് കേരളത്തിലെ ഈ പകര്‍ച്ചവ്യാധിയുടെ നിയന്ത്രണത്തിന് കാരണം.

എങ്കിലും, മുന്‍പ് ഇത്തരത്തിലുള്ള എപിഡെമിക്കുകളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്ലയോ എന്ന് സംശയിക്കിപ്പിക്കുന്നതാണ് ഈ രോഗത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഷ. കാരണം എപിഡെമിക്കുകള്‍ അസാധാരണ സാഹചര്യങ്ങളാണ്. എന്ത് പറയുന്നു എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. സാധാരണ രോഗങ്ങളുടെ കാര്യം പോലെ അല്ല. അത് കൊണ്ടാണ് എപിഡെമിക്കുകള്‍ കൈകാര്യം ചെയ്യേണ്ടത് വെറും ഡോക്ടര്‍മാരല്ല, multi-sectoral ടീമുകള്‍ ആണെന്ന് പറയുന്നത്.

പൂന്തുറയില്‍ കണ്ടത് അതിന്റെ ഒരു തെളിവാണ്. തമിഴ് നാട്ടിലോ ബോംബെയിലോ ഉള്ള രോഗബാധിത പ്രദേശങ്ങളുടെ ഒരു ലാഞ്ചന കണ്ടപ്പോള്‍ തന്നെ സര്‍ക്കാരിന്റെയും അവരുടെ ഭാഗമായി സോഷ്യല്‍ മീഡിയ, മീഡിയ പ്രചാരണങ്ങളിരേര്‍പ്പെട്ടിരിക്കുന്നവരുടെ രീതിയും ഭാഷയും മാറി. പൂന്തുറക്കാര്‍ മനഃപൂര്‍വം സര്‍ക്കാരിനെ ഉപദ്രവിക്കാനിറങ്ങിയ ആള്‍ക്കാരായി മാറി. അവര്‍ മറ്റു സ്ഥലങ്ങളിലുള്ളവരെപ്പോലെ അല്ല, കമാണ്ടോകളെ ഇറക്കി വിരട്ടി നിര്‌ത്തേണ്ടവരാണ് എന്ന തോന്നല്‍ ഈ സംശയത്തില്‍ നിന്നും ജനിച്ചതാണ്.

താഴെ പറയുന്ന ഭാഷാ പ്രയോഗങ്ങള്‍ പൂന്തുറയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടതാണ്.

1 . പുറത്തു നിന്ന് വന്നവര്‍, നാട്ടിലുള്ളവര്‍. പുറത്തു നിന്ന് വന്നവര്‍ക്കു രോഗം ഇത്ര, നാട്ടില്‍ ഉള്ളവര്‍ക്കിത്ര

2 . ഇതരസംസ്ഥാനക്കാരാണ് പൂന്തുറയില്‍ രോഗം പരത്തുന്നത് - അവരുമായി അകലം സ്ഥാപിക്കുക

3 . തമിഴ് നാട്ടില്‍ ധാരാളം പേര്‍ക്ക് ഈ രോഗമുണ്ട്, അവര്‍ വഴി ഇവിടെ ഇത് പരക്കുന്നുണ്ട്

3 . പ്രതിപക്ഷം ജനങ്ങളെ ഇളക്കി വിട്ടു രോഗം പരത്താന്‍ ശ്രമിക്കുന്നു

4 . ചിലര്‍ കാറിനകത്തേയ്ക്കു മാസ്‌ക് മാറ്റി ചുമച്ചു ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പരത്താന്‍ ശ്രമിക്കുന്നു

5 . പൂന്തുറയില്‍ നടന്നത് 'സൂപ്പര്‍ സ്‌പ്രെഡ്' ആണ്

ഇതൊക്കെ അപകടകരകരമായ അജ്ഞതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉദ്യോഗസ്ഥരാണ് പോളിസി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനുള്ള തെളിവുകളാണിവ. അല്ല, ഇത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഷ തന്നെയാണെങ്കില്‍, അവര്‍ക്കൊക്കെ പൊതു ജനാരോഗ്യ വിദ്യാഭാസം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു കാര്യം ഓര്‍ക്കുക, അവസാനം നമ്മള്‍ സൂപ്പര്‍-സ്‌പ്രെഡ് എന്ന പ്രയോഗം കേട്ടത് തബ്ലീഗിയുടെ കാര്യത്തിലായിരുന്നു. ഇത് ശാസ്ത്രീയമായി അംഗീകരിച്ച ഒരു പ്രയോഗമല്ല. അത് ഒരു വിഭാഗം ജനങ്ങളെ എത്ര വെറുക്കപ്പെട്ടവരാക്കിയിരുന്നു എന്നോര്‍ക്കുക.

നമ്മുടെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ തൊട്ടതിനും പിടിച്ചതിനും ഉദ്ധരിക്കുന്നത് linguist-കളെയാണല്ലോ. ജനങ്ങളെ ശത്രുപക്ഷത്തു നിര്ത്തുന്നതിലും, അവരെ vilify ചെയ്യന്നതിലും ഭാഷയുടെ റോള്‍ ഈ നേതാക്കളെ അവര്‍ പറഞ്ഞു മനസ്സിലാക്കണം. 30 വര്‍ഷത്തിലേറെ ലോകത്തില്‍ മുമ്പെങ്ങും കാണാത്ത വിധത്തില്‍ ദുര്യോഗം വിതച്ച എയ്ഡ്‌സ് എപിഡെമികില്‍ നിന്നും നമ്മള്‍ പഠിച്ച ഭാഷാ പാഠങ്ങള്‍ എന്ത് പെട്ടെന്നാണ് ഈ അധികാരികള്‍ മറന്നു പോയത്.

ഇത് ഒരു രാഷ്ട്രീയ മത്സരയോട്ടമല്ല, അതിജീവനമാണ്.

-ഫെയ്‌സ്ബുക്ക് പോസ്റ്റ്


Next Story

Related Stories