തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ ആറാം നൂറ്റാണ്ടിൽ പണിത ഒരു ക്രിസ്ത്യൻ പള്ളിയാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് അതൊരു മുസ്ലിം പള്ളിയാക്കുന്നത്. മുസ്തഫ കമാലിന്റെ തുർക്കിയുടെ മതേതര റിപ്പബ്ലിക്കൻ കാലത്ത് അതൊരു മ്യൂസിയമാക്കി മാറ്റി. ഇപ്പോൾ തുർക്കി ഭരിക്കുന്ന ഇസ്ലാമിക രാഷ്ട്രീയ കക്ഷിയായ AKP നേതാവ് ഉർദുഗാൻ അത് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ഇസ്താംബുൾ സന്ദര്ശനത്തിനിടയിൽ ഹാഗിയ സോഫിയയിൽ നടക്കുന്നതിനിടെ 'പ്രമോദേ' എന്ന് വിളി കേട്ടാൽ എങ്ങനെയിരിക്കും. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, അറിയാത്ത മനുഷ്യരുമായുള്ള മാനവികതയുടെ സൗഹൃദം മാത്രം കയ്യിൽ പിടിച്ചുള്ള യാത്രകളിൽപ്പോലും അതൊരു വല്ലാത്ത ആശ്ചര്യമാണ്. അങ്ങനെയാണ് ഞാനും സുഹൃത്ത് ബാസിതും ഹാഗിയ സോഫിയയിൽ നടക്കുമ്പോൾ എന്റെ സുഹൃത് ഇല്യാസ് (അന്ന് ജാമിയയിലാണ് ഇല്യാസ്, ഇപ്പോൾ എം ജിയിൽ) വിളിക്കുന്നത്. പിന്നെ അന്നൊരു നേരം മുഴുവൻ ഞങ്ങളൊന്നിച്ചായിരുന്നു. തുർക്കി സുൽത്താന്റെ ഉപദേശകനായിരുന്ന മലയാളിക്ക് ഇസ്താംബുളിലുള്ള ശവകുടീരം കൂടി തപ്പിപ്പിടിച്ചു ഞങ്ങളന്ന്.തുർക്കിയിൽ പഠനത്തിനുവന്ന ഒരു മലയാളി കൂടി അന്നാ പകലിൽ യാദൃശ്ചികമായി കൂടെയുണ്ടായി. ഹാഗിയ സോഫിയയുടെ ചരിത്രത്തെക്കുറിച്ച് പരസ്പരം സംസാരിക്കവെ അയാൾ പറഞ്ഞു, "ഒരു മുസ്ലിം പള്ളി മ്യൂസിയമാക്കിയത് തെറ്റാണ്. അത് തിരിച്ചു പള്ളിയാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്." അപ്പോൾ ആയിരത്തോളം വര്ഷം പഴക്കമുള്ള അന്ന് ലോകത്തിലെത്തന്നെ
തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ ആറാം നൂറ്റാണ്ടിൽ പണിത ഒരു ക്രിസ്ത്യൻ പള്ളിയാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് അതൊരു മുസ്ലിം പള്ളിയാക്കുന്നത്. മുസ്തഫ കമാലിന്റെ തുർക്കിയുടെ മതേതര റിപ്പബ്ലിക്കൻ കാലത്ത് അതൊരു മ്യൂസിയമാക്കി മാറ്റി. ഇപ്പോൾ തുർക്കി ഭരിക്കുന്ന ഇസ്ലാമിക രാഷ്ട്രീയ കക്ഷിയായ AKP നേതാവ് ഉർദുഗാൻ അത് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ഇസ്താംബുൾ സന്ദര്ശനത്തിനിടയിൽ ഹാഗിയ സോഫിയയിൽ നടക്കുന്നതിനിടെ 'പ്രമോദേ' എന്ന് വിളി കേട്ടാൽ എങ്ങനെയിരിക്കും. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, അറിയാത്ത മനുഷ്യരുമായുള്ള മാനവികതയുടെ സൗഹൃദം മാത്രം കയ്യിൽ പിടിച്ചുള്ള യാത്രകളിൽപ്പോലും അതൊരു വല്ലാത്ത ആശ്ചര്യമാണ്. അങ്ങനെയാണ് ഞാനും സുഹൃത്ത് ബാസിതും ഹാഗിയ സോഫിയയിൽ നടക്കുമ്പോൾ എന്റെ സുഹൃത് ഇല്യാസ് (അന്ന് ജാമിയയിലാണ് ഇല്യാസ്, ഇപ്പോൾ എം ജിയിൽ) വിളിക്കുന്നത്. പിന്നെ അന്നൊരു നേരം മുഴുവൻ ഞങ്ങളൊന്നിച്ചായിരുന്നു. തുർക്കി സുൽത്താന്റെ ഉപദേശകനായിരുന്ന മലയാളിക്ക് ഇസ്താംബുളിലുള്ള ശവകുടീരം കൂടി തപ്പിപ്പിടിച്ചു ഞങ്ങളന്ന്.
തുർക്കിയിൽ പഠനത്തിനുവന്ന ഒരു മലയാളികൂടി അന്നാ പകലിൽ യാദൃശ്ചികമായി കൂടെയുണ്ടായി. ഹാഗിയ സോഫിയയുടെ ചരിത്രത്തെക്കുറിച്ച് പരസ്പരം സംസാരിക്കവെ അയാൾ പറഞ്ഞു, "ഒരു മുസ്ലിം പള്ളി മ്യൂസിയമാക്കിയത് തെറ്റാണ്. അത് തിരിച്ചു പള്ളിയാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്." അപ്പോൾ ആയിരത്തോളം വര്ഷം പഴക്കമുള്ള അന്ന് ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി മുസ്ലിം പള്ളിയാക്കിയത് അതിലും വലിയ തെറ്റല്ലേ. ആ സ്ഥിതിക്ക് ഒരാധുനിക സമൂഹത്തിനു ചെയ്യാൻ കഴിയുന്ന ഒരു കാര്യം മ്യൂസിയമായിരിക്കും, എന്ന് ഞാൻ പറഞ്ഞു. തോൽക്കുന്ന പക്ഷത്താണ് ഞാനെന്ന് തുർക്കിയിൽ നിന്നും മടങ്ങുമ്പോഴേ എനിക്ക് തോന്നിയിരുന്നു. ഉർദുഗാനും ഇസ്ലാമിക രാഷ്ട്രീയവും അതിന്റെ മത, യാഥാസ്ഥിതിക അടിത്തറയിൽ തീർത്തും ജനാധിപത്യവിരുദ്ധമായ ഒരു ഭരണം കൂടുതൽ മുറുക്കിക്കൊണ്ടിരിക്കുകയായിരുന്നു.ഹാഗിയ സോഫിയ തുർക്കിയുടെ ചരിത്രവഴികളുടെ അടയാളമാണ്. മാറിമറിഞ്ഞുവന്ന ലോകാധികാര സമവാക്യങ്ങളുടെയെല്ലാം വെളിച്ചവും നിഴലും നിലാവും വീണ പ്രദേശമായിരുന്നു തുർക്കി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും വിടുതൽ പ്രഖ്യാപിച്ച തുർക്കി മുസ്തഫ കമാലിന്റെ നേതൃത്വത്തിൽ ഭരണകൂടം വഴിയുള്ള മതേതരവത്ക്കരണത്തിലേക്കും ആധുനീകരണത്തിലേക്കും കടക്കുകയായിരുന്നു. ആധുനികതയും മതേതരത്വവും എന്നാൽ പാശ്ചാത്യവത്കരണം എന്ന രീതിയിൽപ്പോലും എത്തുകയും ചെയ്തിരുന്നു. എങ്കിലും മതയാഥാസ്ഥിതികതയെ റിപ്പബ്ലിക്കിന്റെ ഭരണാധികാരത്തിൽ നിന്നും പാടെ മാറ്റി നിർത്തി മുസ്തഫ കമാൽ. വിവിധ ന്യൂനപക്ഷ വംശീയതകളോടും മറ്റു രാഷ്ട്രീയധാരകളോടും ജനാധിപത്യവിരുദ്ധമായ അസഹിഷ്ണുതയും കമാൽ കാലത്തുണ്ടായി. തുർക്കി ദേശീയതയിൽ അധിഷ്ഠിതമായിരുന്നു കമാൽ മുന്നേറ്റം.1980-കളോടെ മത സംഘടനകൾ വീണ്ടും വ്യാപിക്കാൻ തുടങ്ങി. ഇടതുപക്ഷ സംഘടനകളും ഇടതുരാഷ്ട്രീയവും ശക്തിപ്രാപിക്കുന്നതിനെതിരെ ഭരണകൂടം തന്നെ ഇസ്ലാമിക രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി. അമേരിക്കയടക്കമുള്ള പാശ്ചാത്യരാഷ്ട്രങ്ങളും ഇതിനൊപ്പം നിന്നും 80-കളിൽ പൗരസമൂഹ സംഘടനകൾ എന്ന മട്ടിൽ മധ്യവര്ഗത്തിലും ഗ്രാമീണ മേഖലകളിലുമെല്ലാ Naqshbandi, Nurcus മുതലായ മതസംഘങ്ങൾ ശക്തിപ്പെട്ടു. ഇതിൽ നിന്നും ഇസ്ലാമിക രാഷ്ട്രീയ അജണ്ടയുമായി വന്ന ഉർദുഗാന്റെ കക്ഷിയിലേക്കുള്ള വഴി വളരെ കുറവായിരുന്നു.ലിംഗ സമത്വത്തിനും ആധുനിക, മതേതര ചിന്തകൾക്കും ജനാധിപത്യത്തിനുമെതിരെ കടുത്ത അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുപോകുന്ന ഉർദുഗാൻ 2016-ലെ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതോടെ തുർക്കിയെ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ കീഴിലാക്കി എന്നുവേണം പറയാൻ. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഏതാണ്ട് അസാധ്യമാക്കി. എതിർ രാഷ്ട്രീയ സംഘടനകളെയും പൗരാവകാശപ്രവർത്തകരെയും തടവിലാക്കി. മതബോധന വിദ്യാലയങ്ങളിലൂടെ തനിക്കുവേണ്ട പുതിയ നികളെ സൃഷ്ടിച്ചെടുക്കുന്നു. ഈയൊരു തുർക്കിയിലാണ് അധികാരം നിലനിർത്താനുള്ള ഏറ്റവും മികച്ച മാർഗമായി ഇസ്ലാമിക ദേശീയതയെ ഉർദുഗാൻ കൊണ്ടുനടക്കുന്നത്. അതിന്റെ ഭാഗമാണ് ഹാഗിയ സോഫിയയുടെ "മതംമാറ്റം".ബാബരി മസ്ജിദ് തകർത്ത ഹിന്ദുത്വ ഭീകരവാദികൾക്ക് അത് നിയമത്തിന്റെ സാധുതയോടെ നൽകിയ ഇന്ത്യൻ സുപ്രീം കോടതി വിധിയോട് സമാനമാണിത്. ഇസ്ലാമിക രാഷ്ട്രീയം അതിന്റെ എല്ലാ രൂപത്തിലും ഭാവത്തിലും എത്രമാത്രം ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവും അസഹിഷ്ണുത നിറഞ്ഞതുമാണെന്ന് തുർക്കി തെളിയിച്ചുകൊണ്ടിരിക്കുന്നു. തുർക്കിയിൽ ഇസ്ലാമിക രാഷ്ട്രീയത്തിന്റെയും മത രാഷ്ട്രീയത്തിന്റെയും വരവിനു 1980-കളിൽ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് ക്ഷേമപ്രവർത്തനങ്ങളും വിദ്യാസമ്പന്നരായ മധ്യവർഗത്തിനിടയിലെ പ്രവർത്തനങ്ങളും വ്യാപാരികൾക്കിടയിലെ പ്രവർത്തനങ്ങളുമൊക്കെയായിരുന്നു. ചില്ലറ പ്രാദേശിക മാറ്റങ്ങളോടെ കേരളത്തിലടക്കം കാണാൻ കഴിയുന്നതും അതൊക്കെത്തന്നെയാണ്.ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിനെതിരായ പോരാട്ടം എന്തുകൊണ്ട് കൂടുതൽ കൂടുതലായി Political -Economy -യിൽ ഊന്നിയതും മതേതരവും ആകണമെന്നതും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
*ഫേസ്ബുക്ക് പോസ്റ്റ്