TopTop
Begin typing your search above and press return to search.

മലയാളി പ്രവാസി അല്ല, സാമ്പത്തിക അഭയാർത്ഥി എന്നു വേണം പ്രയോഗിക്കാൻ

മലയാളി പ്രവാസി അല്ല, സാമ്പത്തിക അഭയാർത്ഥി എന്നു വേണം പ്രയോഗിക്കാൻ

200 മില്ല്യണ്‍ മുസ്ലിം പൗരജനങ്ങള്‍ക്ക് നാസി ട്രീറ്റ്മെന്റ് കൊടുത്തുകളയാമെന്ന ഇന്നത്തെ ഹിന്ദുത്വ ദുര്‍മോഹം ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. പൗരത്വബില്ലിനെ തുടര്‍ന്ന് ബിജെപിയുടെ ഇടത്തരം നേതാക്കള്‍ പലരും നടത്തിയ പ്രസ്താവനകള്‍ അതിനു തെളിവാണ്. 2021 ഒടുക്കത്തോടെ ഇന്ത്യയില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ലിം ജനങ്ങള്‍ പാടെ തുടച്ചു നീക്കപ്പെടുമെന്നാണ് ഇവരില്‍ ഒരാള്‍ പ്രസ്താവിച്ചിരിക്കുന്നത്. ആറു മില്ല്യണ്‍ ജൂതരോട് നാസികള്‍ക്ക് ചെയ്യാന്‍ കഴിയാഞ്ഞത് ഇവിടെ - ഇവിടുത്തെ സര്‍വവരുമാനസ്രോതസ്സുകളെയും അതിനായി വിനിയോഗിച്ചാല്‍പ്പോലും- നടക്കും എന്നു കരുതുന്നത് അബദ്ധം മാത്രം. വെറുപ്പ് പഴുത്തുകൂടി വ്രണമായി മാറിയ രോഗാതുരമനസ്സുകളുടെ വിഭ്രമം മാത്രം. ആ ഭ്രമത്തെ നല്ലൊരു പ്രായോഗിക സാദ്ധ്യത ആയി തുടര്‍ന്നും ചിത്രീകരിക്കാനുള്ള പരിശ്രമം ആണ് ഈ പൗരത്വബില്‍. അതാണ് അതുകൊണ്ടുള്ള അപകടവും. ഈ ബില്‍ ഇന്ത്യയില്‍ വേരുള്ള മുസ്ലിമിന് എതിരെ അല്ല എന്ന് അതിന്റെ വക്താക്കള്‍ പറയുന്നു. ഇല്ലായിരിക്കാം. പക്ഷേ ഇന്ത്യന്‍ മുസ്ലീം ജനങ്ങളെ അവരോട് പകയോടെ പെരുമാറുന്ന ഉദ്യോഗസ്ഥവര്‍ഗത്തിന് വിട്ടു കൊടുക്കുന്നു അത്. പത്തു തലമുറയുടെ സാന്നിധ്യം ഈ നാട്ടില്‍ ഉള്ള മുസ്ലിമിനെപ്പോലും കള്ള ആരോപണം ഉപയോഗിച്ച് നരകയാതന അനുഭവിപ്പിക്കാന്‍ അനുവദിക്കുന്ന ദുഷ്ടതയാണ് ഇതില്‍. ഈ നിയമത്തിന്റെ ഔപചാരിക അര്‍ത്ഥം അത് അനുവദിക്കില്ല എന്നത് ആശ്വാസമൊന്നും തരുന്നില്ല. കാരണം അമിത് ഷാ മുതല്‍ താഴോട്ടുള്ള ബിജെപി പ്രവര്‍ത്തകര്‍ സകലവിധ രാഷ്ട്രീയ അധാര്‍മികതയെയും ചാണക്യതന്ത്രമായി വാഴ്ത്തുന്നവരാണ്. പൗരത്വം ഉള്ള മുസ്ലിം, പൗരത്വം ഇല്ലാത്ത മുസ്ലിം എന്നു വേര്‍തിരിക്കുന്നത് മുസ്ലിം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വഴിയുമാണ്. കേരളത്തില്‍ ഈ ബില്ലിനെ അനുകൂലിച്ച് മുസ്ലിം ജനങ്ങള്‍ മുഴുവന്‍ പരാന്നഭോജികള്‍ ആണെന്നും മറ്റും എഴുതിപ്പിടിക്കുന്ന മഹാദുഷ്ടക്കൂട്ടത്തില്‍ നല്ലൊരു വിഭാഗം ഗള്‍ഫിലെ സാമ്പത്തിക അഭയാര്‍ത്ഥികളാണ്. ആ നിലയിലാണ് അവര്‍ എന്ന് അവര്‍ക്ക് ബോദ്ധ്യം വരണം. അതുകൊണ്ട് ഇനി മുതല്‍ മലയാളി പ്രവാസി എന്ന പ്രയോഗം ഉപേക്ഷിച്ച് മലയാളി സാമ്പത്തിക അഭയാര്‍ത്ഥി എന്ന പ്രയോഗം സ്വീകരിക്കുകയാണ് വേണ്ടത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Shiver through the spine. Oh we cannot be letting this happen! Oh no. <a href="https://t.co/IAoCUrAmwC">https://t.co/IAoCUrAmwC</a></p>— Parvathy Thiruvothu (@parvatweets) <a href="https://twitter.com/parvatweets/status/1204787860156506112?ref_src=twsrc^tfw">December 11, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories