TopTop
Begin typing your search above and press return to search.

"സർ സിപിയെ വിസ്തരിക്കുക, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം പിൻവലിക്കുക" - ഒളിവുകാലത്തെ വിഎസ്സിന്റെ ഒരു പഴയ ഫോട്ടോ

സർ സിപിയെ വിസ്തരിക്കുക, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം പിൻവലിക്കുക - ഒളിവുകാലത്തെ വിഎസ്സിന്റെ ഒരു പഴയ ഫോട്ടോ

സഖാവ് വിഎസ് അച്യുതാനന്ദന് തൊണ്ണൂറ്റി ഏഴാം ജന്മദിനാശംസകൾ.

ഈ ഫോട്ടോ അദ്ദേഹത്തിന്റെ ഓർമയിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. കണ്ടിട്ടുണ്ടോ എന്നും അറിയില്ല. പുന്നപ്ര- വയലാർ സമരത്തിനുശേഷം 1946-48 കാലത്ത് കോട്ടയത്ത് ഒളിവിൽ ഇരിക്കെ എടുത്ത ചിത്രമാണ്. സഖാവ് വിഎസിന് അന്ന് 23-24 വയസ്. തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകൻ.

ക്ഷാമകാലമാണ്. സംഭരണവിതരണം ജനകീയമാക്കാൻ കർഷകസംഘടനകൾ നടത്തുന്ന സമരമാണ്. സർ സിപിയെ വിസ്തരിക്കുക, കമ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം പിൻവലിക്കുക എന്നിവയും പ്രകടനത്തിന്റെ ആവശ്യങ്ങളാണ്. ഈ ഒളിവു ജീവിതത്തിന്റെ ഒടുവിലാണ് സഖാവ് വിഎസിനെ പൂഞ്ഞാറിൽ വച്ച് അറസ്റ്റ് ചെയ്യുന്നതും തല്ലിച്ചാവാറാക്കുന്നതും. ബയണറ്റ് കൊണ്ടു കാലിൽ കുത്തിയത് മറുവശത്തു വന്നു. ചത്തു പോകും എന്ന് ഉറപ്പായതോടെ ഒടുവിൽ പോലീസ് പാലാ ആശുപത്രിയിൽ ആ ശരീരം ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് വന്നാണ് വി എസ് അച്യുതാനന്ദൻ എന്ന നേതാവ് ഉണ്ടായത്.

കേരളത്തിലെ ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ വിപ്ലവകാരിയായിരുന്ന ജേക്കബ് ഫിലിപ്പ് എടുത്തതാണ് ഈ ഫോട്ടോ.

(റൂബിന്‍ ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories