Top

അനില്‍ രാധാകൃഷ്ണ മേനോനെന്ന അരനാസിക്കെതിരായ ഈ ഒരൊറ്റ കുത്തിയിരിപ്പിന്റെ പേരിലാകും ബിനീഷ് ബാസ്റ്റിന്‍ ഇനിമുതല്‍ ഓര്‍മ്മിക്കപ്പെടുക

അനില്‍ രാധാകൃഷ്ണ മേനോനെന്ന അരനാസിക്കെതിരായ ഈ ഒരൊറ്റ കുത്തിയിരിപ്പിന്റെ പേരിലാകും ബിനീഷ് ബാസ്റ്റിന്‍ ഇനിമുതല്‍ ഓര്‍മ്മിക്കപ്പെടുക

റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെയെ ഈ വാക്കുകളുടെ ഓര്‍മ്മയിലാണ് എന്റെ ചരിത്ര പുസ്തകത്തില്‍ ഇരുത്തിയതെങ്കില്‍ മനസില്‍ വംശവെറിയും പേറി ജീവിക്കുന്ന അനില്‍ രാധാകൃഷ്ണ മേനോനെന്ന ഈ അരനാസിക്കെതിരായുള്ള ഈ ഒരൊറ്റ കുത്തിയിരിപ്പിന്റെയും പ്രതിഷേധത്തിന്റെയും പേരിലാണ് ബിനീഷ് ബാസ്റ്റിനെ ഇനിമുതല്‍ ഞാന്‍ ഓര്‍ക്കുക.

പ്രിയ കലാകാരാ...

കഠിനമായ നിങ്ങളുടെ വേദനയ്‌ക്കൊപ്പം ചേരുന്നു.

ഒപ്പം നാളത്തെ ചരിത്രം ഉയരത്തില്‍ കൊളുത്തിയിടുന്ന പേരുകളൊന്നാവട്ടെ നിങ്ങളുടേത് എന്നാശംസിക്കുകയും ചെയ്യുന്നു.

അധികാരത്തിന്റെ കൈകള്‍ തട്ടിമാറ്റി പാഞ്ഞുകയറി പ്രതിഷേധിച്ചതിന് ഒരിക്കല്‍ക്കൂടി ബിഗ് സല്യൂട്ട്

മിസ്റ്റര്‍ ബിനീഷ് ബാസ്റ്റിന്‍.

2019ലെ ഈ കേരളപ്പിറവി ദിനം വംശവെറിക്കെതിരായി നമുക്കറിയുന്നതും അറിയാത്തതുമായ എല്ലാ ഭാഷകളിലും ദേശങ്ങളിലും ഉച്ഛരിക്കപ്പെട്ട വാക്കുകളുടെയെല്ലാം വീണ്ടെടുക്കല്‍ ദിവസം കൂടിയായിത്തീരട്ടെ എന്നോര്‍മ്മിപ്പിക്കുന്നു.

മുന്‍ സിംബാബ്‌വേ പ്രസിഡന്റ് മുഗാബെ വംശമഹിമകള്‍ക്കെതിരായി ഇങ്ങനെ പറഞ്ഞിരുന്നു.

'വെളുത്ത കാറുകള്‍ക്ക് കറുത്ത ടയറുപയോഗിക്കുന്ന കാലമത്രയും വംശീയത തുടര്‍ന്നുകൊണ്ടിരിക്കും.

വെളുത്ത തുണി ആദ്യവും മറ്റുള്ളവ പിന്നീടും അലക്കുന്നിടത്തോളം വംശീയത തുടര്‍ന്നുകൊണ്ടിരിക്കും.

വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് ദൗര്‍ഭാഗ്യത്തിന്റെയും പ്രതീകമായിരിക്കുന്നിടത്തോളം വംശീയത തുടര്‍ന്നുകൊണ്ടിരിക്കും.

വിവാഹത്തിന് വെളുത്ത വസ്ത്രങ്ങളും ശവസംസ്‌കാരത്തിന് കറുത്ത വസ്ത്രങ്ങളും ധരിക്കുന്ന കാലത്തോളം വംശീയത തുടര്‍ന്നുകൊണ്ടിരിക്കും.

ബ്ലാക്ക് മണിയും ബ്ലാക്ക് ലിസ്റ്റും അവസാനിക്കുന്നതു വരെ വംശീയത അവസാനിക്കുമെന്ന് കരുതാനാകില്ല.

എന്നാല്‍ എന്റെ കറുത്ത പൃഷ്ഠം വൃത്തിയാക്കാന്‍ വെളുത്ത ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാലം വരെ ഞാനതു കാര്യമാക്കുന്നില്ല.'

Racism will never end as long as White

cars are still using black tyres.

Racism will never end as long we still

wash first White clothes, then other

colours later.

Racism will never end if people still use

Black to symbolise bad luck and White for

peace!

Racism will never end if people still wear

white clothes to weddings and black

clothes to the funerals.

Racism will never end as long as those

who don't pay their bills are blacklisted not

White listed.

But I Don't Care ,So Long As

I'm Still Using The WHITE

Toilet Paper To Wipe My ASS, I

'm Still FINE!

(ജോബിഷ് വി കെയുടെ ഫേസ്ബുക്ക് പോസ്റ്റ്‌)



Next Story

Related Stories