TopTop
Begin typing your search above and press return to search.

'പിണറായിക്ക് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യല്‍ മീഡിയയില്‍ ഗോട്ടി കളിക്കുന്ന ന്യൂജെന്‍ സഖാക്കള്‍ക്ക് ഉണ്ടാവേണ്ട കാര്യമില്ലല്ലോ'

സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെടുന്ന ചിലര്‍ പിന്നീട് പാര്‍ട്ടിക്കുണ്ടാക്കുന്നതുപോലെ തലവേദനയും കുത്തി തിരിപ്പും തന്റെ ഭാഗത്തു നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും, ഞാന്‍ പുറത്താകുന്നത് വരെ പാര്‍ട്ടി നല്ലതും പിന്നെയുള്ള പാര്‍ട്ടി ഏറ്റവും മോശവും എന്ന് ഗീര്‍വാണം മുഴക്കുന്ന അല്‍പ്പന്‍മാരുടെ കൂട്ടത്തില്‍ എന്നെ കൂട്ടരുതെന്നും വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. തനിക്കെതിര് ആരോപണങ്ങളും ഭീഷണികളുമായി എത്തുന്നവരോടുള്ള മറുപടിയായി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സുരേഷ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടി പുറത്താക്കിയതില്‍ സന്തോഷിക്കുന്നവനല്ല താനെന്നും മറ്റു പല പാര്‍ട്ടികളില്‍ നിന്നും ക്ഷണം വന്നിട്ടും ഇന്നെവരെ എന്റെ നിലപാടില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കു്ന്നു. മുഖ്യമന്ത്രി പിണറായി വിജയന് തന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യല്‍ മീഡിയയില്‍ ഗോട്ടി കളിക്കുന്ന ന്യൂജെന്‍ സഖാക്കള്‍ക്ക് ഉണ്ടാവേണ്ടെന്ന പരിഹാസവും സുരേഷിന്റെ കുറിപ്പിലുണ്ട്.

എ സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

കഴിഞ്ഞ ദിവസം ഞാന്‍ ഇട്ട രണ്ട് വരി പോസ്റ്റിനു കീഴെ വന്ന നൂറ് കണക്കിന് കമന്റുകളാണ് ഈ കുറിപ്പിനാധാരം...

'''താങ്കളുടെ വീട്ടില്‍ ഇന്നോവ വരും പുറത്ത് ഇറങ്ങരുത്...''' സൂക്ഷിക്കണം... '''സ്‌നേഹത്തോടെയും അല്ലാതെയും ഒക്കെയുള്ള നിറയെ അത്തരത്തിലുള്ള വാക്കുകള്‍...എന്റെ ജീവനില്‍ കരുതലുള്ള കുറെ ആളുകളുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി. ആ സുഹൃത്തക്കളോടായി ചില കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് തോന്നുന്നു.നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം കൊണ്ടല്ല ഇത്രയും കരുതല്‍ എന്നെനിക്ക് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോവേണ്ടതില്ല അതറിയാനുള്ള ചെറിയ ബുദ്ധി എന്നില്‍ അവശേഷിക്കുന്നുണ്ട്.

നിങ്ങള്‍ കരുതുന്നത് പോലെ ഞാന്‍ ഭീരുവല്ല..

പ്രവാസി ആയി നാട് വിട്ടപ്പോഴും ചില ഇന്റര്‍വ്യൂകളികള്‍ പങ്കെടുത്തപ്പോഴും ഇത് പോലുള്ള ഭീഷണിയും കരുതലും ഒക്കെ അവടെ വെച്ചും കേട്ടിരുന്നു... അതൊന്നും എന്നെ ബാധിച്ചില്ല(പക്ഷേ ഒന്ന് ബാധിച്ചു ആദ്യം ജോലി ചെയ്ത കമ്പനി പ്രതിസന്ധിയില്‍ ആയപ്പോള്‍ മലയാളി സ്ഥാപനങ്ങള്‍ ജോലി തരാന്‍ നന്നായി ഭയപ്പെട്ടു).

ബുദ്ധിയില്‍ കമ്മിയുള്ള ചില മര ഊളകള്‍ പറയുന്നു എന്നെ പാര്‍ട്ടിയില്‍ നിന്നും ചവുട്ടി പുറത്താക്കിയതാണെന്നും അതും കമന്റ് ആയി ഇട്ടിരിക്കുന്നു...

അവരോടായി പറയട്ടെ അന്തസായി അതായത് രാജകീയമായി തന്നെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. അതായത് കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കമ്മീഷനെ നിശ്ചയിച്ചു തെളിവെടുപ്പ് നടത്തി രണ്ട് കൊല്ലത്തോളം നീണ്ടു നിന്ന കമ്മറ്റികളുടെ പ്രക്രിയകള്‍ക്കൊടുവലാണ് കേവലം പാര്‍ട്ടി അംഗം മാത്രമായ എന്നെ ഉള്‍പ്പെടെ പാര്‍ട്ടി പി ബി പുറത്താക്കിയത്(അതായത് പാര്‍ട്ടി അംഗം മാത്രമായ ഒരാളെ അയാളുടെ ഉപരി ഘടകത്തിന് പുറത്താക്കാം പിന്നീട് ഡി സി അംഗീകരിച്ചാല്‍ മതി എന്നതാണ് സംഘടനാ രീതി അതെല്ലാതെ പാര്‍ട്ടി പി ബി ക്ക് പുറത്താക്കേണ്ടി വന്നു).പാര്‍ട്ടി സംഘടന രീതിയെ കുറിച്ചും പാര്‍ട്ടിയെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത സോഷ്യല്‍ മീഡിയയില്‍ മാത്രം ചിലക്കുന്നവര്‍ ഇതെല്ലാം ഒന്നോര്‍ക്കുന്നത് നന്നായിരിക്കും...

പാര്‍ട്ടി പുറത്താക്കിയതില്‍ സന്തോഷിക്കുന്നവനല്ല ഞാന്‍ എന്ന് കൂടി നിങ്ങളൊക്കെ ഓര്‍ക്കുക..

പുറത്താക്കിയതിന് ശേഷം നിരവധി ഓഫറുകള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും എന്റടുത്തു വന്നിരുന്നു ഈ എഴുതുന്ന ഇപ്പോള്‍ പോലും അത് നിലനില്‍ക്കുകയും ചെയ്യുന്നു. ഇന്നെവരെ എന്റെ നിലപാടില്‍ മാറ്റമേതും ഉണ്ടായിട്ടുമില്ല.....

പുറത്താക്കി വലിയ കാലമൊന്നും ആവുന്നതിനു മുന്നേ എനിക്ക് എന്റെ അച്ഛനെ നഷ്ടമായി അപ്പോള്‍ സ. വി എസ് വരുന്നതിനു മുന്നേ ആദ്യം അച്ഛന്റെ മൃതശരീരം കാണാന്‍ എത്തിയത് സ. പിണറായി ആയിരുന്നു. കാണുമ്പോഴും വളരെ സ്‌നേഹത്തോടെ അദ്ദേഹം എന്നോട് പെരുമാറുന്നു.

അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യല്‍ മീഡിയയില്‍ ഗോട്ടി കളിക്കുന്ന ന്യൂജെന്‍ സഖാക്കള്‍ക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ????

പുറത്താക്കപ്പെട്ട മറ്റ് ചിലര്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന തലവേദനയും കുത്തി തിരിപ്പും എന്റെ ഭാഗത്തു നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. ഞാന്‍ പുറത്താകുന്നത് വരെ പാര്‍ട്ടി നല്ലതും പിന്നെയുള്ള പാര്‍ട്ടി ഏറ്റവും മോശവും എന്ന് ഗീര്‍വാണം മുഴക്കുന്ന അല്‍പ്പന്‍ മാരുടെ കൂട്ടത്തില്‍ എന്നെ കൂട്ടരുത്.

പിന്നെ ഇന്നോവ വരും എന്ന് പറയുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്...

ഒരിക്കല്‍ സ. ടി പി സ. വി എസിനെ കാണാന്‍ വന്നിരുന്നു. വി എസ് വളരെ സ്‌നേഹത്തോടെ പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ ഒരു കാര്യം ടി പി യോട് പറഞ്ഞു, സഖാവേ ബൈക്കില്‍ ഉള്ള യാത്രയൊക്കെ. സൂക്ഷിക്കണം

അപ്പോള്‍ സ. ടി പി യുടെ മറുപടി ഇങ്ങനെ 'സഖാവെ നമ്മുടെ പാര്‍ട്ടിയല്ലേ പാര്‍ട്ടി തീരുമാനിച്ചാല്‍ നടപ്പിലാക്കും അത് ഞാന്‍ ബൈക്കിലല്ല ഏറോപ്ലെയിനില്‍ പോയാല്‍ കൂടിയും '.....സ ടി പി യുടെ വാക്കുകളാണ് നിങ്ങളോടും പറയാനുള്ളത്...............

.......അപ്പോള്‍ ലാല്‍ സലാം...



Next Story

Related Stories