TopTop
Begin typing your search above and press return to search.

താമസിച്ചുറങ്ങി നേരത്തെ എഴുന്നേറ്റാല്‍ സമയം ലാഭിക്കാം എന്ന് സ്ത്രീകളെ 'പഠിപ്പിക്കുന്ന' യൂട്യൂബ് അടുക്കളകള്‍

താമസിച്ചുറങ്ങി നേരത്തെ എഴുന്നേറ്റാല്‍ സമയം ലാഭിക്കാം എന്ന് സ്ത്രീകളെ പഠിപ്പിക്കുന്ന യൂട്യൂബ് അടുക്കളകള്‍

യൂട്യൂബില്‍ കുക്കിങ് വ്‌ളോഗ്/ചാനലുകളുടെ മേളമാണ്. പ്രൊഫെഷണല്‍ വ്‌ളോഗുകള്‍ക്കപ്പുറം ഒരുപാട് സാധാരണ (ഷെഫ്/സെലിബ്രിറ്റി അല്ലാത്ത) സ്ത്രീകള്‍ വ്‌ളോഗ്‌സ് തുടങ്ങുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ദിവസേനയെന്നോണം പല റെസിപ്പീസ് അന്വേഷണം എന്നെ പല പല മലയാളം കുക്കിംഗ് ചാനലുകളില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. അതില്‍ വളരെ ഡിസപ്പോയിന്റിങ് ആയിട്ടുള്ള ചില commonalities ഉണ്ട്.

1. രണ്ടു മിനിറ്റില്‍, അഞ്ചു മിനിറ്റില്‍, പത്തുമിനിട്ടില്‍ എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന ചില റെസിപ്പീസ് ഉണ്ടാക്കാന്‍ പണി രണ്ടു ദിവസം മുന്നേ തുടങ്ങേണ്ടി വരും. ദോശ ചുട്ടെടുക്കാന്‍ രണ്ടു മിനിറ്റ് മതിയല്ലോ, പക്ഷെ ദോശ മാവ് ഉണ്ടാക്കാനും അതിനു കറിയുണ്ടാക്കാനുമൊക്കെ ഒരുപാട് വേറെ പണികള്‍, വളരെ സമയമെടുത്തുള്ളവ ഉണ്ട് താനും. സ്വന്തം ചാനല്‍ മാക്‌സിമം മറ്റുള്ള ആളുകള്‍ കാണാന്‍ യൂട്യൂബേഴ്‌സ് എങ്ങനെയും പാടുപെടുന്ന കാലമാണ്. എന്നാല്‍ ഈ ഈസി പീസി ക്ലെയിമുകള്‍ അതിലൊതുങ്ങുന്ന ഒരു കാര്യമല്ല. സ്വന്തം വീട്ടുപണികള്‍ വളരെ നിസാരമാണെന്നും, അതിനെ വിലകുറച്ചു കാണുന്നത് efficiency യുടെ ലക്ഷണമാണെന്നും ഒരു പൊതു ബോധ നിര്‍മിതിയുണ്ട്. (I am very efficient, so I will do things very quickly! Home management is very simple for me!). ഇന്നേ വരെ ഒരു പുരുഷനോ സ്ത്രീയോ തന്റെ ഓഫീസ് വര്‍ക്ക്, 'നിസാരം', 'സിമ്പിള്‍', 'കാര്യമായി ഒരു പണിയുമില്ല' എന്ന രീതിയില്‍ ഞാന്‍ പറഞ്ഞു കേട്ടിട്ടില്ല. അപ്പോള്‍ എക്കണോമിക് വര്‍ക് അല്ലാത്തത് പ്രൊഡക്റ്റീവ് വര്‍ക് അല്ല എന്ന മനസ്ഥിതിക്ക് ഇതില്‍ വലിയ പങ്കുണ്ട്. ഈ പാട്രിയാര്‍ക്കിക്ക് ചോറൂട്ടുന്ന, അതിന്റെ കുലസ്ത്രീ അപ്പ്രൂവല്‍ കാത്തു കിടക്കുന്ന ഒരു അവസ്ഥ എത്ര നിസ്സാരവല്‍ക്കരിക്കുകയാണ് വീട്ടുപണികളെ. പാചകം എന്നത് assembling മാത്രമല്ല. എന്നാല്‍ കറിക്കു നുറുക്കുന്നതും തലേന്ന് മാവ് തയാറാക്കി വക്കുന്നതും പല പണികള്‍ ഒരുമിച്ചു ചെയ്യുന്നതുമെല്ലാം തീന്‍ മേശയിലെന്ന പോലെ ചാനലുകളിലും ഇന്‍വിലസിബിള്‍ ആണ്.

2. ചാനല്‍ പുരുഷന്റെയോ സ്ത്രീയുടെയോ ആകട്ടെ, അതിനു വളരെ കൃത്യമായ ഒരു സെക്‌സിസ്റ്റ് അപ്രോച്ച് ഉണ്ട് (സ്വാഭാവികം!'??? ). സ്ത്രീകളെ മാത്രമാണ് ചാനല്‍ അഡ്രസ് ചെയ്യുക. അമ്മമാരോടും കുടുംബിനികളോടുമാണ് അവരുടെ നിര്‍ദേശങ്ങള്‍ പോലും. ബാച്ചിലേഴ്‌സ് റസിപ്പി ഉണ്ട്, 'മടിച്ചി'മാരായ അമ്മമാര്‍ക്കും തയാറാക്കി നോക്കാം എന്ന് ഒരു ചാനല്‍. 'എന്റെ മോന്‍ ഇത് കഴിക്കില്ല, എന്റെ ഭര്‍ത്താവ് അത് കഴിക്കില്ല, അത് കൊണ്ട് മൂന്നു രീതിയിലാണ് ഞാനിത് ഉണ്ടാക്കാറ്' എന്ന അഭിമാനം കൊള്ളലുകള്‍. ആയിരം വ്‌ളോഗ്‌സ് കണ്ടിട്ടുണ്ടെങ്കില്‍ ഇതുപോലത്തെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ടാവും.

3. സെക്‌സിസ്റ്റ് അപ്രോച്ച് പ്രതീക്ഷിക്കാറുണ്ടെങ്കിലും ഒരു ക്ലാസിസ്റ്റ് അപ്രോച്ച് കൂടി ഇതില്‍ വളരെ ശക്തമായുണ്ട്. ഉപയോഗിക്കുന്ന ഇന്‍ഗ്രീഡിയന്റ്‌സ്, വില കൂടിയ പാത്രങ്ങള്‍, വ്‌ളോഗ് തുടങ്ങാനാവശ്യമായ ക്യാപിറ്റല്‍ കൊടുക്കുന്ന 'പ്രോഗ്രെസ്സീവ്' ഭര്‍ത്താവ്, തറവാടിത്ത ഘോഷണങ്ങള്‍. ഇങ്ങനെയല്ലാതെ വ്‌ലോഗുകള്‍ കണ്ടിട്ടുണ്ടെങ്കിലും വളരെ കുറവാണ്. ഒരുപക്ഷെ അതിന്റെ reach n marketing തന്നെ കുറവായതിനാലാവാം. ഓവന്‍ ഇല്ല, ഫ്രിഡ്ജിലെ ഒരു നിത്യോപയോഗ സാധനമായി whipped cream ഇല്ല എന്നതൊക്കെ ഒരു അനോമലിയായി തോന്നിപ്പിക്കുന്ന, 'കണ്ടെന്‍സ്ഡ് മില്‍ക്ക് ഇല്ലാത്ത വീടുണ്ടാവില്ലല്ലോ' എന്നിങ്ങനെ പോകുന്ന പാസിംഗ് കമന്റുകള്‍.

ഇതിനിടയില്‍ ഭാര്യ പാചകം ചെയ്യുകയും ഭര്‍ത്താവ് കമന്ററി പറയുകയും ചെയ്യുന്ന വ്‌ളോഗുകള്‍, നാടന്‍ രുചികള്‍ എന്ന കാറ്റഗറി യില്‍ പ്രായമായ ചില അമ്മമാര്‍, കൈലി മുണ്ടുടുത്ത്, കത്തി കയ്യില്‍ പിടിച്ചരിഞ്ഞ്, അധികം വര്‍ത്തമാനം പറച്ചിലൊന്നുമില്ലാതെ, വീടിനു പുറത്ത് അടുപ്പൊക്കെ കൂട്ടി പാചകം ചെയ്യുന്ന വ്‌ളോഗുകള്‍ അങ്ങനെ പല വിധമുണ്ട്. വ്‌ളോഗുകളുടെ പാചകരീതിയേയോ അതിന്റെ മെരിറ്റിനെയോ പ്രയോജനത്തെയോ ഞാന്‍ യാതൊരു രീതിയിലും പ്രശ്‌നവല്‍ക്കരിക്കുന്നില്ല. അതിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ചില പിന്തിരിപ്പന്‍ ചിന്താഗതികളാണ് എന്റെ വിഷയം.

കുറച്ചു കൂടി രുചിയുള്ള ഭക്ഷണമുണ്ടാക്കി, വസ്ത്രങ്ങള്‍ കുറച്ചു കൂടി വെളുപ്പിച്ച്, വീടിനെ കുറച്ചു കൂടി മോടി പിടിപ്പിച്ച്, അര മണിക്കൂര്‍ താമസിച്ചുറങ്ങീട്ട് അര മണിക്കൂര്‍ നേരത്തെ എണീറ്റാല്‍ സമയം ലാഭിക്കാം എന്ന് സ്ത്രീകളെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഓര്‍മിപ്പിക്കുന്ന വനിത / ഗൃഹലക്ഷ്മി മാസികകളുടെ ഒരു എക്‌സ്‌റ്റെന്‍ഷന്‍ മാത്രമായി പല വ്‌ളോഗുകളും മാറുന്നു. ബീനാ കണ്ണന്മാരും ആനീ ഷാജി കൈലാസുമാരും പോലത്തെ സ്ത്രീ 'ശാക്തീകരണ' വാദികള്‍ ഉണ്ടാകുന്നു.

'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കി'നും 'നമ്മുടെ അടുക്കള തിരിച്ചു പിടിക്കുക'യ്ക്കും ശേഷം എന്നാണ് ഇനിയൊരു 'അടുക്കളയെ മനുഷ്യവല്‍ക്കരിക്കുക' ഉണ്ടാവുക??? അടുക്കള ഒരു പൊതുവിടമാവുക??


നിയതി ആര്‍. കൃഷ്ണ

നിയതി ആര്‍. കൃഷ്ണ

അസി. പ്രൊഫസര്‍, രാജീവ് ഗാന്ധി നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റ്

Next Story

Related Stories