TopTop
Begin typing your search above and press return to search.

"ഇതൊക്കെ എന്ത്?", 24ാം വയസിലെ 'പുളിവാറല്‍ പെട' ഭീഷണിയില്‍ നിന്ന് 34ലെ യൂറോപ്യന്‍ സോളോ ട്രിപ്പിലേയ്ക്ക്

ഇതൊക്കെ എന്ത്?, 24ാം വയസിലെ പുളിവാറല്‍ പെട ഭീഷണിയില്‍ നിന്ന് 34ലെ യൂറോപ്യന്‍ സോളോ ട്രിപ്പിലേയ്ക്ക്

ഏറെക്കാലമായി ആഗ്രഹിച്ച് 24ാമത്തെ വയസില്‍ പ്ലാന്‍ ചെയ്ത ഒറ്റയ്ക്കുള്ള യാത്ര, 34ാമത്തെ വയസിലാണ് ശാലു മേനോന്‍ സാധ്യമാക്കിയത്. യൂറോപ്പില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം 10 വര്‍ഷം മുമ്പ് വേണ്ടപ്പെട്ടവരോട് അവതരിപ്പിച്ചപ്പോളും 10 വര്‍ഷത്തിന് ശേഷം അവതരിപ്പിച്ചപ്പോളുമുണ്ടായ മാറ്റങ്ങളാണ് ശാലു മേനോന്റെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

ഒരു "Solo Trip Saga "----

"പുളിവാറില വെട്ടി പെടക്കയാണ് വേണ്ടത്..!!..കൂടുതലായിട്ട് ഞാനൊന്നും പറയുന്നില്ല ...!"..

കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിച്ചു ക്ഷേമാവതി ടീച്ചറെപ്പോലെ അടിപൊളി ആകുക ,പുണെ യൂണിവേഴ്സിറ്റി ഇൽ അസ്‌ട്രോഫിസിക്‌സ് പഠിച്ചു ചന്ദ്രനിൽ പോകുക ..തുടങ്ങിയ കിടിലൻ ഐഡിയകൾക്ക് ശേഷം ഞാൻ (കൃത്യം പറഞ്ഞാ 24 ആം വയസ്സിൽ ) വീട്ടിൽ അവതരിപ്പിച്ച "സോളോ ട്രിപ്പ് " എന്ന ഗംഭീര പരിപാടിയുടെ teaser ഉം climax ഉം ആണ് സഹൃദയരെ, നിങ്ങൾ മുകളിൽ വായിച്ചത് - എൻ്റെ പപ്പേടെ Copyrighted ഡയലോഗ് .. Kumar Cp

"കൊച്ചിനു "GO GOA .." കൊണ്ടു മതിയായില്ലേ .?.ഓരോ ദിവസോം ഓരോരോ ഉഡായിപ്പുമായി വന്നോളും "..പ്രായം കൊണ്ടു മാത്രം എൻറെ അഞ്ചര വയസ്സിനിളയതും പക്വത കൊണ്ടു അമ്മേടെന്നും 2 വയസ്സിനു മൂത്തതുമായ മാളു Ñeelù Ãnañdഎന്നെ നോക്കി കണ്ണുരുട്ടി ..

10 കൊല്ലത്തിനുശേഷം സെയിം ഐറ്റം reload ചെയ്യുമ്പോ ഞാൻ എൻ്റെ ചുറ്റുപാടുകളിലേക്കൊന്നു കണ്ണോടിച്ചു ..

രാവിലത്തെ 08 :11 നുള്ള churchgate local നും 05 :52 നുള്ള goregaon local നും ഇടയിലുള്ള മീറ്റിംഗുകളും ഫോൺ കാളുകളും പിന്നെ ഇ മെയിലുകളും ...

അതുകഴിഞ്ഞാൽ എൻ്റെ കൂടെ വീട്ടിലെത്തുന്ന പിറ്റേന്നത്തെക്കുള്ള പച്ചക്കറികളും പഴങ്ങളും..

കൃത്യമായി സമയനിഷ്ഠ ഒന്നുമില്ലാതെ കേറിവരുന്ന മൂന്നാം ക്ലാസുകാരന്റെ ഹോം വർക്സ് ,ക്ലാസ് ടെസ്റ്റ്, PTA meeting, കെട്യോൻറെ job pressure, നാട്ടിലെ വേണ്ടപ്പെട്ടൊരുടെ കല്യാണം, പാലുകാച്ചൽ, പിറന്നാൾ etc etc ..

24 ന്നു 34 ലേക്കെത്തിയപ്പോ ദൈവമേ ....ഞാനെത്രയങ്ങു മാറിപ്പോയി !..പക്ഷെ "സോളോ ട്രിപ്പ് " നു മാത്രം ഒരു മാറ്റോം ഇല്ല ..

ആദ്യം പറഞ്ഞതു ഭർത്താവിനോടാണ് ..."നിനക്കു പോകാൻ പറ്റും ന്നു confidence ഒണ്ടെങ്കില് പോയി വാ .."

ഒള്ളത് പറയാല്ലോ ..ആ ഒരൊറ്റ ഡയലോഗ് തന്ന confidence ഉണ്ടല്ലോ ..അതൊരു ഒന്നൊന്നര ആയിരുന്നു !!!

പിന്നെ "'അമ്മ യൂറോപ്പിൽ സോളോ ട്രിപ്പിനു പോകുന്നു " എന്ന oru tagline ഉണ്ടാക്കി അതിനെ മോനെക്കൊണ്ടു

മാർക്കറ്റ് ചെയ്യിച്ചു .....( അവസാനം ഒരു 5-6 മാസം കഴിഞ്ഞപ്പോ അവൻ തന്നെ "ഇതിപ്പം കൊറേ നാളായല്ലോ 'അമ്മ പോണില്ലേ " എന്നു ചോദിച്ചു തൊടങ്ങി ..

"ഈ കണ്ട സ്ഥലത്തൊക്കെ ഒറ്റയ്ക്ക് പോകാനോ ...കാലം തെറ്റിയ ഈ കാലത്തു ???...ആൾക്കാരെന്ത് പറയും ??" എന്ന എൻ്റെ പാവം അമ്മേടെ ക്ലിഷേ ഡയലോഗ് നു "ഈ rape ഉണ്ടല്ലോ ..അതിനു french rape ,itaian rape ,mumbai rape ,chirayinkeezh rape അങ്ങനെ വകഭേദം ഒന്നുല്ല ...ഏത് നാട്ടിലും ഊളകളായ rapist പ്രമുഖന്മാർ ഉള്ളിടത്തോളം അതു നിലനിൽക്കും ...പിന്നെ നാട്ടുകാര് !!!..വീട്ടിൽ ചിലവിനു തരുന്നതും,ഒരു മനുഷ്യൻറെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളും അവന്റെ അച്ഛനമ്മമാരേക്കാൾ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നോണ്ട് - ശരിയാ അവരു പറയുന്നത് പിന്നെ കേൾക്കണ, നാളെത്തന്നെ ഗസറ്റിൽ കൊടുത്തേക്കാം ..."- 'അമ്മ പിന്നൊന്നും ചോദിച്ചില്ല Reetha Dalu.

പിന്നെ അമ്മായിമ്മ ..പുള്ളിക്കാരി തന്ന സപ്പോർട്ട് ഗംഭീരമായിരുന്നു "മോൻറെ വക്കേഷൻ അല്ലേ ..അവനിവിടെ നിക്കട്ടെ ..മോളു പൊക്കൊളു .."

സത്യം പറയാമല്ലോ ഞങ്ങളത്ര വല്യ മാതൃകാ അമ്മായിഅമ്മ - മരുമകൾ ഒന്നുമല്ല ,ഇടക്കിടക്ക്‌ വഴക്കൊക്കെ ഉണ്ടാക്കുന്ന,ഇടയ്ക്കു വല്യ ലോഹ്യത്തിൽ മണിക്കൂറുകളോളം വർത്താനം പറഞ്ഞിരിക്കുന്ന സാധാരണക്കാരാണ് ...പക്ഷെ ഞാൻ പോകുന്നതിനു ഒരാഴ്ചമുന്നേ പുള്ളിക്കാരീടെ കൂട്ടുകാരി എന്നെ ഫോണിൽ "ഞങ്ങളുടെയൊക്കെ ഒരു സ്വപ്നമാണ് മോളു ഇപ്പൊ യാഥാർഥ്യമാക്കുന്നത് ..." എന്നു വിളിച്ചു ആശംസകൾ പറഞ്ഞപ്പോ ....'അമ്മയെ Lalitha Radhakrishnan ഓർത്തു - സ്നേഹപൂർവ്വം !

പിന്നൊരു യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രൊജക്റ്റ് പ്ലാനിങ്ങും implementation നുമായിരുന്നു ..ഫണ്ട് രൂപീകരണം ,ലീവ്-വിസ അപ്ലിക്കേഷൻ ,ട്രിപ്പ് പ്ലാനിംഗ് അങ്ങനെ അങ്ങനെ..സപ്പോർട്ട് ആയി "nomad " എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന കസിൻ Biju Nairചേട്ടനും ,ഓരോ ദിവസോം ഓരോ സെറ്റ് country list യുമായി itinerary ഉണ്ടാക്കുന്ന എന്നെ ഒരു ഉളുപ്പുമില്ലാതെ സപ്പോർട്ട് ചെയ്തിരുന്ന സുഹൃത്തുക്കളും - പ്രത്യേകിച്ച് Deepa Chandranയും Shabin Mpനും ...!

18 ദിവസം 4 രാജ്യങ്ങൾ (croatia യിലെ കേട്യോനോപ്പമുള്ള 5 day road trip ഒഴികെ )...!!..

NB : കഴിഞ്ഞപ്പോ ഒരു കാര്യം മനസ്സിലായി ...ഈ സോളോ ട്രിപ്പ് വെറും ഹൈപ്പ് ആണെന്നേ ...!..:)നമ്മളീ പെണ്ണുങ്ങൾ ഓരോ ദിവസോം ചെയ്യുന്ന ഓരോരോ സാഹസികതകൾ വെച്ചു നോക്കുമ്പൊ.. ...ഇതൊക്കെ എന്ത് !!!

- ശാലു


Next Story

Related Stories