അഴിമുഖം പ്രതിനിധി
മുന്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി എന്ന് താനെ പോലീസ്. രണ്ടു മാസം മുന്‍പ് പിടിയിലായ സംഘത്തിന്റെ ബുദ്ധികേന്ദ്രമാണ് മമതയും അവരുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയും എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായും താനെ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് വ്യക്തമാക്കി.മയക്കുമരുന്ന് മാഫിയ നേതാവായ അബ്ദുള്ളയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും മറ്റു രേഖകളും പോലീസിന്റെ കൈവശമുണ്ട്. മമതയ്ക്ക് എതിരായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും എന്നും പോലീസ് പറഞ്ഞു.
ഈ സംഘത്തിലെ 10ഓളം പേര് ഇതുവരെ പിടിയിലായിട്ടുണ്ട്. ഏപ്രിലില്‍ ആണ് 2000കോടി വിലമതിക്കുന്ന മയക്കുമരുന്ന് നിര്‍മ്മാണ വസ്തുക്കളുമായി വന്‍ സംഘത്തെ പോലീസ് പിടികൂടിയത്.
ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി ; താനെ പോലീസ്

Next Story