TopTop
Begin typing your search above and press return to search.

നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പലിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം സിപിഎം ഭീഷണിക്ക് പിന്നാലെ

നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പലിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം സിപിഎം ഭീഷണിക്ക് പിന്നാലെ

കാഞ്ഞങ്ങാട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പിവി പുഷ്പജയുടെ വീടിന് നേരെ ബോംബേറ്. ചീമേനി കൊടക്കാടുള്ള വീടിന് നേരെയാണ് ബോംബെറുണ്ടായത്. ഒന്നാം നിലയിലെ ജനലിന് നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ജനല്‍ പാളികള്‍ തകരുകയും ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ പുഷ്പജ എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വനിതാ മതിലുമായി ബന്ധപ്പെട്ട് പുഷ്പജ, ജനം ടിവിക്ക് അഭിമുഖം നല്‍കിയതില്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു.

അഭിമുഖം നല്‍കിയതിന് പുഷ്പജ മാപ്പ് പറയണമെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. കൂടാതെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ നടന്ന അയ്യപ്പ ജ്യോതി ഉദ്ഘാടനം ചെയ്തത് പുഷ്പജയായിരുന്നു.

https://www.azhimukham.com/kerala-students-passed-in-the-exam-conducted-outside-nehru-college-pampady-jishnu-pranoy-case-jisha/

കൊടക്കാട് സിപിഎം നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരിക്കാം ബോംബേറുണ്ടായതെന്നാണ് സംശയം. സംഭവത്തില്‍ പുഷ്പജ പരാതി നല്‍കി.

കഴിഞ്ഞ ജൂണില്‍ നെഹ്‌റു കോളേജില്‍ നടന്ന പുഷ്പജയുടെ വിരമിക്കല്‍ ചടങ്ങില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ആദരാഞ്ജലി അര്‍പ്പിച്ചതും പടക്കം പൊട്ടിച്ചതും വന്‍ വിവാദമായിരുന്നു.

https://www.azhimukham.com/opinion-how-defend-hate-spreading-writes-teestasetavad/


Next Story

Related Stories