വായന/സംസ്കാരം

മാനവികതയുടെ മഹത്വം കഥകളിലൂടെ പ്രഖ്യാപിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ : എം ടി വാസുദേവൻ നായർ

പ്രവാസി ദോഹ, പ്രവാസി ട്രസ‌്റ്റ‌് ബഷീർ പുരസ‌്കാരം ഗായകൻ പി ജയചന്ദ്രന‌് സമ്മാനിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയുടെ മഹത്വം കഥകളിലൂടെ പ്രഖ്യാപിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ‌് ബഷീറെന്ന‌് എം ടി വാസുദേവൻ നായർ പറഞ്ഞു. ഭാഷയ‌്ക്കുള്ളിൽ ഭാഷ സൃഷ്ടിക്കുകയായിരുന്നു ബഷീർ. കാലം എന്നും ബഷീറിനെ അനുസ‌്മരിക്കുന്നുണ്ട‌്. നമ്മുടെ വായനയുടെ ഭാഗമാണ‌് അദ്ദേഹം. മനസ്സിലെന്നും അത്ഭുതകരമായ സാന്നിധ്യമായിരുന്നു ഈ എഴുത്തുകാരൻ. ജീവിതത്തിന്റെ വിവിധ തുറകളിലെ പ്രഗത്ഭർക്ക‌് പുരസ‌്കാരം നൽകുമ്പോൾ ബഷീറിന്റെ നന്മയെയാണ‌് നാം ആദരിക്കുന്നത‌്. സംഗീതവുമായി നേരിട്ട‌് ബന്ധമില്ലെങ്കിലും തന്റെ സിനിമകൾക്കായി സംഗീതം നൽകുമ്പോൾ രാഘവൻ മാഷെ പോലുള്ളവരുടെ അടുത്തിരുന്ന‌് അത‌് ആസ്വദിച്ചിരുന്നു.

പ്രവാസി ദോഹ, പ്രവാസി ട്രസ‌്റ്റ‌് ബഷീർ പുരസ‌്കാരം ഗായകൻ പി ജയചന്ദ്രന‌് സമ്മാനിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയചന്ദ്രനെക്കുറിച്ചുള്ള ഒരു പുസ‌്തകത്തിനും നടൻ ജയറാമിനെക്കുറിച്ച‌് മനോരമ തയ്യാറാക്കിയ പുസ‌്തകത്തിനും അടുത്തിടെ ആമുഖം എഴുതിക്കൊടുത്തിരുന്നു. എന്നാൽ പുസ‌്തകത്തിന്റെ കോപ്പി ആരും നൽകിയില്ലെന്നും എം ടി പറഞ്ഞു. കോപ്പി നൽകേണ്ട ബാധ്യത അവർക്കുണ്ട‌്. ജയചന്ദ്രനുള്ള ശിൽപ്പം എം ടി അദ്ദേഹത്തിന‌് സമ്മാനിച്ചു. അനീസ‌് ബഷീർ പുരസ‌്കാരം സമ്മാനിച്ചു. കെ കെ സുധാകരൻ പ്രശസ‌്തിപത്രം സമർപ്പിച്ചു.

പി ജയചന്ദ്രൻ മറുപടി പ്രസംഗം നടത്തി. ബഷീറിന്റെ കഥയെ അടിസ്ഥാനമാക്കി നിർമിച്ച ഭാർഗവീ നിലയം 21 തവണ കണ്ടിട്ടുണ്ടെന്നും ‘താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാരതീരം എന്നീ ഗാനങ്ങൾ കേൾക്കുകയായിരുന്നു ലക്ഷ്യമെന്നും ജയചന്ദ്രൻ പറഞ്ഞു.ചടങ്ങിൽ പ്രവാസി ട്രസ‌്റ്റ‌് മാനേജിങ‌് ട്രസ‌്റ്റി ബാബു മേത്തർ അധ്യക്ഷനായി. അനീസ‌് ബഷീർ സംസാരിച്ചു. പ്രൊഫ. എം എ റഹ‌്മാൻ സ്വാഗതവും പ്രവാസി ദോഹ ജനറൽ സെക്രട്ടറി പി എ മുബാറക്ക‌് നന്ദിയും പറഞ്ഞു.

കടപ്പാട് : ദേശാഭിമാനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍