UPDATES

വിദേശം

ബോറിസ് ജോണ്‍സണ്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ജെറിമി കോര്‍ബിനെ തോല്‍പ്പിക്കുമെന്ന് ആദ്യ പ്രഖ്യാപനം

ജെറിമി ഹണ്ടിനെ തോല്‍പ്പിച്ചാണ് ബോറിസ് ജോണ്‍സണ്‍ ടോറികളുടെ പാര്‍ലമെന്റ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

കണ്‍സര്‍വേറ്റീസ് പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പ് കോണ്‍ടസ്റ്റില്‍ വിജയിച്ച മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകും. ബ്രെക്‌സിറ്റ് കരാറില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന തെരേസ മേ രാജി വച്ചതിനെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. ജെറിമി ഹണ്ടിനെ തോല്‍പ്പിച്ചാണ് ബോറിസ് ജോണ്‍സണ്‍ ടോറികളുടെ പാര്‍ലമെന്റ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോണ്‍സണ്‍ 92,153 വോട്ടും ജെറിമി ഹണ്ട് 46,656 വോട്ടുമാണ് നേടിയത്. മുന്‍ ലണ്ടന്‍ മേയര്‍ കൂടിയാണ് ബോറിസ് ജോണ്‍സണ്‍.

ബ്രെക്‌സിറ്റ് ജനവിധി നടപ്പാക്കുമെന്നും രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും ലേബര്‍ പാര്‍ട്ടി നേതാവും ഇടതുപക്ഷക്കാരനുമായ ജെറിമി കോര്‍ബിനെ തോല്‍പ്പിക്കുമെന്നും ലണ്ടനിലെ ക്വീന്‍ എലിസബേത്ത് സെന്ററില്‍ നടത്തിയ വിജയാഹ്ലാദ പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തെരേസ മേയ്ക്ക് നന്ദി പറഞ്ഞ ബോറിസ് ജോണ്‍സണ്‍, തേരസയുടെ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞത് അംഗീകാരമാണ് എന്ന് അഭിപ്രായപ്പെട്ടു.

തെരേസ മേ രാജി വയ്ക്കുന്നത് വരെ വിദേശകാര്യ സെക്രട്ടറിയായിരുന്നു (മന്ത്രി) ബോറിസ് ജോണ്‍സണ്‍. തെരേസ മേയും ബോറിസ് ജോണ്‍സണോട് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റ ജെറിമി ഹണ്ടും ജോണ്‍സണെ അഭിനന്ദിച്ചു. ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ മികച്ചൊരു പ്രധാനമന്ത്രിയാകും എന്ന് അഭിപ്രായപ്പെട്ട യുഎസ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തെ അഭിനന്ദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍