TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പ് ജയം ആഘോഷിച്ചത് വെടിവച്ച്; യു പി യില്‍ ഒമ്പതു വയസുകാരന്‍ കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പ് ജയം ആഘോഷിച്ചത് വെടിവച്ച്; യു പി യില്‍ ഒമ്പതു വയസുകാരന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

വെടിപൊട്ടിച്ചുള്ള സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം ഒമ്പതുവയസുകാരന്റെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് ഇന്നലെയായിരുന്നു ഇത്തരമൊരു ദാരുണസംഭവം നടന്നത്.

സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേടിയ വിജയം നടുറോഡില്‍ അരമണിക്കൂറോളം നേരം മുകളിലേക്ക് വെടിവച്ചാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഇത്തരമൊരു ആഘോഷം. ഇതിനിടയില്‍ കൂടി അമ്മയ്‌ക്കൊപ്പം റിക്ഷയില്‍ സഞ്ചിരിച്ചിരുന്ന ഹര്‍ഷ് എന്ന കുട്ടിക്കാണ് വെടിയേറ്റത്. നെഞ്ചിനു വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടി മരിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കള്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ പൊലീസ് ഇതുവരെ ആര്‍ക്കെങ്കിലുമെതിരെ നടപടികള്‍ എടുത്തതായി അറിവില്ല.


Next Story

Related Stories