അഴിമുഖം പ്രതിനിധി
ഭാരത് മാത കീ ജയ് വിളിക്കാത്തവരുടെ ചെകിട് അടിച്ചു പൊട്ടിക്കാന്‍ ബിജെപി നേതാവും ഛത്തീസ്ഗഢ് കൃഷി മന്ത്രിയുമായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ ആഹ്വാനം ചെയ്തു. ഈ വിഷയത്തില്‍ നിരവധി ബിജെപി, ആര് എസ് എസ് നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. സംസ്ഥാന തലസ്ഥാനമായ റായ് പൂരിലെ ഒരു പരിപാടിയിലാണ് അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ട് മന്ത്രി സംസാരിച്ചത്.
ബിജെപി പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ആരെങ്കിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ ശക്തമായി പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. അവരുടെ ചെകിട് അടിച്ചിളക്കാനുള്ള അധികാരം നമുക്കുണ്ടെന്നും മന്ത്രി ഭീഷണിപ്പെടുത്തി. സ്വാതന്ത്ര്യം കിട്ടി 69 വര്‍ഷത്തിന് ശേഷവും ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത് നിര്‍ഭാഗ്യകരമാണ്.
ഭാരത മാത വിവാദം: അക്രമത്തിന് ആഹ്വാനം ചെയ്ത് ബിജെപി മന്ത്രി
Next Story