TopTop
Begin typing your search above and press return to search.

ബ്രെക്സിറ്റിന് ശേഷം ചൈന

ബ്രെക്സിറ്റിന് ശേഷം ചൈന

ലി ക്വിയോയി
(ഗ്ലോബല്‍ ടൈംസ്)

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം അനിശ്ചിതത്വത്തെ സങ്കീര്‍ണമാക്കുമെങ്കിലും അത് ചൈനയെ കടുത്ത രീതിയില്‍ ബാധിക്കില്ലെന്നും, വെല്ലുവിളികളെ നേരിടാന്‍ യോജിച്ച ശ്രമണങ്ങള്‍ വേണമെന്നും ചൈനയുടെ പ്രധാനമന്ത്രി ലി കെക്വിയാങ് പറഞ്ഞു.

“ആഹോള സാമ്പത്തിക വിപണിയില്‍ ബ്രെക്‍സിറ്റിറ്റിന്റെ ആഘാതം വ്യക്തമാണ്. ആഗോള സാമ്പത്തിക പുനരുജ്ജീവനത്തിനും ഓരോ രാജ്യത്തിന്റെയും വളര്‍ച്ചക്കും നാം വെല്ലുവിളികളെ കൂട്ടായി നേരിടണം.”

ഒരു സുസ്ഥിര ആഗോള സന്തുലിത ആഗോള വളര്‍ച്ചയ്ക്കായി എല്ലാ രാജ്യങ്ങളും മത്സരം വളര്‍ത്തണമെന്നും കണ്ടുപിടിത്തങ്ങളെ പിന്തുണക്കണം എന്നും കൂടുതല്‍ തുറന്നുകൊടുക്കണമെന്നും ലി പറഞ്ഞു.

ചൈനയുടെ കാര്യത്തിലാണെങ്കില്‍ സങ്കീര്‍ണമായ ആഗോള അന്തരീക്ഷവും രാജ്യത്തിന്റെ ഏറെനാളായി കുമിഞ്ഞുകൂടിയ ആഴത്തില്‍ വേരോടിയ പ്രശ്നങ്ങളും ഭദ്രമായ സമ്പദ് രംഗത്തെ ഇളക്കിയെങ്കിലും അത് പുതിയ സമ്പദ് വ്യവസ്ഥ മുന്നേറുന്നതിനാല്‍ തകര്‍ച്ചയെ നേരിടില്ല എന്നു അദ്ദേഹം ആവര്‍ത്തിച്ചു.

കുറഞ്ഞുവരുന്ന ആവശ്യം, മന്ദീഭവിച്ച സ്വകാര്യ നിക്ഷേപങ്ങള്‍, സാമ്പത്തിക രംഗത്തെ അപായ സാധ്യതകള്‍, അമിതശേഷി എന്നിവയെല്ലാം സാമ്പത്തിക രംഗത്തിന്റെ കീഴോട്ട്ല്ല പോക്കിന്റെ സൂചനയാണ്.“സമ്പദ് രംഗത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ അടുത്ത വര്‍ഷമോ അടുത്ത ഭാവിയിലോ ഫലം കണ്ടേക്കില്ല എന്നു നാം തിരിച്ചറിയണം, എന്നാലത് നിക്ഷേപക ആത്മവിശ്വാസത്തെ തകര്‍ക്കില്ല,” യു എസ് ആസ്ഥാനമായ മാനവ വിഭവശേഷി സ്ഥാപനത്തിന്റെ ചൈന മേഖല അദ്ധ്യക്ഷന്‍ ഷാങ് ജിന്‍റോങ് പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച നേരിടുന്ന പ്രശ്നങ്ങളെ ചൈനയുടെ നേതൃത്വം യാഥാര്‍ത്ഥ്യബോധത്തോടെ കാണുന്നു എന്നാണ് ശ്രദ്ധേയം എന്നും ഷാങ് പറഞ്ഞു.

“അമിതശേഷി കുറയ്ക്കാനുള്ള നിര്‍ണായക വഴി തൊഴിലാളികളെ പുനര്‍വിന്യസിക്കുക എന്നാണ്,” എന്ന് ലീ പറയുന്നു. ഇതിനാവശ്യമായ സഹായങ്ങള്‍ കേന്ദ്ര, പ്രാദേശിക സര്‍ക്കാരുകള്‍ നല്‍കുമെന്നും ലി വ്യക്തമാക്കി.

ചൈനയുടെ മൊത്തം സര്‍ക്കാര്‍ കടം 40%, കേന്ദ്ര സര്‍ക്കാര്‍ കടത്തിന്റെ അനുപാതം 16% എന്നിങ്ങനെയാണ്. അതായത് ഇപ്പൊഴും രാജ്യത്തിന്റെ സജീവമായ സാമ്പത്തിക നയത്തിന് സാധ്യതകള്‍ നിലനില്‍ക്കുന്നു. കമ്പനികള്‍ക്കുള്ള കട-ഓഹരി അനുപാതവും കുറച്ചുകൊണ്ടുവരും. എന്നാല്‍ ഇത് നടപ്പാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഉത്തരവാദിതങ്ങള്‍ സ്വയം വഹിക്കേണ്ടിവരുമെന്ന് ചൈനയുടെ കേന്ദ്ര ബാങ്കിന്റെ ധന നയ സമിതി അംഗം ഹുവാങ് യീപ്പിങ് സമ്മര്‍ പറഞ്ഞു. വലിയ തോതിലുള്ള പുനഃസംഘടന നടപടികള്‍, പൊതുമേഖലയുടെതടക്കം ഒറ്റ രാത്രികൊണ്ടു ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“പുതിയ സംഭവവികാസങ്ങള്‍ തൊഴിലുറപ്പിലും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കാണിക്കുന്നു,”ലീ പറഞ്ഞു. പുതിയ സമ്പദ് വ്യവസ്ഥ രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് ശക്തി പകരുമെന്നും ലീ ഉറപ്പിക്കുന്നുണ്ട്.

സാമ്പത്തിക വ്യവസ്ഥയുടെ മാറ്റത്തിന്റെ അഭൂതപൂര്‍വമായ സാധ്യതകള്‍ മുതലെടുക്കാന്‍ ഇന്റെര്‍നെറ്റ് അധിഷ്ടിതമായ പുതിയ സമ്പദ് രംഗത്തിന്റെ തനതു സ്വഭാവത്തിന് ഊന്നല്‍ നല്‍കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

“വസ്തു, ഉരുക്ക്, കല്‍ക്കരി മേഖലകള്‍ക്കൊന്നും ഇനി ചൈനയുടെ സമ്പദ് രംഗത്തെ മുന്നോട്ട് നയിക്കാനാകില്ല,” രാജ്യത്തെ പ്രമുഖ കാര്‍ സേവന ദാതാക്കളായ യിഡാവോ തലവന്‍ ഷൌ ഹാങ് പറയുന്നു.

പുതിയ സമ്പദ് രംഗത്തിന് അതിന്റെതായ വെല്ലുവിളികളുമുണ്ട്. ലാഭവഴികള്‍ കണ്ടെത്താനും പെട്ടന്നു കൂറ്റന്‍ നിക്ഷേപങ്ങള്‍ കണ്ടെത്തുകയും അത്ര എളുപ്പമല്ല.

ഈ രംഗങ്ങളിലെ കച്ചവടത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നാണ് ചൈനയിലെ ഏറ്റവും വലിയ പരസ്യ സൈറ്റായ 58.കോം മേധാവി യാവോ ജീന്‍ബോ പറയുന്നു. അല്ലെങ്കില്‍ അത് നൂതനാശയങ്ങള്‍ ഉണ്ടാകുന്നതിനേ തടസപ്പെടുത്തും എന്നാണ് വാദം.


Next Story

Related Stories