ന്യൂസ് അപ്ഡേറ്റ്സ്

ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് വെടിവയ്പ്: ഒരു സ്ത്രീ കൊല്ലപ്പെട്ടു

ഒരു പൊലീസുകാരന് കുത്തേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലമെന്റ്ിന് പുറത്ത് വെടിവയ്പും സംഘര്‍ഷവും. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് കുത്തേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാല് തവണ നിറയൊഴിക്കുന്ന ശബ്ദം കേട്ടതായാണ് ചില ബ്രിട്ടീഷ് എംപിമാര്‍ പറഞ്ഞത്. ഭീകരാക്രമണം ആണെന്നാണ്‌ സംശയം.

പാര്‍ലമെന്റ് മന്ദിരം പൊലീസ് വളഞ്ഞിട്ടുണ്ട്. പൊലീസും വെടിവയ്പ് നടത്തി. ഒരു അക്രമിയാണ് വെടിവയ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിന്‍റെ സമ്മേളനം നടന്നുകൊണ്ടിരിക്കെ ആണ് വെടിവയ്പ്. തുടര്‍ന്ന് സഭ നിര്‍ത്തി വച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍