TopTop
Begin typing your search above and press return to search.

ബ്രസല്‍സില്‍ നടന്നതിന് മുസ്ലീങ്ങള്‍ മറുപടി പറയണ്ടതില്ല

ബ്രസല്‍സില്‍ നടന്നതിന് മുസ്ലീങ്ങള്‍ മറുപടി പറയണ്ടതില്ല

ആഡം ടെയിലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബ്രസല്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് പലരും ഇങ്ങനെ ചോദിക്കുന്നത് മനസിലാക്കാവുന്നതാണ്: എന്തുകൊണ്ട്? എന്നാല്‍ അത്ര മനസിലാകാത്ത കാര്യം, തെരുവില്‍ കണ്ടുമുട്ടുന്ന ഏതോ ഒരു മുസ്ലീം സ്ത്രീ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് വിശദീകരണം നല്‍കണമെന്ന ആവശ്യമാണ്.

“ക്രോയ്ഡോനില്‍ (ലണ്ടനിലെ ഒരു തെക്കന്‍ പ്രദേശം) ഇന്നലെ ഒരു മുസ്ലീം സ്ത്രീയെ കണ്ടുമുട്ടി” എന്നു ട്വീറ്റ് ചെയ്ത ലണ്ടനില്‍ താമസിക്കുന്ന മാത്യു ഡോയലിന് ബുധനാഴ്ച്ച ഇക്കാര്യം തോന്നിയിരിക്കാം.

“ഞാനവരോട് ബ്രസല്‍സ് സംഭവത്തെക്കുറിച്ച് വിശദീകരണം നല്കാന്‍ ആവശ്യപ്പെട്ടു,” അയാള്‍ എഴുതി. ആ സ്ത്രീ ഇങ്ങനെയോരു മറുപടി നല്കി,”എന്നെ സംബന്ധിക്കുന്ന കാര്യമല്ല.”

“ഒരു ഒഴിഞ്ഞുമാറുന്ന മറുപടി,” ഡോയല്‍ എഴുതി നിര്‍ത്തുന്നു.ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തോട് ഈ രീതിയില്‍ പ്രതികരിക്കുന്നത് ഒട്ടും പുരോഗമനപരമല്ല. തീവ്രവാദ ന്യൂനപക്ഷത്തിന്റെ ചെയ്തികളെക്കുറിച്ച് വിശദീകരണം നല്കാന്‍ മുഖ്യധാര മുസ്ലീങ്ങള്‍ മാത്രമല്ല, മതനിഷ്ഠകള്‍ പാലിക്കാത്ത മുസ്ലീങ്ങള്‍ വരെ നിര്‍ബന്ധിക്കപ്പെടുകയാണ്. മിക്ക മുസ്ലീങ്ങളും ഇത്തരം ചെയ്തികളെ അപലപിക്കുമ്പോള്‍ ഇവയ്ക്ക് വിശദീകരണം നല്കാന്‍ ആവശ്യപ്പെടുന്നത് പലരെയും അന്ധാളിപ്പിക്കുന്നു.

വാസ്തവത്തില്‍, ഇത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. ഭീകരാക്രമണത്തിന് ശേഷം #StopIslam പോലുള്ള സന്ദേശങ്ങള്‍ നവ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. പക്ഷേ അവ കാണുന്നപോലെ അത്ര ലളിതവുമല്ല. മുസ്ലീം വിരുദ്ധ സന്ദേശങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നാലേ പ്രചാരം നേടുന്നതുപോലെ മുസ്ലീം-വിരുദ്ധ സന്ദേശ വിരുദ്ധത അതിനെ മറികടന്നേക്കാം.

ഡോയല്‍ ഉടനെ മനസിലാക്കിയപോലെ ഇത്തവണയും അതങ്ങിനെതന്നെ ആയിരുന്നു.ട്വിറ്ററില്‍ ഏതാണ്ട് ആയിരത്തോളം പേര്‍ പിന്തുടരുന്ന ഡോയലിന്റെ ട്വീറ്റ് ഉടനെ വ്യാപകമായി പ്രചരിച്ചു. പക്ഷേ അത് അതിനോടുള്ള പിന്തുണ കൊണ്ടായിരുന്നില്ല. പകരം ട്വിറ്ററില്‍ നിരവധിപേര്‍ ആ ട്വീറ്റ് ഇട്ടതിനും അങ്ങനെ ചെയ്തതിനും അയാളെ വിമര്‍ശിച്ചു. അയാളാ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു എന്നു പോലീസില്‍ അറിയിച്ചിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞു.

മറ്റ് പലരും ഡോയലിന്റെ ട്വീറ്റിനെ കളിയാക്കി ട്വീറ്റുകളിട്ടു.

മുസ്ലീം വിരുദ്ധ ആക്രോശത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ വലിയ വിജയമായിരുന്നു. തെക്കന്‍ ലണ്ടനിലെ ഈ മയക്കം പിടിച്ച പ്രദേശം വളരെവേഗം ബ്രിട്ടണിലെ ട്വിറ്റര്‍ തരംഗമായി.

പേരറിയാത്ത ആ മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണം താന്‍ അവതരിപ്പിച്ചതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാമെന്ന് പറഞ്ഞു ഡോയല്‍ ആദ്യം ന്യായീകരിക്കാനും പിറകോട്ടുപോകാനും ശ്രമിച്ചു. “അവര്‍ നല്ലൊരു സ്ത്രീയായിരുന്നു, എന്നെയും നിങ്ങളെയും പോലെത്തന്നെ ഇംഗ്ലീഷുകാരി,” ഒരഭിമുഖത്തില്‍ അയാള്‍ പറഞ്ഞു. “ആക്രമണത്തെക്കുറിച്ച് കേട്ടെന്നും തനിക്കതുമായി ഒന്നുമില്ലെന്നും അവര്‍ പറഞ്ഞു.”

എന്നാല്‍ നമ്മളോര്‍ക്കേണ്ട കാര്യം നവ സാമൂഹ്യമാധ്യമങ്ങളിലെ വാദങ്ങള്‍ ആളുകളുടെ മനസ്ഥിതി മാറ്റിയേക്കില്ല എന്നതാണ്. ബുധനാഴ്ച്ച വൈകീട്ട് അയച്ച ട്വീറ്റുകളില്‍ ഡോയല്‍ പഴയ നിലപാടിലേക്ക് മടങ്ങി.

പിന്നീട് ടെലഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ ഡോയല്‍ ഇതും മറ്റ് ട്വീറ്റുകളും ഒരു തമാശയാണെന്ന് പറഞ്ഞു.

“എന്റെ മുസ്ലീമായ അയല്‍ക്കാരന്റെ വീട്ടില്‍ മോഷണം നടന്നപ്പോള്‍ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ ഞാനാണ്,” അയാള്‍ അവകാശപ്പെട്ടു.


Next Story

Related Stories