TopTop
Begin typing your search above and press return to search.

ബി എസ് പി എംപിയുടെ മരുമകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

ബി എസ് പിയുടെ രാജ്യ സഭാ എംപി നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ഹിമാംശിയെ ഗാസിയാബാദില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയില്‍ ഒറ്റ വെടിയുണ്ടയേറ്റാണ് അവര്‍ മരിച്ചിരിക്കുന്നത്.

കശ്യപിന്റെ കുടുംബത്തിന്റെ കൈവശം രണ്ട് ആയുധങ്ങളുണ്ട്. 26-കാരിയായ ഹിമാംശി കൊല്ലപ്പെട്ടത് തോക്കില്‍ നിന്നുള്ളതാണോ പിസ്റ്റളില്‍ നിന്നുള്ളതോ എന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തും.

ഹിമാംശി മരിക്കുമ്പോള്‍ എംപി വീട്ടില്‍ ഉണ്ടായിരുന്നുവോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 2014-ലാണ് കശ്യപിന്റെ മകന്‍ സാഗറും ഹിമാംശിയും തമ്മിലുള്ള വിവാഹം നടന്നത്.


Next Story

Related Stories